ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുക: പി ജമീല
മാനന്തവാടി: ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് തടയേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ജമീല. ‘ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാനന്തവാടി മണ്ഡലം കമ്മിറ്റി തരുവണയില്‍ നടത്തിയ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജാതീയതക്കും ഉച്ഛനീചത്വങ്ങള്‍ക്കുമേതിരേ പിന്നാക്ക സമുദായങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ…
