wenewser-user

ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നടന്നു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും വയനാട് ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ടി. സിദീഖ് എം. എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തമ്പി മെമ്പർമാരായ എ. എൻ സുശീല, കെ. ബി നസീമ, സിന്ധു ശ്രീധരൻ,…

Read More

ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കല്‍പറ്റ: ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കല്‍പറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി രാജന്‍ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു. അപകടത്തില്‍ പരുക്കേറ്റതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം…

Read More

അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്തു

പുല്‍പള്ളി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുകലമാളം വയല്‍ പ്രദേശത്തെ അധിനിവേശ സസ്യങ്ങളെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും എന്‍.ഇ.ആര്‍.എഫ് എന്‍.ജി.ഇ.ഒ ടീമുമൊത്ത് നീക്കം ചെയ്തു. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ഒ ഭാസ്‌കരന്‍, എ.കെ സിന്ധു, ആദര്‍ശ്, ഷിബിലി, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ഡി എം സി ക്ക് റസ്ക്യൂ ഉപകരണങ്ങൾ കൈമാറി കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി

കണിയാമ്പറ്റ: ആറു വർഷത്തിലധികമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോർപ്സ് കണിയാമ്പറ്റ. 2018 പ്രളയകാലം മുതലാണ് ഡിഎംസിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും ഡിഎംസിയുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധ്യമായിട്ടുണ്ട്. ഡിഎംസി ക്കുള്ള റസ്ക്യൂ ഉപകരണങ്ങൾ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിശാ ചേനോത്ത് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് ട്രഷറർ അബ്ദുൽ ഗഫൂർ പാറമ്മൽ വൈസ് പ്രസിഡന്റ്‌ ഷാജി ചോമയിൽ.എക്സിക്യൂട്ടീവ് അംഗം അഹമ്മദ് പുതിയാണ്ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി….

Read More

ഭിന്നശേഷി വാരാചരണം സമാപിച്ചു

മാനന്തവാടി: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ തലത്തിൽ നടത്തിയ ഭിന്നശേഷി വാരാചരണം സമാപിച്ചു. നവം 27 മുതൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ തല , ബി.ആർ.സി തല പരിപാടികൾ സംഘടിപിച്ചു. സമാപന പരിപാടി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച ഭിന്നശേഷി ഐക്യദാർഡ്യ വിളംബര റാലി എൽ എഫ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മെഗാ ഫ്ലാഷ് മോബോടുകൂടി മാനന്തവാടി ബി.ആർ.സി യിൽ സമാപിച്ചു. സമാപന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

Read More

മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ(സബ് ഇൻസ്‌പെക്ടർ) ഉദ്ഘാടനം ചെയ്തു. തുടർന്ന് വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജില്ല പോലീസ് ഡി.സി.ആർ.സി കൗൺസിലർ ശ്രീമതി അനില വി. എബ്രഹാം ക്ലാസെടുത്തു. പരിപാടിയിൽ സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ, ബലരാമൻ…

Read More

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം കാറുംബൈക്കും കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

മുട്ടിൽ: ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

Read More

അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നടത്തി

യൂത്ത്‌കോണ്‍ഗ്രസുകാരെ തല്ലിചതച്ച സംഭവം മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. കല്‍പ്പറ്റ: ഉരുള്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Read More

താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

കൽപ്പറ്റ : താമരശ്ശേരി ചുരത്തിലെ അപകടയാത്രയില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നല്‍കി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്‌ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള കെഎസ്‌ആർടിസി ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര. കല്‍പ്പറ്റയില്‍ നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ ഡ്രൈവർ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോണ്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. യാത്രക്കാർ…

Read More