wenewser-user

വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ; പ്രദേശവാസികളെ ആശങ്കയകറ്റണം: വി സുലൈമാൻ

വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ. പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

ലോക വനിതാ ദിനം വനിതാ സംഗമം നടത്തി

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ്‌ പള്ളിയാൽ,…

Read More

കൽപ്പറ്റയിൽ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിലായി. കൽപ്പറ്റ മൈതാനി താഴെ സ്വദേശി അബൂതാഹിർ (കുഞ്ഞൂട്ടി, 32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെടുത്തു.   കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.സി, വിഷ്ണു കെ.കെ എന്നിവരും പങ്കെടുത്തു.   പ്രതിയെ…

Read More

പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കൺവൻഷൻ നടത്തി

കൽപറ്റ: ഇന്ധനവില വെട്ടിക്കുറയ്ക്കുക, മോട്ടോർ വാഹന നിയമ ഭേതഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക്‌ ക്ഷേമപദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 24ന്‌ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ല കൺവൻഷൻ നടത്തി. പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി 17, 18 തീയതികളിൽ ജില്ലാ വാഹന ജാഥയും 24ന്‌ പോസ്റ്റ്‌ ഓഫിസ്‌ പിക്കറ്റിങും നടത്താൻ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ മമ്മു ഉദ്ഘാടനം ചെയ്തു. എം എസ്‌ സുരേഷ്‌ ബാബു അധ്യക്ഷനായി. കെ…

Read More

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി കസ്‌റ്റഡിയില്‍.

മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന്‌ പരിശോധനക്കിടെ എക്‌സൈസ്‌ ഉദ്യോഗസ്‌ഥനുനേരെ ആക്രമണം. മാനന്തവാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഇ.എസ്‌. ജെയ്‌മോന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ്‌ സംഘം തടഞ്ഞത്‌. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍…

Read More

വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു.

മാനന്തവാടി: വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.ടി. ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് ഇന്നലെ രാത്രിയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്.

Read More

സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു – പുരാരേഖ – മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന കുടുംബശ്രീ മിഷന്റെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷവും സംസ്ഥാനതല സിംപോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകൾക്ക് സമത്വ ബോധത്തോടെ പ്രവർത്തിക്കാൻ പ്രായോഗികവും നിയമപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹിക- ഭരണ- ആരോഗ്യ-…

Read More

അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ സ്കൂളില്‍ പഠനക്യാമ്പ് തുടങ്ങി

വടുവന്‍ചാല്‍: അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ ഗവ. ഹൈസ്കൂളില്‍ തിങ്കബെണിസ എന്ന പേരില്‍ ഗോത്രവര്‍ഗവിദ്യാര്‍‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി. പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ പിന്തുണയോടെ ‍ തുടങ്ങിയ ക്യാമ്പ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം എം.യു. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിങ്കബെണിസ എന്നാല്‍ ഗോത്രഭാഷയില്‍ നിലാവെളിച്ചം എന്നാണ്. പത്താം ക്ലാസ്സില്‍ പിന്നാക്കക്കാരായ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മുഴുവന്‍ സമയവും അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അധ്യാപകര്‍ കുട്ടികളോടൊപ്പം താമസിച്ച് ബുദ്ധിമുട്ടുള്ള മേഖലകളില്‍ സംശയനിവര്‍ത്തി വരുത്തുന്നു. പഠനവും മോട്ടിവേഷനും…

Read More

വനിതാ ദിനത്തിൽ ആശാവർക്കർമാർക്ക് ആശ്വാസമായി കെസിവൈഎം മാനന്തവാടി രൂപത

ദ്വാരക: വനിതാ ദിനത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ എടവക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു. ആശാവർക്കർമാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്നും, വനിതാദിനം വെറും ആഘോഷമാക്കി മാത്രം മാറ്റാതെ, പ്രവർത്തനപരമായ പിന്തുണ നൽകണമെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡൻറ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു. ശമ്പള വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പശ്ചാത്തലത്തിൽ ആശാവർക്കർമാരുടെ ആശങ്ക അകറ്റുന്ന പ്രവർത്തനങ്ങൾക്കാണ് കെ സി…

Read More

അമ്പലവയൽ പഞ്ചായത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

അമ്പലവയൽ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തീരാജ് മന്ത്രാലയം വിവിധ പരുപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃക സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്തായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ മഹിളാ ഗ്രാമ സഭ സംഘടിപ്പിച്ചു. മഹിള സഭയുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ്‌ കെ…

Read More