പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയലിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും…
