എന്‍.എം. വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ രാജി വെക്കണം: എ.യൂസുഫ്
കൽപ്പറ്റ: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് ഈ മരണത്തിനു പിന്നാലെ പുറത്ത് വരുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ അഴിമതികൾ പുറത്ത് കൊണ്ട് വരാൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ടയുടൻ കർണാടകയിലേക്ക് പോയ എംഎൽഎ ജനങ്ങളിൽ…
