wenewser-user

പനി ബാധിച്ചു വിദ്യാർത്ഥി മരണപെട്ടു

പിണങ്ങോട്:തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. സഹോദരൻ അർജുൻ, അതിഥി. ➖➖➖➖➖➖➖➖➖

Read More

ബദൽപ്പാത: പ്രതിഷേധാഗ്നിയിൽ രാവുണർത്തൽ സമരം

പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ മാർച്ച് മുന്നരക്കിലോമീറ്ററോളം അകലെ പന്തിപ്പൊയിലിൽ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയിൽ,സജി യു.എസ്, കർമ്മ സമിതി കോർഡിനേറ്റർ കമൽ ജോസഫ്,സാജൻ തുണ്ടിയിൽ, ഹുസൈൻ യു….

Read More

ഓട്ടോയിൽ കടത്തിയ 12 ലിറ്റർ മദ്യവുമായി മധ്യവയസ്സകൻ എക്സൈസ് പിടിയിൽ

ബത്തേരി : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ഭാഗത്ത്‌ അമ്പലവയൽ-ചുള്ളിയോട് റോഡിൽ നന്ദന സർവീസ് സ്റ്റേഷൻ എന്ന സ്ഥാപനത്തിന് മുൻവശം റോഡരികിൽ വെച്ച് സാധുവായ രേഖകളില്ലാതെ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം (12 ലിറ്റർ) കൈവശം വെച്ച് KL 12J-0588 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ വടുവൻചാൽ ദേശത്ത് വിണ്ണംപറമ്പിൽ…

Read More

വാരാമ്പറ്റയിൽ യാത്രയയ്പ്പ് സമ്മേളനം സംഘടിപ്പിച്ചു

വാരാമ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ ആഭിമുഖ്യത്തിൽ 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലി ടീച്ചർക്ക് യാത്രയയ്പ്പ് നൽകി ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ ഉപഹാരം കൈമാറി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് മുഖ്യ അതിഥി…

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും – രാവിലെ 10ന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിക്കും കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്…

Read More

മാനന്തവാടി നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ പുനർനിർമിക്കണം- എസ്‌ഡിപിഐ

മാനന്തവാടി: മാനന്തവാടി നഗരത്തിൽ മുൻപ് ഉണ്ടായിരുന്നതും റോഡ് പണിക്ക് വേണ്ടി പൊളിച്ചു മാറ്റിയതുമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ പുതുക്കിപ്പണിയണമെന്ന് എസ്‌ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നഗരത്തിലെ തലശ്ശേരി റോഡ്, കോഴിക്കോട് റോഡ് എന്നിവിടങ്ങളിൽ ബസ് കാത്തു നിൽക്കുന്നവർക്ക് മഴയത്തും വെയിലിലും കയറി നിൽക്കാൻ മുൻപ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിരുന്നു. എന്നാൽ റോഡ് പണിക്ക് വേണ്ടി ഇവിടെങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വർഷങ്ങളായി പൊളിച്ചു മാറ്റിയിരിക്കുകയാണ്. റോഡ് പണിയുടെ അധികഭാഗവും കഴിഞ്ഞിട്ട് കൂടി അവകൾ പുനർ നിർമിക്കാൻ…

Read More

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ

തരുവണ : വഖഫ് ബോർഡുകളുടെ സ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും തകർത്ത് കളയുന്ന രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വെള്ളമുണ്ട പഞ്ചായത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ശൗകത് മൗലവി വെള്ളമുണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പി. സി ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിനും ഭരണസുതന്ത്രതയ്ക്കും ഭീഷണിയാണെന്ന് യോഗം…

Read More

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു. മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി…

Read More

ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയിലേക്കായി ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു

നിശ്ചിത ശതമാനം ഗോത്ര വർഗ്ഗക്കാർ അധിവസിക്കുന്ന ജില്ലക്കുള്ള പദ്ധതിയായ ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാനിലേക്കായി വയനാട് ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ചേർന്ന കാർഷിക വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പട്ടികവർഗ വിഭാഗത്തിന്റെ കാർഷിക വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന മാർഗ്ഗം എന്നീ മേഖലകളിൽ പട്ടികവർഗക്കാരുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ച കൈവരിക്കലാണ് ഉദ്ദേശ്യം. ആസ്‌പിരേഷനൽ ജില്ലയായ വയനാട്ടിലെ നാല്…

Read More

കൽപ്പറ്റ അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

കൽപ്പറ്റ : അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്അ മ്പിലേരി സാറാമ്മയുടെ മകൻ സജിൻ ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സജിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോട്ട് സർക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന് തീപിടിച്ചതോടെ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Read More