wenewser-user

കാട്ടാനശല്യം;കര്‍ഷക സംഘം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി

സുല്‍ത്താന്‍ ബത്തേരി: കര്‍ഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. കൊയ്ത്തുകാലത്ത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയന്‍ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വാച്ചര്‍മാരെ കാവലിനു നിയോഗിക്കണമെന്നും നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് സി. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. രമേശന്‍, കെ.എന്‍. എബി, ടി.കെ. ശ്രീജന്‍, ഷീന കളപ്പുരക്കല്‍ എന്നിവര്‍…

Read More

സുവര്‍ണജൂബിലി; വിജയന്‍ ചെറുകരയ്ക്ക് ആദരവും,പുസ്ത പ്രകാശനവും നടത്തി.

കല്‍പ്പറ്റ: സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമായിരുന്ന വിജയന്‍ ചെറുകരയെ ആദരിച്ചു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തുസംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉപഹാരം നല്‍കി. ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. ഡോ. ഒ. കെ മുരളീകൃഷ്ണന്‍, ശാരദാ മോഹന്‍, പി. ഉഷാകുമാരി, അഷ്‌റഫ് കുരുവട്ടൂര്‍ ,ദനേഷ് കുമാര്‍, അനീഷ് ചീരാല്‍ എ്രന്നിവര്‍ പ്രസംഗിച്ചു. സബ് ജില്ലാ കലോത്സവത്തില്‍ വിജയം നേടിയ പാര്വതി,…

Read More

മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിന്റെ നടപടി കൊലച്ചതി: കെ കെ അബ്‌ദുൽ ജബ്ബാർ

കല്പറ്റ : മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരിത ബാധിതരോടുള്ള കൊലച്ചതിയാണെന്നും ദുരന്തത്തെ അടിയന്തരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്‌ദുൽ ജബ്ബാർ. കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ള സംസ്ഥാനങ്ങളിൽ അപകടങ്ങൾ സംഭവിക്കുന്ന മുറക്ക് തന്നെ സഹായങ്ങൾ പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ നാന്നൂറിലധികം മനുഷ്യർ മരണപ്പെട്ട…

Read More

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മാനന്തവാടി: വയനാട്ടിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപമാണ് ഇന്ന് പുലർച്ചെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു.പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ജില്ലയിൽ ഹര്‍ത്താല്‍ ആരംഭിച്ചു: ലക്കിടിയിലും, തോൽപ്പെട്ടിയിലും വാഹനങ്ങള്‍ ഹർത്താൽ അനുകൂലികൾ

കൽപ്പറ്റ:വയനാട് ജില്ലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരോട് കേന്ദ്ര സക്കാർ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇരുമുന്നുണികളും ഹർത്താല്‍ പ്രഖ്യാപിച്ചത്. ലക്കിടിയില്‍ യു ഡി എഫ് പ്രവർത്തകർ ഹർത്താല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ,…

Read More

അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 18 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗജന്യ സേവനവുമായി ജില്ലയിലെ അക്ഷയ കൂട്ടായ്മ.

കല്‍പ്പറ്റ: അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 18 വര്‍ഷം പൂര്‍ത്തിയാക്കു ന്നതിന്റെ ഭാഗമായി സൗജന്യ സേവന വുമായി ജില്ലയിലെ അക്ഷയ കൂട്ടായ്മ. ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്, കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി, പട്ടികജാതി-വര്‍ഗത്തി ല്‍പ്പെട്ടവരുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനമാണ് 23 വരെ സൗജന്യമായി നല്‍കുകയെന്ന് കൂട്ടായ്മ ഭാരവാഹികളായ ജോണ്‍ മാത്യു, കെ.കെ. സോണി ആസാദ്, പി.ആര്‍. സുഭാഷ്, ഇ.കെ. മധു, എ. സെമീന, ഷീജ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേള നത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷ സമാപനം…

Read More

അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

യുഎഇ: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം നൽകുന്ന അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.സാമൂഹിക ജീവകാരുണ്യമേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഷാർജ ഇ-സെന്ററിൽ നടന്ന ചടങ്ങിൽ ജി.പി.സി ഡയറക്ടർ ഡോ.ആൻഡ്രിയു വെട്സ്ചോക് പുരസ്‌കാരം സമ്മാനിച്ചു. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും അന്താരാഷ്ട്രതലതലത്തിൽ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് കൺസോർഷ്യം പ്രതിനിധി ചിനാർ അന്നഗൽ…

Read More

എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി

മാനന്തവാടി: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷന് വാഹനം കൈമാറി. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെയും ഭാഗമായാണ് എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാഹനം ലഭ്യമാക്കിയിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷൻ ഓഫീസ് ഗിബ്‌സ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ എസ്ബിഐ ഗ്ലോബൽ ഫാക്ട‌ർസ് ലിമിറ്റഡിൻ്റെ ചെയർമാൻ അശ്വിനി കുമാർ തിവാരി വാഹനം വനംവകുപ്പിന് കൈമാറി….

Read More

എഐ ക്വിസ് മത്സരം: പുല്‍പ്പള്ളി വിജയ, ബത്തേരി അല്‍ഫോന്‍സ ടീം ജേതാക്കള്‍

മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജും മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സും സംയുക്തമായി നടത്തിയ ജില്ലാതല എഐ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വി.എ. അഭിനന്ദ്-അതുല്‍ കൃഷ്ണ(പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കോളജ് വിഭാഗത്തില്‍ സാനിയ-ഷബ്രീന(ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്) ടീമുകള്‍ ജേതാക്കളായി. അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവിന്റെ ഭാഗമായി ഡിസംബര്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഈ ടീമുകള്‍ ജില്ലയെ പ്രതിനിധാനം ചെയ്യും. എസ്.എ….

Read More

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഓര്‍മ്മപ്പുസ്തകം പ്രകാശനം ചെയ്തു

മാഹി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 2022 വര്‍ഷത്തെ ഓര്‍മ്മപ്പുസ്തകം മാഹിയില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. 2024 ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ വച്ച് നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകസമിതി അംഗങ്ങളെ മാഹിയിലുള്ള സ്വവസതിയില്‍ എം മുകുന്ദന്‍ സ്വീകരിക്കുകയും സംഘാടക സമിതി അംഗങ്ങളോട് സാഹിത്യ സംവാദം നടത്തുകയും ചെയ്തു. 2022 ല്‍ വയനാട്ടില്‍ വച്ചു നടന്ന സാഹിത്യോത്സവത്തില്‍ നടന്ന മുഴുവന്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പൂര്‍ണ്ണരൂപം ഓര്‍മ്മപ്പുസ്തകത്തിലുണ്ട്….

Read More