wenewser-user

സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മുണ്ടേരി ജിവിഎച്ച്എസ് സ്കൂളിൽ സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അനധികൃതമായി സമ്പാദിച്ച പണം മറ്റൊരാളുടെ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യുന്നവർ, ഓൺലൈൻ തട്ടിപ്പുകൾ, ഹാക്കിങ്, കാർഡ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണം മറ്റുള്ളവരിലേക്ക് നൽകുന്ന മണി മ്യൂൾ എന്ന പ്രവണത തടയണമെന്നും വിദ്യാർത്ഥികൾ ഇത്തരം അപകടകരമായ കാര്യങ്ങളിൽ ഇടപ്പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നിൽകി. കമ്പ്യൂട്ടർ, മൊബൈൽ, നെറ്റ്‌വർക്കുകൾ, ഓൺലൈൻ ഡേറ്റ എന്നിവയുടെ ഹാക്കിങ്, വൈറസ്, അനധികൃത ലോഗിൻ…

Read More

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ…

Read More

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി ഡി രാജേഷിന്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത്…

Read More

അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ

കൽപ്പറ്റ: അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാര്‍ പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാലും ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലയിലെ സ്കൂൾ…

Read More

വെള്ളമുണ്ട മൃഗാശുപത്രിയിൽ പ്രഥമ എച്ച്‌.എം.സി യോഗം ചേർന്നു

വെള്ളമുണ്ട: മൃഗാരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റികൾ ചേരണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്‌പെൻസറിയിൽ രൂപീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്,ഡോ. ഫഹ്‌മിദ വി,സന്തോഷ്‌കുമാർ എ, ഷൈജു പി.ജെ,മോയി ആറങ്ങാടൻ, പി.ജെ ജോസഫ്, ഷാജി എം. എം, എം. യൂ ജോസഫ്, ജോൺസൺ പി. കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

വയനാട് ജില്ലാ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസ്എസിൽ നടന്ന സംസ്കൃത ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം പ്രശ്നോത്തരി മത്സര വിജയികൾക്കും, സ്കോളർഷിപ്പ് പരീക്ഷാ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി വി മന്‍‌മോഹൻ അധ്യക്ഷനായി. ഗുരുവായൂർ സംസ്കൃത അക്കാദമി ചെയര്‍മാന്‍ പദ്മനാഭൻ സംസ്ക‍ൃത ദിന സന്ദേശം നല്‍കി. ജില്ലാ സംസ്കൃതം കൗണ്‍സില്‍ സെക്രട്ടറി ദിലീപ്, എ കെ ശശി , കെ…

Read More

ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടർനാട്, വെള്ളമുണ്ട, എടവക, തവിഞ്ഞാൽ, ഗ്രാമപഞ്ചായത്തുകളിലെ പിഎംഎവൈ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ രാജേഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രൻ, പി…

Read More

നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്

കൽപ്പറ്റ: നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്‌. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി മാറണം. അക്കാദമിക പരിജ്ഞാനത്തിനൊപ്പം നൂതന തൊഴിൽ നൈപുണ്യങ്ങൾ കൂടി നൽകി സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് സർവകലാശാലകളും പാഠ്യപദ്ധതികളും നവീകരിക്കേണ്ടത് അനിവാര്യമാണെന്നും…

Read More

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി പ്രദേശത്തെ മാലിന്യങ്ങൾ ശേഖരിക്കുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ, ഡിവിഷൻ കൗൺസിലർ…

Read More