wenewser-user

കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381.

കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381 217 സ്ത്രീകൾ -എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 65538 പേർ -ജില്ലയിൽ ആകെ 47627 തൊഴിലുകൾ 2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23 പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും 11 പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. 381…

Read More

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു.

കൽപ്പറ്റ: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിൻ്റെയും ജില്ലാ യുവ ജാഗരൺ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാരത്തോൺ. സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ സമൂഹത്തിൽ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക, എച്ച്ഐവി ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, എച്ച്ഐവി ബാധിതരെ മാറ്റി നിർത്തുന്ന പ്രവണത…

Read More

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കൽപ്പറ്റ: കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറുപതോളം കുടുംബശ്രീ അംഗങ്ങള്‍ക്കാണ് സൗജന്യ പഠന സൗകര്യം ഒരുക്കുന്നത്. ഇതോടെ സമ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് പൊഴുതന. സേവനമേഖലയില്‍…

Read More

ഓണം ഖാദി മേള 2025 ഉദ്ഘാടനം നിർവഹിച്ചു

കൽപ്പറ്റ : ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു: MLA ശ്രീ:Adv.T സിദ്ദിഖ് അവർകൾ നിർവഹിച്ചു, മാനേജർ വൈശാഖ് , കാനറാ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ തന്നെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന കളക്ഷൻ ആണ് ഇക്കുറി ഖാദി ഒരുക്കിയിരിക്കുന്നത് കൂടാതെ ടാറ്റ ടിയാഗോ ഇ വി, ചേതക് ഇ വി…

Read More

മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം. സ്ഥലം മാറ്റത്തിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണിപെടുത്തുന്ന ഫോൺ സംഭാഷക്ഷണം പുറത്ത്. നടപടിയില്ല.

മാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്. രാഷ്ട്രീയ- വയൽ നികത്തൽ മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്…

Read More

മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്

കൽപ്പറ്റ: ‘മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെ സജീവ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വരും തലമുറയുടെ സുരക്ഷിത ഭാവിക്കായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ലഹരിയുടെ പിടിയിലാകുന്നത് സമൂഹത്തിന്…

Read More

റോഡു സുരക്ഷ പഠന കളരി ആരംഭിക്കും:റാഫ്

കൽപ്പറ്റ: ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് ‘എന്ന ആപ്ത വാക്യവുമായി ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി റോഡ് സുരക്ഷ പഠന കളരിയും സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി നിർമാർജ്ജന കർമ്മ പരിപാടികളും കാര്യക്ഷമമാക്കും വിധം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മുട്ടിൽ യംങ് മെൻസ് & പ്രതിഭ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. പുഷ്പാനന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം ഗ്രാമപഞ്ചായത്തംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റാഫ് വയനാട് ജില്ലാ…

Read More

സമസ്ത@100; കമ്പളക്കാട് റെയ്ഞ്ചിൽ 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി

കമ്പളക്കാട്: ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ ബന്ധം സുദൃഢമായി തുടരണമെന്നും മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു. ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ റെയ്ഞ്ച് തല സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം….

Read More

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരണപെടുകയും ആയിരുന്നു.ഭാര്യ ഷൈല,…

Read More

സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ്…

Read More