ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം: സഫായി കർമ്മചാരി കമ്മീഷൻ ചെയർമാൻ
കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് ഏല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമ്മചാരി ദേശീയ കമ്മീഷൻ ചെയർമാൻ എം. വെങ്കിടേശൻ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശുചീകരണ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സ് സർവ്വെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധനകൾ നടത്തണമെന്ന് ചെയർമാൻ നിർദേശിച്ചു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമം,…
