എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യവും പുനരധിവാസവും ഉറപ്പുവരുത്തണം: ടി. സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന എല്‍സ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവസവും ഉറപ്പുവരുത്തണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ സർക്കാരിനോട് ആവശ്യപ്പെട്ടു. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലെ 100 പേർ അടക്കം എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളില്‍ 274 തൊഴിലാളികളാണുള്ളത്. ഇതില്‍ 150 പേർ വിരമിച്ചവരാണ്. 2014 മുതല്‍ തൊഴിലാളികളില്‍നിന്ന് ഈടാക്കിയ പിഎഫ് വിഹിതം അക്കൗണ്ടില്‍ അടച്ചിട്ടില്ല. ഉടമ അടയ്ക്കേണ്ട വിഹിതവും അക്കൗണ്ടില്‍ എത്തിയില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ട്…
