wenewser-user

ലഹരി വിപത്ത്: സർക്കാർ നടപടി ശക്തമാക്കണം; കെ എസ് ടി യു വനിതാ വിംഗ്

കൽപ്പറ്റ . ലഹരി വിപത്ത് തടയാൻ അതിന്റെ ലഭ്യത തടയുകയാണ് വേണ്ടതെന്നും അക്കാര്യത്തിൽ സർക്കാരിന്റെ നടപടികൾ തൃപ്തികരമല്ലെന്നും നടപടികൾ ശക്തമാക്കണമെന്നും കെ എസ് ടി യു സംസ്ഥാന വനിതാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ എസ് ടി യു വനിതാ വിംഗ് സംസ്ഥാന ദ്വിദിന സഹവാസക്യാമ്പിന്റെ സമാപന സമ്മസമ്മേളനം പാണക്കാട് സയ്യിദത്ത് സജ്‌ന സഖാഫ് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ എം പി ശരീഫയുടെ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു നാൾവഴികളിലൂടെ എന്ന സെഷൻ മുസ്‌ലിം…

Read More

ജില്ലയിലെ ബാങ്കുകൾ നാലാം പാദത്തിൽ വായ്പയായി നൽകിയത് 8332 കോടി

കൽപ്പറ്റ : ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2024- 25) നാലാം പാദത്തിൽ 8332 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അറിയിച്ചു. ഇതിൽ മുൻഗണന വിഭാഗത്തിന് 6374 കോടി രൂപയും മറ്റു വിഭാഗത്തിന് 1958 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം നാലാം പാദത്തിലെ ജില്ലാതല അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 8332 കോടി…

Read More

കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

മുട്ടിൽ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ നാളെ (10.05.2025)ന് മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി IPS ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന കുടുംബ സംഗമവും പൊതു സമ്മേളനവും കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന്…

Read More

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുലർച്ചെ പറക്കും; ആദ്യദിനം ലഗേജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട്: ഹൃദയം നിറയെ പ്രാർത്ഥനകളുമായി വിശുദ്ധ ഹജ്ജിന്റെ പുണ്യംതേടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുമായി കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം നാളെ (10-05-2025) പുലർച്ചെ 1.10ന് പുറപ്പെടും. ഈ വിമാനത്തിലെ തീർഥാടകർ ഇന്ന് രാവിലെ 9 മണിക്ക് ഹജ്ജ് ക്യാമ്പിലെത്തും. വിമാനത്താവളത്തിലെ പില്ലർ അഞ്ചിലാണ് തീർഥാടകർ ആദ്യം എത്തേണ്ടത്. എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേകമായി ഒരുക്കിയ കൗണ്ടറിൽ ലഗേജ് കൈമാറിയ ശേഷം ക്യാമ്പ് രജിസ്ട്രേഷന്റെ ഭാഗമായി തീർഥാടകരുടെ പേര്, കവർ നമ്പർ, യാത്രാ തിയതി, വിമാന…

Read More

നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഐ സി എം ആർ നടത്തിയ സാംപിൾ പരിശോധനയിൽ നിപ വൈറസിനെതിരെയുള്ള ആൻറി ബോഡികൾ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാൽ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി സർവെയ്ലൻസ് പ്രവർത്തനങ്ങൾ തുടർന്നു വരിയാണ്….

Read More

യുവതിയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍

ബത്തേരി: പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനി, അഞ്ജലി വീട്ടില്‍ അന്‍ഷാദ്(24)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഏപ്രില്‍ 30-ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പഴയ അപ്പുകുട്ടന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ചുങ്കം മാര്‍ക്കറ്റ് റോഡില്‍ വെച്ചാണ് ആറ് ഗ്രാം സ്വര്‍ണമാലയും 0.5 ഗ്രാം വരുന്ന സ്വര്‍ണ ലോക്കറ്റും ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കവർന്ന സ്വർണം…

Read More

കെ പി എ വോളിബോൾ ടൂർണമെന്റ്: ബത്തേരി സബ് ഡിവിഷൻ ജേതാക്കൾ

കൽപ്പറ്റ : മെയ് 10ന് മുട്ടിലിൽ നടത്തുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തി. മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ തോൽപ്പിച്ച് ബത്തേരി സബ് ഡിവിഷൻ ജേതാക്കളായി. കോട്ടത്തറ വിജയ ക്ലബ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ഉദ്‌ഘാടനം ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് എം മധു നിർവഹിച്ചു. പോലീസ്‌ സഹകരണ സംഘം പ്രസിഡന്റ് കെ എം ശശിധരൻ അധ്യക്ഷത വഹിച്ചു. കെ പി എ ജില്ലാ സെക്രട്ടറി…

Read More

സിജി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റർ ഉദ്ഘാടനം മെയ് -10 ന്

കൽപറ്റ : സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) നേതൃത്വത്തിൽ മേപ്പാടി കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററർ പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മെയ് 10 ന് രാവിലെ 10 മണിക്ക് മേപ്പാടി അക്ഷര ലൈബ്രറി ഹാളിൽ കൽപറ്റ ന്ദിയോജക മണ്ഡലം  എം.എൽ.എ അഡ്വ. ടി. സിദ്ദീഖ്  നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പദ്ധതിരേഖ പ്രകാശനം ചെയ്യും. മേപ്പാടി…

Read More

സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയിൽ അവബോധം കുറവെന്ന് വനിത കമ്മീഷൻ അധ്യക്ഷ

കൽപ്പറ്റ: സ്ത്രീകൾക്കുള്ള അവകാശങ്ങളെ കുറിച്ച് കൃത്യമായ അവബോധം ജില്ലയിൽ കുറവെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേനെ പരാതികൾ കുറവുള്ള ജില്ലയാണ് വയനാട് എന്നും പരാതികൾ കുറയുന്നത് സ്ത്രീകളിലെ അവബോധക്കുറവ് മൂലമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വരുന്ന പരാതികളിൽ ഭൂരിഭാഗവും ഗാർഹിക പീഡനം സംബന്ധിച്ചുള്ളതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹങ്ങൾ കൂടുതലായും കൗമാരക്കാരായ കുട്ടികളെയാണ് ബാധിക്കുന്നത്. വയോധികരായ സ്ത്രീകളെ സംരക്ഷിക്കാത്തത് സംബന്ധിച്ച പരാതികളും ലഭിക്കുന്നുണ്ടെന്നും ആവശ്യമായ തുടര്‍നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും സതീദേവി…

Read More

ദുരിതാശ്വാസ ക്യാമ്പിനായി സ്കൂളുകൾ അല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ : മഴക്കാലത്ത് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിൽ കൂടുതലും സ്കൂളുകൾ ആയതിനാൽ സ്കൂളുകൾ അല്ലാത്ത സുരക്ഷിതമായ കെട്ടിടങ്ങൾ ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർദ്ദേശിച്ചു. വ്യാഴാഴ്ച കളക്ടറേറ്റിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. സ്കൂളുകളിൽ ക്യാമ്പ് ആരംഭിച്ചാൽ കുട്ടികളുടെ പഠനം മുടങ്ങും. ഇത് ഒഴിവാക്കണം. സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾ കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്തുകളുടെ…

Read More