wenewser-user

പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം: പി .കെ ജയലക്ഷ്മി

കൽപ്പറ്റ: അമ്പലവയൽ നെല്ലാറ ചാലിലെ ഗോത്രവർഗ്ഗ യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ് . പോലീസ് പിടികൂടി കേസ് രജിസ്റ്റർ പോലും ചെയ്യാതെ സ്റ്റേഷനിൽ ഇരുത്തിയതും കസ്റ്റഡി പോലും രേഖപ്പെടുത്താത്തതും അന്വേഷിക്കണം . പട്ടികജാതി -പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന് വിധേയമായി അന്വേഷണം നടത്തണമെന്നും…

Read More

ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്

കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലന്നും സർക്കാരിൽ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡുകൾ എങ്ങനെ വിനിയോഗിച്ചു എന്നത് സംബന്ധിച്ചും സൊസൈറ്റി നേതൃത്വം വിശദമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു . ബ്രഹ്മഗിരിയുടെ ആസ്തികൾ മുഴുവനായും കെട്ടിടവും…

Read More

പോലീസ് സ്റ്റേഷനിലെ യുവാവിൻ്റെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തണം: എഐവൈഎഫ്

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം പോലീസിൻ്റെ അനാസ്ഥയുടെ തെളി വാണെന്നും സ്റ്റേഷനിലെ എസ്‌എച്ച്ഒ ഉൾപ്പെടെ മുഴുവൻ പേരെയും മാറ്റി നിർത്തി അനേഷ്വണം നടത്തണമെന്നും എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Read More

സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പ്രവചനം ഉണ്ട്. മാര്‍ച്ചില്‍ സംസ്ഥാനത്ത് 65.7 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചുവെന്നാണു…

Read More

ആശ്രിത നിയമനത്തിൽ നിന്നും എയിഡഡ് മേഖലയെ ഒഴിവാക്കരുത് : കെ എസ് ടി സി

കൽപ്പറ്റ: സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ ( കെ എസ് ടി സി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അർഹമായ ആശ്രിത നിയമനങ്ങൾ ഒഴിവാക്കി പുതിയ നിയമനം നടത്താൻ മാനേജർമാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്. ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ്…

Read More

കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ

കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. അമ്പലവയൽ നെല്ലാറചാൽ സ്വദേശിയാണെന്നാണ് സൂചന.ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന.  

Read More

ബത്തേരി കളറായി.

Lസെന്റ് മേരീസ്‌ ഗ്രൗണ്ടിൽ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ജന തിരക്കേറി. … _ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ഇന്ന് വൈകുന്നേരം 8 മണിക്ക് താജുദീൻ വടകര നയിക്കുന്ന മെഗാ സ്റ്റേജ് ഷോ… ചെറിയ പെരുന്നാൾ ഇത്തവണ ഹാപ്പിനെസ്സ് ഫെസ്റ്റിലാക്കാം. .. ഒപ്പം കടൽ കാഴ്ചകൾ, ടണൽ അക്വാറിയം, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്‌, ദിവസവും സ്റ്റേജ് ഷോകൾ എന്നിവയും ആസ്വദിക്കാം. വരൂ പെരുന്നാൾ നമുക്കൊന്നിച്ചു അടിച്ചു…

Read More

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവില്‍പ്പനക്കാരൻ പിടിയില്‍; പിടിയിലായത് നൈജീരിയൻ സ്വദേശി.

കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവില്‍പ്പനക്കാരൻ പിടിയിലായി. അഗ്ബെദോ സോളമൻ എന്ന നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നാണ് 29 വയസുകാരനായ അഗ്ബെദോ സോളമനെ കൊല്ലം ഇരവിപുരം പോലീസ് പിടികൂടിയത്. കൊല്ലത്ത് മറ്റൊരു ലഹരിക്കേസില്‍ പിടിയിലായ ആളില്‍ ഇന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്. സിറ്റി പൊലീസ് കമ്മീഷ്ണർ കിരണ്‍ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച്‌ 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച്‌ പ്രതിയെ നിരീക്ഷിച്ച്‌ വരികയായിരുന്ന സംഘം…

Read More

കാണാതായ ബൈക്ക് കണ്ടെത്തി വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിൽ

വരയാൽ: ബൈക്ക് കണ്ടെത്തി ഇന്ന് പുലർച്ചെ വാളാട് എടത്തനയിൽ നിന്ന് കാണാതായ ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹിൽട്രി റിസോർട്ടിന്റെ സമീപത്തായി കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത് വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിലാണ് കാണപ്പെട്ട തലപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു ഇന്ന് പുലർച്ചയാണ് വാളാട് എടത്തനയിൽ വീടിനു സമീപത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്

Read More

അക്വ ടണൽ എക്സ്പോയിൽ ഇന്ന് ഇശൽ രാവ്

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശൽ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക കവാലി സൂഫി സിംഗർ ആയ നിയാസ് വയനാടും വയനാട് വിഷൻ ഇശൽ നൈറ്റ് വിന്നർ റിഷാനയും ചേർന്ന് നയിക്കുന്ന ഇശൽ രാവ് ആണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ ഗസൽ കവാലി സൂഫി ഗായകർക്കൊപ്പം പ്രശസ്തനായ ആൽബം സിംഗർ കൂടിയായ നിയാസിന്റെ…

Read More