wenewser-user

പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡ്-പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു

കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അറിയിച്ചു.കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കൽകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് കുറവായതിനാൽ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, നേരിൽ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ കാര്യാലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അവരുടെ നിർദേശ പ്രകാരം എസ്റ്റിമേറ്റിൽ ചെറിയ തിരുത്തലുകൾ…

Read More

മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സി പി ഐ എമിൽ ചേർന്നു.

കമ്പളക്കാട് : സി പി ഐ എം വയനാട് ജില്ലാജാഥയുടെ കമ്പളക്കാട് സ്വീകരണയോഗത്തിൽ വെച്ച് മുസ്ലിം ലീഗ് കമ്പളക്കാട് പതിനൊന്നാം വാർഡ് സെക്രട്ടറി മുതിരപ്പറമ്പൻ ബഷീർ സിപിഎം ഇൽ ചേർന്നു.ജില്ലാ സെക്രട്ടറി കെ റഫീഖ് മാലയിട്ട് സ്വീകരിച്ചു.സി കെ ശശീന്ദ്രൻ,എം മധു, പി എം നാസർ,എം എം ഷൈജൽ,എ എൻ സുരേഷ്, ടി എസ് സുരേഷ്, ലത്തീഫ് മേമാടൻ,ജംഷീർ മേമാടൻ തുടങ്ങിയവർ സംബന്ധിച്ചു.

Read More

കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ ആക്രമിച്ചു കൊന്നു.

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെ പുലി കൊന്നു. മറ്റൊരു ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.കഴിഞ്ഞ ദിവസം നായയെയും പുലി കൊന്നിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍സ്ഥാപിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ നിന്ന ഒന്നര വയസ് പ്രായമുളള ആടിനെയാണ് പുലി പിടികൂടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആടിനെയും ആക്രമിച്ചു. പുലിയുടെ സാന്നിധ്യം കഴിഞ്ഞ 4 ദിവസായി പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. പുലി വീടിന്റെ മതിലിന്…

Read More

റോഡ് അപകടത്തിൽ, മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്

വെണ്ണിയോട് : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ ഊട്ടുപാറ ചെന്നലോട് റോഡ്, വെണ്ണിയോട് ഹോമിയോ പരിസരത്ത് പുഴയിടിച്ചൽ മൂലം അപകട ഭീഷണിയിലായിട്ട് ഒരു വർഷത്തോളമായി. നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും നിരന്തരമായുള്ള അഭ്യർത്ഥനയെ തുടർന്ന് പണി ടെണ്ടറായാങ്കിലും ഇതുവരെയായിട്ടും പണി തുടങ്ങിയിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ മുസ്ലിം ലീഗ് ഒമ്പതാം വാർഡ് കമ്മിറ്റി തിരുമാനിച്ചു.എം ഷാഫി ഹാജിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുസ്ഥഫ വി കെ , മമ്മൂട്ടി എ, നാസർ പി , അലി…

Read More

മഴ: 70 ശതമാനം മുന്നൊരുക്ക പ്രവൃത്തികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ്

കൽപ്പറ്റ : ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗം. 70 ശതമാനത്തോളം മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും ബാക്കി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ വിന്നി ജോൺ വ്യക്തമാക്കി. അടയാള ബോർഡ്‌ സ്ഥാപിക്കൽ, കാട് വെട്ടൽ എന്നിവ മുഴുവനായും പൂർത്തിയാക്കി. ഓവുചാൽ വൃത്തിയാക്കൽ, മരച്ചില്ല മുറിക്കൽ, റോഡിനോടും നടപ്പാതയോടും ചേർന്ന ഭാഗം വൃത്തിയാക്കൽ തുടങ്ങിയവ പുരോഗമിക്കുകയാണ്. റണ്ണിംഗ് കോൺട്രാക്റ്റ് (ആർസി) പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ എല്ലാം തന്നെ നടത്തുന്നത്. വകുപ്പിന്…

Read More

ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി

കൽപ്പറ്റ: മഴക്കാലത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന മഴയളവറിയാന്‍ സാധിക്കും. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ അതത് സ്ഥാപന പരിധികളില്‍ ലഭിക്കുന്ന മഴയുടെ അളവ്, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ സംസാരിച്ചു. വെള്ളപൊക്കം പ്രതിരോധിക്കാന്‍ കൈത്തോടുകള്‍, തോടുകള്‍, പുഴകള്‍ എന്നിവയിലെ ചെളിയും മണ്ണും…

Read More

യുഡിഎഫ്പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

  മാനന്തവാടി :എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കരിദിനത്തിൻ്റെ ഭാഗമായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ് എം സി സെബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻഎൻ കെ വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ഭാരവാഹികളായപടയൻ മുഹമ്മദ്,ജോസഫ് കളപ്പുരഅഡ്വ. ജവഹർ,സി കുഞ്ഞബ്ദുള്ള, കോൺഗ്രസ് ബ്ലോക്ക്പ്രസിഡൻ്റ്മാരായ എ എം നിഷാന്ത്, ജീൽസൺ തുപ്പുംകര, ഡി സി സി സെക്രട്ടറിമാരായ പി വി.ജോർജ്ജ്,…

Read More

ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹൈസ്കൂളിന് അനുവദിച്ച ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഐ പി ആലീസ് ,ജില്ലാ ട്രഷറർ സി കെ ചന്ദ്രൻ ബാനു…

Read More

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ…

Read More

ചൂരൽമല-മുണ്ടക്കൈ പുനരധിവാസം നെല്ലിമാളം വെള്ളിത്തോട് വീടുവിതരണവുമായി ബന്ധമില്ല: മുസ്‌ലിംജമാഅത്ത്

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമാളത്ത് അഞ്ചു വീടുകൾ കൈമാറിയ പദ്ധതിയുമായി കേരള മുസ്‌ലിം ജമാഅത്തിന് ബന്ധമില്ലെന്നും ഇതിനെ മുൻ നിർത്തി നടന്നു വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സംഘടനാനേതാക്കൾ അഭ്യർത്ഥിച്ചു. ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുമാസമായി നടന്നുവരുന്നത്. ഈ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുനർ നിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സുസ്ഥിര ക്ഷേമ പ്രവർത്തനങ്ങളിലാണ് സംഘടന…

Read More