wenewser-user

വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു

കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

Read More

മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു

മുത്തങ്ങ:- മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു.ഇന്ന് പുലർച്ചെ ആറരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ഐ ഷർ ടാങ്കർ വാഹനത്തിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപ നേരം തടസ്സപ്പെട്ടു സുൽത്താൻബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Read More

എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ എം എസ്‌ ആദർശ്‌ പ്രസിഡന്റ്‌, സാന്ദ്ര രവീന്ദ്രൻ സെക്രട്ടറി

കൽപ്പറ്റ : എസ്‌എഫ്‌ഐ ജില്ലാ കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സയ്യിദ്‌ മുഹമ്മദ്‌ സാദിഖ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റായി എം എസ്‌ ആദർശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷയായി. സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ബിബിൻരാജ്‌, അഡ്വ. പി അക്ഷര, സെക്രട്ടറിയറ്റ്‌ അംഗം ടി ബി അഖില എന്നിവർ സംസാരിച്ചു. മറ്റുഭാരവാഹികൾ: ‌അപർണ ഗൗരി, കെ എസ്‌ മുഹമ്മദ്‌ ഷിയാസ്‌, ഇ എ…

Read More

ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ

കൽപ്പറ്റ: സസ്യജാലങ്ങൾ പരിപോഷിപ്പിച്ച് ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്തോളം ജൈവവൈവിധ്യ പാർക്കുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിരമായി പരിപോഷിപ്പിക്കുക ലക്ഷ്യമാക്കിയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ജൈവവൈവിധ്യ പാർക്കുകളെന്ന നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. നൂൽപ്പുഴ(കലൂർ പുഴയോരം), നേന്മേനി (താളൂർ ചിറ), മീനങ്ങാടി (പുറകാടി), പുൽപ്പള്ളി (മുണ്ടക്കുറ്റികുന്ന്),തിരുനെല്ലി(തൃശ്ശിലേരി), എടവക(വാളോരി), പൊഴുതന(ആനോത്ത), വെങ്ങപ്പള്ളി(ഓടമ്പംപൊയിൽ), മേപ്പാടി(കാശ്മീർ) വൈത്തിരി ടൗണിൽ തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്ത് പരിധികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 28…

Read More

ആന്തരിക അവയവങ്ങള്‍ക്ക് മാത്രം പരിക്ക്, ഒപ്പമുള്ളവര്‍ക്ക് പോറല്‍പോലുമില്ല;യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

ആ കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച്‌ അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് റിപ്പോര്‍ട്ടറിലൂടെ ആനശ ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ്തൊ ഴിലാളിയായ വീട്ടമ്മക്ക് പരിക്കേറ്റു

പനമരം:നടവയൽ ആലുമൂല കൂവളത്തുംകാട്ടിൽ സരിത (37) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ: ആശുപത്രിയിലും തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

Read More

കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കൽപ്പറ്റ : മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ജീവനകാര്‍ക്കായി കായിക മത്സരങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ 40 ലധികം ജീവനക്കാരാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടത്തിയത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 100,…

Read More

‘ഒപ്പം’ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു

കൽപ്പറ്റ : കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെയും ചെമ്പട്ടി വായനശാലയുടെയും ഭാഗമായി പേരിയ ഗുരുകുല ബൊട്ടാണിക്കൽ സാങ്ച്വറി, ബാണാസുരസാഗർ ഡാം എന്നിവിടങ്ങളിലേയ്ക്ക് വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വേനൽ അവധികാല പഠന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ, സെക്രട്ടറി കൃഷ്ണപ്രിയ, ലൈബ്രറി കമ്മിറ്റി അംഗം ബിന്ദു സുനിൽ,വെറ്റിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്,ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ എന്നിവർ നേതൃത്വം…

Read More

യൂത്ത് കോൺഗ്രസ്‌ യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ :യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ന് നടത്തുന്ന യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു. രാസ ലഹരിയുടെ വ്യാപനത്തിനെതിരെയും ,സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കെതിരെയും വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് മുട്ടിൽ മുതൽ കൽപ്പറ്റ വരെ പദയാത്ര നടത്തുന്നത്. ‎ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി…

Read More

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കമ്പളക്കാടിൽ

കൽപ്പറ്റ: എസ് എസ് എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18, 19, 20 തീയതികളിൽ കൽപ്പറ്റ ഡിവിഷനിലെ കമ്പളക്കാട് വെച്ച് നടക്കും. കമ്പളക്കാട് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രാസ്ഥാനിക നേതൃത്വങ്ങൾ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്വീഫ് കാക്കവയൽ ജില്ലാ സെക്രട്ടറിമാരായ ഡോ. ഇർഷാദ്, ഹാരിസ് കമ്പളക്കാട്, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഷാദ്…

Read More