wenewser-user

കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

  കൽപ്പറ്റ: കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ 10 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രമണ്യൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരു കൂടക്കീഴിൽ അണിനിരത്തി ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ…

Read More

എസ്‌ഡിപിഐ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

മാനന്തവാടി: സർക്കാരുകൾ നിസ്സംഗത വെടിയുക ,ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എന്ന പ്രമേയമുയർത്തി എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മണ്ഡലം സെക്രട്ടറി സജീർ എം.ടി ഫ്ലാഗ് ഓഫ്‌ ചെയ്ത കൂട്ടയോട്ടം ഗാന്ധിപാർക്കിൽ സമാപിച്ചു. കൂട്ടയോട്ട സമാപനത്തിൽ എസ്‌ഡിപിഐ സുൽത്താൻ ബത്തേരി മുൻസിപ്പൽ പ്രസിഡന്റ് മുഹമ്മദ്‌ ആസിഫ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ക്രമാതീതമായ തോതിൽ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ…

Read More

ശ്രീനാരായണസന്ദേശങ്ങൾ ദാർശനികതയുടെ പ്രായോഗിക രൂപം:ജുനൈദ് കൈപ്പാണി

മാനന്തവാടി: വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തിക വളർച്ച, ജീവിതരീതി എന്നിവയിൽ സമൂല മാറ്റമുണ്ടാകണമെന്നു നിഷ്‌കർഷിച്ച ദാർശനികതയുടെ പ്രായോഗിക രൂപമാണ് ശ്രീനാരായണ ഗുരു ആവിഷ്കരിച്ചതെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് വിളംബര സംഗമത്തിൽ ഗുരു- ഗാന്ധി സംഗമ ശതാബ്ദി പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കു മനസ്സിലാക്കാൻ പ്രയാസമുള്ള ദാർശനിക ആശയങ്ങൾ ഗാന്ധിജിയും ഗുരുവും ലളിതമാക്കി അവതരിപ്പിച്ചു. ശ്രീനാരായണ…

Read More

വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

കൽപ്പറ്റ: വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു പ്രവർത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ബുധനാഴ്ച പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. പദ്ധതിയുടെ നടത്തിപ്പ് മലബാർ ദേവസ്വം ബോർഡിനായിരിക്കും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന…

Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യവും പുനരധിവാസവും ഉറപ്പുവരുത്തണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന എല്‍സ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവസവും ഉറപ്പുവരുത്തണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ സർക്കാരിനോട് ആവശ്യപ്പെട്ടു. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലെ 100 പേർ അടക്കം എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളില്‍ 274 തൊഴിലാളികളാണുള്ളത്. ഇതില്‍ 150 പേർ വിരമിച്ചവരാണ്. 2014 മുതല്‍ തൊഴിലാളികളില്‍നിന്ന് ഈടാക്കിയ പിഎഫ് വിഹിതം അക്കൗണ്ടില്‍ അടച്ചിട്ടില്ല. ഉടമ അടയ്ക്കേണ്ട വിഹിതവും അക്കൗണ്ടില്‍ എത്തിയില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ട്…

Read More

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല; ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം. ഓണം, ക്രിസ്‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്‌ടോബറില്‍ അർദ്ധവാർഷിക പരീക്ഷയും മാർച്ചില്‍ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം….

Read More

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് സി പി എം പ്രകടനം നടത്തി

സുല്‍ത്താന്‍ ബത്തേരി : സഹകരണ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പാരാമര്‍ശിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി പി എം ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയിൽ പ്രകടനം നടത്തി. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് എന്‍ എംവിജയനും മകനും ആത്മഹത്യ ചെയ്യാനിടയാക്കിയത് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജയനെ കോണ്‍ഗ്രസ് നേതൃത്വം ബലിയാടാക്കുകയായിരുന്നുവെന്നാണ് വിജയന്റെ കുടുംബം ആരോപിച്ചത്. ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എം…

Read More

ആള്‍ക്കൂട്ടക്കൊലപാതകത്തിനും ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നാളെ പുല്‍പ്പള്ളിയില്‍

കല്‍പ്പറ്റ: കര്‍ണാടക മംഗളൂരൂവില്‍ പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആള്‍ക്കൂട്ടക്കൊലപാതകത്തിനും പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നാളെ (മെയ് 8) പുല്‍പ്പള്ളിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. അഷറഫിന്റെ കുടുംബത്തിനുള്ള പൂര്‍ണ പിന്തുണയും മുസ്ലിം ലീഗ് ഉറപ്പാക്കും. നിസഹായനും നിരപരാധിയുമായ അഷറഫ് കൊലപാതകത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതായിരുന്നു. മതത്തിന്റെ പേരില്‍ നിസ്സഹായരെ കൊന്ന് തള്ളുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് അറുതി വരുത്താന്‍ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം….

Read More

ഭാഷാ ഭിന്നത മറികടക്കാന്‍ കമ്മ്യൂണിക്കോര്‍*

കൽപ്പറ്റ: തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുബശ്രീ മിഷന്‍ നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതി ശ്രദ്ധേയമാവുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പാക്കാന്‍ സഹായകമാകും. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്‌നം. പഠനമാധ്യമം മലയാളവും ഇംഗ്ലീഷുമാവുന്നതും ഒപ്പം…

Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ കുഴിക്കൂര്‍ ചമയങ്ങളുടെ നടപടി പൂര്‍ത്തിയാക്കി

ചൂരല്‍മല – മുണ്ടക്കൈ പ്രകൃതി ദുരന്ത അതിജീവിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂര്‍ ചമയങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത നാല് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു. ആള്‍താമസമുള്ള നാല് കെട്ടിടങ്ങള്‍ ഏറ്റെടുക്കല്‍ നടപടി ക്രമങ്ങളില്‍ നിന്നും താത്ക്കാലികമായി ഒഴിവാക്കി. ഇതില്‍ ഒരു കെട്ടിടത്തിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ റവന്യൂ വകുപ്പിലേക്ക് നല്‍കുന്ന മുറയ്ക്ക് കെട്ടിടം ഏറ്റെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫാക്ടറി, ഓഫീസ് കെട്ടിടം, എസ്റ്റേറ്റ് ബംഗ്ലാവ് എന്നിവയാണ് ഏറ്റെടുത്തത്….

Read More