wenewser-user

രാഹുൽ ഗാന്ദിയുടെ വോട്ട് ചോരിയാത്രക്ക് ഐക്യദാർഡ്യം

തലപ്പുഴ: വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരം മോഷ്ടിച്ചെടുക്കുന്ന BJP യുടെ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെ കുഴിച്ച് മൂടുന്ന നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ രാഹുൽ ഗാന്ദി നടത്തുന്ന കാമ്പയിൻ പ്രവർത്തിത്തിനു മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.യോഗത്തിൽ സിദീഖ്‌ അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി യോഗം ഉദ്ചെഘാടനം യ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കുന്നത് ഇബ്രാഹിം ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കേളോത് സലീം,മൊയ്‌ൻ കാസിം,അഷ്‌റഫ് പേര്യ,പി.എം.ഇബ്രാഹിം,മുജീബ്,തുടങ്ങിയവർ സംസാരിച്ചു

Read More

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്   ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം.   പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.   വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം….

Read More

മൂപ്പൈനാട് പഞ്ചായത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

മൂപ്പൈനാട് :മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 16 മികച്ച കർഷകരെയും മികച്ച വിദ്യാർത്ഥി കർഷകനെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ, കൃഷി ഓഫീസർ അമൽ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി കെ, സിഡിഎസ് ചെയർപേഴ്സൺ ശീല വേലായുധൻ, കാർഷിക വികസന സമിതി അംഗമായ കെ. വി…

Read More

ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ : സ്വീകരണത്തിന് ഒരുങ്ങി മലബാർ

കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിലേയ്ക്ക് ആനയിക്കും….

Read More

വാളത്തൂരിലെ ഇലക്ട്രിസിറ്റി വർക്ക് ദ്രുത ഗതിയിലാക്കണം: എസ്ഡിപിഐ

റിപ്പൺ: മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു. യോഗത്തിൽ മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു. ജാഫർ വി,അസീസ് വി, കുഞ്ഞിമുഹമ്മദ് പി . നെസ്ൽ പി. പി എന്നിവർ സംസാരിച്ചു.

Read More

ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുക, പ്രവർത്തനരഹിതമായവയിൽ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശിൽപശാല.   സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ കെ…

Read More

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു   -നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു   വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.   നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍,…

Read More

ഐഎസ്ഒ തിളക്കത്തിൽ കുടുംബശ്രീ; ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം

ഐഎസ്ഒ തിളക്കത്തിൽ കുടുംബശ്രീ; ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം മികവിൽ കുതിക്കുന്ന കുടുംബശ്രീക്ക്‌ കരുത്തായി ഐഎസ്ഒ അംഗീകാരവും. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പാക്കിയ 22 സിഡിഎസുകൾക്കാണ് ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഐഎസ്ഒ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന് വർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ചവെച്ചതിനൊപ്പം പൊതുജന സേവനവും മുഖമുദ്രയാക്കിയാണ് കുടുംബശ്രീ സിഡിഎസുകൾ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കേഷന് അർഹരായത്. ഐഎസ്ഒ സർട്ടിഫിക്കേഷന് വേണ്ടിയുള്ള കൺസൾട്ടൻസി ഏജൻസി…

Read More

ആഗസ്റ്റ് 19; പി. കൃഷ്ണപിള്ള ദിനാചരണം നടത്തി

കൽപ്പറ്റ: സഖാവ് പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. ജില്ലയിലെ എല്ലാ ഓഫീസുകളിലും പതാക ഉയർത്തി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലാകെ പാർടി പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് വെള്ളമുണ്ട 8/4 ലോക്കലിലും കാഞ്ഞിരങ്ങാട് ലോക്കലിലും , സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ മണിയങ്കോട് പൊന്നട പ്രദേശത്തും ഭവന സന്ദർശനത്തിന്റെ ഭാഗമായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ…

Read More

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

മാനന്തവാടി : വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കര്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ നിര്‍മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള വിശദ പദ്ധതി രേഖ, കോണ്ടൂര്‍ സര്‍വെ, മണ്ണ് പരിശോധന എന്നിവ പൂര്‍ത്തിയായിവരുന്നു. ഓഗസ്റ്റ് 30നകം പദ്ധതിയുടെ വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്….

Read More