wenewser-user

അമ്പലവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്തല ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു

അമ്പലവയൽ ഗ്രാമപഞ്ചായത്തും അമ്പലവയൽ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി 20 വാർഡുകളിലും സംഘടിപ്പിച്ച ആരോഗ്യ ഗ്രാമ സഭയുടെ സമാപന സമ്മേളനം അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സനൽകുമാർ കെ പി പദ്ധതി വിശദീകരണം നടത്തി. ജെസ്സിജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, വി…

Read More

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും; മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്തു. അതേസമയം തൃശൂരില്‍ ഇന്നലെ ‘ഫോം റെയിന്‍’ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്നലെ വൈകുന്നേരം തൃശ്ശൂരിലെ…

Read More

സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി : സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുമെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കായി 24 ആശുപത്രികള്‍ വികേന്ദ്രീകരിച്ചതായും ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച സി.ടി സിമുലേറ്റര്‍ സ്‌കാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷം 5500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 150 ലേറെ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്….

Read More

മുട്ടിലിൽ വയനാട് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

മുട്ടിൽ : കുടുംബശ്രീ ജില്ലാ മിഷനും ഡി ഡി യു ജി കെ വൈയും കേരള നോളജ് ഇകോണമി മിഷനും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വയനാട് ജോബ് ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. തൊഴിൽ മേളയിൽ 300ൽ അധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. കേരളത്തിനകത്തും…

Read More

അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട്: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി :  സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ…

Read More

സുധിയോർമ്മയിൽ ലോകജലദിന ചർച്ചയും ഹരിതഗ്രന്ഥാലയ പ്രഖ്യാപനവും നടത്തി.*

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ലോകജലദിനത്തിൽ പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ സുധീഷ് കരിങ്ങാരിയുടെ ഓർമ്മകൾ ഉയർന്നു നിന്ന അന്തരീക്ഷത്തിൽ ജലദിനചർച്ചയും ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും നടന്നു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി കെ രത്നവല്ലി ഹരിത ഗ്രന്ഥാലയമായി പഴശ്ശി ഗ്രന്ഥാലയത്തെ പ്രഖ്യാപിച്ചു. മാനന്തവാടി മുനിസിപ്പൽ സമിതി കൺവീനർ സെബാസ്റ്റ്യൻ മാസ്റ്റർ ഹരിതഗ്രന്ഥാലയം പ്രോജക്ട് വിശദീകരിച്ചു. മാനന്തവാടി മുനിസിപ്പൽ സമിതി ചെയർപേഴ്സൺ ശ്രീ രാജൻ ആശംസകൾ അർപ്പിച്ചു. ലൈബ്രറി കൗൺസിൽ പ്രോജക്ട് ആയ സ്മൃതിപർവ്വം എന്ന പരിപാടിയിലൂടെയാണ് സുധി…

Read More

ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ സീപ്ലെയിന്‍ സേവനം ആരംഭിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട്  വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി. ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പടിഞ്ഞാറത്തറ ബാണാസുരസാഗറിലും, കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയും സന്ദര്‍ശിക്കുന്നതിനായി ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള സഞ്ചാരികളുടെയും എണ്ണം വര്‍ഷം തോറും…

Read More

വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി – പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്. 21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച്…

Read More

റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. റിപ്പൺ : റിപ്പണിലെ ബഹുജന കൂട്ടായ്മയായ റിപ്പൺ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി മുക്ത ഗ്രാമത്തിനായ് ലഹരി വിരുദ്ധ കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് റിപ്പൺ പ്രദേശത്ത് പ്രവർത്തിക്കുന്നവരെ പൊതു സമൂഹത്തിൽതുറന്ന് കാട്ടി പൊതു മദ്ധ്യത്തിൽ ഒറ്റക്കെട്ടായ് കൈകാര്യം ചെയ്യാൻ നാട്ടുകാർ രംഗത്ത് വരണമെന്ന് സംഗമം ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് വി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് ജുമാ മസ്ജിദ് ഇമാം റിയാസ് ഫൈസി യോഗം…

Read More

എം.എസ്.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കല്പറ്റ: എം.എസ്എസ് ഇഫ്താർ മീറ്റ് എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി.മമ്മത് കോയ ഉദ്ഘാടനം ചെയ്തു.ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തി വിശ്വാസിയുടെ സംസാരവും പ്രവർത്തനവും സ്വഭാവവും സംസ്കരിക്കുകയാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ കരഗതമാകുന്നത്.അത്തരം നിയന്തണങ്ങളുടെ അഭാവമാണ് ആധുനിക യുവതയെ ലഹരിയിലേക്കും അക്രമത്തിലേക്കും നയിക്കുന്നതെന്ന് ജില്ല എം എസ് എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് യു.എ അബ്ദുൽ മനാഫ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി….

Read More