wenewser-user

കുണ്ടാല പള്ളിയിൽ പെരുന്നാൾ ഇന്ന് തുടങ്ങും.

കുണ്ടാല പള്ളിയിൽ പെരുന്നാൾ ഇന്ന് തുടങ്ങും. കുണ്ടാല മോർ ഗ്രീഗോറിയോസ് അബ്‌ദു ജലീൽ ബാവാ പളളിയിൽ പരി.അബ്‌ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടെയും ഓർമ്മപ്പെരുന്നാൾ പെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് 5 ന് വികാരി ഫാ.ജോസഫ് പളളിപ്പാട്ട് കൊടി ഉയർത്തും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും പ്രദക്ഷിണം , ആശീർവ്വാദം, നേർച്ചഭക്ഷണം എന്നിവ നടക്കും. പ്രധാന ദിവസമായ നാളെ പ്രഭാത പ്രാർത്ഥന, വി.കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും.

Read More

ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.

ബാഗ്ളൂരു: കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന…

Read More

ഏഴ് ജില്ലകളില്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്; താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. 2025 ഏപ്രില്‍ 24,25,26 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേ‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 2025 ഏപ്രില്‍ 24,25,26 തീയതികളില്‍ പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും…

Read More

യുപി ക്ലാസ് പാസാകാനും ഇനി മിനിമം മാർക്ക് വേണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: യുപി ക്ലാസ് പാസാകാനും ഇനി മിനിമം മാർക്ക് വേണം. എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കിയതിനു പിന്നാലെ അടുത്ത വർഷം മുതൽ 5,6,7 ക്ളാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തിയതിനെത്തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു….

Read More

‘തിരുത്ത് ‘മാഗസിൻ പ്രകാശനം ചെയ്തു

നടവയൽ: സിയാസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജ് വാർഷികാഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം നിർവഹിച്ചു. നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. .

Read More

മേപ്പാടിയിൽ കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

Read More

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഒാടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കാര്‍ യാത്രികനായ തമിഴ്‌നാട്, തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ…

Read More

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു

കൽപ്പറ്റ; കാശ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലും നിരപരാധികളായ പൗരൻമാരെ അരുംകൊല ചെയ്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച്ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരൻമാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവാദിത്വം നിർവഹിക്കാത്തതാണ് ഭീകരന്മാർ രാജ്യത്ത് വിളയാട്ടം നടത്തുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം…

Read More

എന്റെ കേരളം’: എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെ….!ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍

കല്‍പ്പറ്റ: ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, പോലീസ് ഡോഗുകളുണ്ട്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. എസ്‌കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും വരെ ഇവിടെ അവസരമുണ്ട്. കൂടാതെ, ബോംബ്…

Read More

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

സുൽത്താൻ ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍, പുളിക്കല്‍ പറമ്പ് വീട്ടില്‍ പ്രദീപ്(52)നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാർ ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. അന്നത്തെ മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന സി. രാംകുമാര്‍ കേസിലെ ആദ്യാന്വേഷണം നടത്തുകയും അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് കേസന്വേഷണം…

Read More