wenewser-user

ജീവനോപാധി പദ്ധതി: ആടുകളെ വിതരണം ചെയ്തു.

പടിഞ്ഞാറത്തറ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ വെള്ളപ്പൊക്ക-ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് നടപ്പാക്കുന്ന ജീവനോപാധി വിതരണ പദ്ധതിയുടെ ഭാഗമായി കുപ്പാടിത്തറ, അരിവയല്‍, കൊറ്റുകുളം, വലിയകൊല്ലി നിവാസികളില്‍ 17 പേര്‍ക്ക് രണ്ടു വീതം ആടുകളെ നല്‍കി. വിതരണത്തിനുള്ള മലബാറി ഇനം ആടുകളെ ചെറുപുഴ ഗുഡ് ഷെപ്പേര്‍ഡ് ഫാമില്‍നിന്നാണ് എത്തിച്ചത്. അരിവയലില്‍ വിതരണം പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിഎക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍…

Read More

പെന്‍ഷന്‍ ക്ഷാമാശ്വാസംഉടൻ അനുവദിക്കണം: കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ്

കല്‍പറ്റ: സംസ്ഥാനത്ത് പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, 2022 മുതല്‍ കുടിശികയായ 6 ഗഡു 19 ശതമാനം ക്ഷാമാശ്വാസ കുടിശിക ഉടനെ വിതരണം ചെയ്യുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക, കെ.എസ്.ആര്‍.ടി.സി. ശമ്പളവും പെന്‍ഷനും സമയബന്ധിതമായി വിതരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എല്‍) ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധർണയും നടത്തി. ധര്‍ണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഹമീദ് അധ്യക്ഷത വഹിച്ചു….

Read More

ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

കല്‍പറ്റ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ വയനാട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കും വെയിറ്റിംഗ് ലിസ്റ്റില്‍ 1 മുതല്‍ 3000 വരെ ഉള്ളവര്‍ക്കും വേണ്ടി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക പഠന ക്ലാസ് കണിയാമ്പറ്റ എം.എച്ച്.എം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ ജമാലുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ മുസ്ഥഫ ഹാജി, നൗഷാദ്…

Read More

വര്‍ണോത്സവം: കലാമത്സരം ഡിസംബര്‍ ഏഴിന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വര്‍ണോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി,…

Read More

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാർലമെൻറില്‍. ഭരണഘടന ഉയർത്തിപ്പിടിച്ച്‌ വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. കേരളത്തില്‍ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാർ പാർലമെന്റില്‍ സ്വഗതം ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രിയങ്കയും പങ്കാളിയായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്….

Read More

ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് അറിവുണ്ടാവണം: ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവുണ്ടാവണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. പദ്ധതികൾ സംബന്ധിച്ച് വിദ്യാർഥികൾ അവബോധം നൽകണം. ഗുഡ്മോണിങ് കളക്ടർ സംവാദ പരിപാടിയിൽ നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു കളക്ടർ. വിദ്യാർത്ഥി സമൂഹം കൃത്യതയോടെയുള്ള പഠനരീതി പിന്തുടരണമെന്നും ഉത്തത പഠനത്തിനായുള്ള സാധ്യതകൾ അറിഞ്ഞ് പഠിക്കണം. മുപ്പത് ശതമാനത്തിലധികം ഗോത്രവിഭാഗക്കാരുള്ള ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ ഡ്രോപ്പ്ഔട്ട് ഫ്രീ പദ്ധതി കാര്യക്ഷമമാക്കും. സ്കൂളിന്…

Read More

ഡിസം.5 ന് സൂചന പണിമുടക്ക് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി

മാനന്തവാടി : 1978 ലെ ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കൂലി വര്‍ദ്ധന എന്‍.എഫ്.എസ്.എ യില്‍ നടപ്പാക്കുക, ബിവറേജ് കോര്‍പ്പറേഷനിലെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, കൂലി ഏകീകരണത്തില്‍ കൈക്കൊണ്ട ധാരണ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ ഡിസം.5 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ചുമട്ടു തൊഴിലാളി കണ്‍വെന്‍ഷന്‍…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മൈക്രോ പ്ലാൻ സമർപ്പിച്ചു

മേപ്പാടി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനു വേണ്ടി തയ്യാറാക്കിയ മൈക്രോപ്ലാൻ ജില്ലാ കലക്ടർ മേഘശ്രീ ഡി ആർ ഐ എ എസ് മേപ്പാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. പ്രത്യേകം ക്ലസ്റ്റർ തിരിച്ച് ദുരന്തബാധിതരായ 1065 കുടുംബങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കി തയ്യാറാക്കിയ സർവേ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മൈക്രോ പ്ലാൻ പൂർത്തീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെയും ജില്ലയിലെ വിവിധ മേഖലയിലെയും 80 ൽ അധികം വിദഗ്ധർക്ക് നൽകിയ പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേ . ദുരന്തബാധിതരെ കൈപിടിച്ചുയർത്തുക…

Read More

മാലിന്യമുക്ത ജില്ല: ശിൽപശാല സംഘടിപ്പിച്ചു

കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ശിൽപശാലകൾ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തിത്തിലാണ് ദിദ്വിന ശിൽപശാല നടത്തിയത്. മാലിന്യ സംസ്കരണ പദ്ധതികൾക്കാവശ്യമായ ഭൂമി ലഭ്യമാക്കൽ, ശുചിത്വ ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവർത്തനപ്പെടുത്തൽ, മുഴുവൻ പൊതു സ്ഥലങ്ങളും/ മാർക്കറ്റുകൾ മാലിന്യ മുക്തമാക്കൽ,…

Read More

ബിവറേജസിൽ നിന്നും മദ്യം വാങ്ങി വെള്ളം കലർത്തി അമിതവിലക്ക് വിറ്റയാളെ എക്സൈസ് അറസ്റ്റ് ചെയ്തു

വൈത്തിരി : വൈത്തിരി കോക്കുഴിയിൽ പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റു ചെയ്തു. വേങ്ങപ്പള്ളി കോക്കുഴി തയ്യിൽ വീട്ടിൽ രവി (68) നെയാണ് കൽപ്പറ്റ എക്സൈസ് റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ട‌ർ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്‌ത്. ഇയാളിൽ നിന്നും നിന്ന് 11.800 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബിവറേജിൽ നിന്നും മദ്യം വാങ്ങി വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ച് കൂടിയ വിലക്ക് വിൽപ്പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ…

Read More