Headlines

wenewser-user

സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

കണിയാമ്പറ്റ : ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റയിൽ എസ്.പി.സി. വിദ്യാർത്ഥികൾക്കായി കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ലഹരി വർജ്ജന മിഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരാത്തെ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ യുവതയെ വളർത്തിയെടുക്കാൻ കരാത്തെ ഉപകരിക്കുമെന്ന് വിദ്യാർത്ഥികൾക്ക് കരാത്തെ പരിശീലനത്തിലൂടെ മനസ്സിലാക്കി കൊടുത്തു. ചടങ്ങിൽ സീനിയർ സൂപ്രണ്ട് എം. ധനലക്ഷ്മി സ്വാഗതം ആശംസിച്ചു. എച്ച്.എം. ടി.പി. സധൻ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും വിമുക്തി വയനാട് എക്സൈസ് ഡിവിഷൻ മാനേജറുമായ എ.ജെ. ഷാജി…

Read More

വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം:പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ:  വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബസിച്ച നിര്‍ദേശം നല്‍കിയത്. മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്ത വലിയ പ്രശ്‌നമായി നിലകൊള്ളുകയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ…

Read More

നിറം പകർന്നും പൂക്കൾ നിർമിച്ചും വർണപ്പകിട്ടോടെ പ്രവൃത്തി പരിചയ ശിൽപശാല

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി റോസമ്മ എടത്തന, ശ്രീമതി നിത്യ കാട്ടിക്കുളം, ശ്രീ അരുൺകുമാർ മാനന്തവാടി, ശ്രീമതി റോസമ്മ ചാക്കോ കാട്ടിക്കുളം എന്നിവർ ഫാബ്രിക് പെയിൻ്റിങ്ങ്, പൂക്കൾ നിർമിക്കൽ എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. തൊഴിൽ നൈപുണി വികസിപ്പിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്വന്തമായി…

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി : ജയിലിലടച്ചു

പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 25.01.2025 തിയ്യതി പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലെബിമോൻ കെ.എസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ…

Read More

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി 

പഞ്ചാരകൊല്ലി :പഞ്ചാരകൊല്ലി കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി അശ്വസിപ്പുച്ച് പ്രിയങ്ക ഗാന്ധി. വീട് സന്ദർശനത്തിൽ അഡ്വ. ടി സിദ്ധിഖ് എം എൽ എ ,കെ സി വേണുഗോപാൽ എം പി തുടങ്ങിയവർ പ്രിയങ്ക ഗാന്ധികൊപ്പം ഉണ്ടായിരുന്നു.

Read More

പ്രിയങ്ക ഗാന്ധിക്കുനേരെ കരിം കൊടിക്കാട്ടി സി പി എം പ്രവർത്തകർ

കണിയാരം : പ്രിയങ്ക ഗാന്ധിക്കുനേരെ കരിം കൊടിക്കാട്ടി സി പി എം പ്രവർത്തകർ കണിയാരത്തായിരുന്നു എം പിക്കു നേരെ കരിങ്കൊടി കാട്ടിയത്. മണ്ഡലത്തിൽ വന്യജീവി സംഘർഷവും തുടർ സംഭവമായിട്ടും, വയനാട്ടിലെത്താൻ വൈകിയതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. വന്യജീവി നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

Read More

സിപിഐയില്‍ നിന്ന് പുറത്താക്കി

കല്‍പറ്റ: പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ കൗണ്‍സില്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കലേഷ് സത്യാലയത്തെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ എക്സിക്യുട്ടീവ് തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ഇ ജെ ബാബു അറിയിച്ചു.

Read More

ജുനൈദ് കൈപ്പാണി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി

വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സ്നേഹാദരഫലകം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ…

Read More

എസ്ഡിപിഐ നേതാക്കൾ രാധയുടെ വീട് സന്ദർശിച്ചു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് സന്ദർശിച്ചു. കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പാർട്ടി വീട്ടുകാരോടൊപ്പം ഉണ്ടാകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി ബബിത ശ്രീനു, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, മുൻസിപ്പൽ പ്രസിഡന്റ് കെ സുബൈർ,മുൻസിപ്പൽ കമ്മിറ്റിയംഗം നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ: രാധയുടെയും എൻഎം വിജയന്റെയും കുടുംബാംഗങ്ങളെ കാണും

വയനാട് എംപി പ്രിയങ്ക ഗാന്ധി എംപി ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ്…

Read More