Headlines

wenewser-user

വ്യാപാര സംരക്ഷണ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി

കല്‍പ്പറ്റ: പാർലമെന്‍റ് മാർച്ചിന് മുന്നോടിയായി വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിട വാടകയില്‍ ചുമത്തിയ എട്ടുശതമാനം ജിഎസ്ടി പിൻവലിക്കുക, ഓണ്‍ലൈൻ വ്യാപാരം നിയമംമൂലം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്‍റ് മാർച്ച്‌ നടത്തുന്നത്. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇ.എസ്. ബിജു, വൈസ് ക്യാപ്റ്റൻ വി. ഗോപിനാഥ്, മാനേജർ എസ്. ദിനേശ്, കെ.എം. ലെനിൻ, വി. പാപ്പച്ചൻ,…

Read More

ഐ.സി. ബാലകൃഷ്ണൻ എം എൽ.എ. യുടെ ജാമ്യാപേക്ഷ. വാദം പൂർത്തിയായി. ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി 18 – ന് വിധി പറയും.

വയനാട്‌ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തെതുടർന്ന് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെയും ഐ.സി. ബാലകൃഷ്ണൻ എം എൽ.എ.യുടെയും ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം ഉച്ചയോടെ . ഇന്നലെ ഐ.സി.ബാലകൃഷ്ണൻ എം.എൽഎയുടെ അഭിഭാഷകൻ അടക്കം രണ്ട് അഭിഭാഷകരുടെ വാദം പൂർത്തിയായിരുന്നു. കൽപ്പറ്റയിലെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ്‌ കോടതിയിലാണ് ചൂടേറിയ വാദ പ്രതി വാദങ്ങൾ നടന്നത്.  

Read More

റിപ്പബ്ലിക് ദിനാഘോഷം ആലോചനാ യോഗം ചേര്‍ന്നു

കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹരിതചട്ടം പാലിച്ച് സമുചിതമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിപ്പബ്ലിക് ദിനാഘോഷ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ 25 പ്ലറ്റൂണുകള്‍ പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മൈതാനത്ത് നടക്കും. പൊതുജനങ്ങള്‍ക്ക്…

Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കമ്പളക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ പേഴ്സിൽ നിന്നും 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ വി.എം അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Read More

ബൈക്ക് റാലി നടത്തി.

ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൻ്റെയും നേതൃത്വത്തിൽ ,സൈറ്റ് വയനാട് , എൻ എസ് എസ് ,മറ്റ് സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കൊളഗപ്പാറ മുതൽ ബത്തേരി മിനിസിവിൽ സ്റ്റേഷൻ വരെ ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് ബൈക്ക് പ്രചരണ റാലി നടത്തി. ഓരോ ജീവനും വിലപ്പെട്ടതാണ്. അമിത വേഗവും അശ്രദ്ധയും നിങ്ങളുടെ ജീവൻ റോഡിൽ പൊലിയാൻ കാരണമാകും. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കൂ,…

Read More

വയനാട് മെഡിക്കൽ കോളെജ് ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി ഒ.ആർ കേളു വയനാട് സർക്കാർ

വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ ആശുപത്രിയുടെ മുൻഭാഗത്തെ പാർക്കിങ് ഏരിയ പൊതുജനങ്ങൾക്ക് പേ പാർക്കിങ് സംവിധാനത്തോടെ തുറന്നു നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ് കെട്ടിടത്തിനാവശ്യമായ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത്…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്; ഒ.പി, അഡ്മിഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം: ജനങ്ങളോടുള്ള അവഹേളനം. എസ്.മുനീർ

മാനന്തവാടി : മെഡിക്കൽ കോളേജിലെ ഒ.പി, അഡ്മിഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം ജനങ്ങളോടുള്ള അവഹേളനമാണെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പു മുട്ടുന്ന മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ നിരക്ക് വർദ്ധിപ്പിക്കുന്നതും, പാർക്കിങ്ങിന് ഫീ നിശ്ചയിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നും സംവിധാനിച്ചിട്ടില്ല. ഡോക്ടർമാരെ അടക്കം ഒരുപാട് തസ്തികകൾ…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയ ഹരിസൺ മലയാളത്തിന്റെ നിലപാട്‌ ദുരന്തബാധിതരോടുള്ള ക്രൂരതയാണ്‌. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാതൃക ടൗൺഷിപ്പിനുള്ള അംഗീകാരമായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്റ് നേരത്തെ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി സംഗിൾബഞ്ച്‌ വിധി….

Read More

അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു

തരുവണ : സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കല്പന ചെയ്ത ലോഗോയുടെ പ്രകാശന കർമ്മം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌യർക്ക് നൽകി നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ,കെ….

Read More

പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം

പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു. കഴിഞ്ഞ പത്തു ദിവസങ്ങളാലേ റെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവ ജനങ്ങളുടെ സ്വൊര്യ ജീവതം തകർത്തു. കാർഷിക വിളവെടുപ്പ്‌ നടത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല.ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ…

Read More