wenewser-user

യാത്രയയപ്പ് നൽകി

പൊരുന്നന്നൂർ: പൊരുന്നന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും സ്‌തുത്യർഹമായ സേവനത്തിന് ശേഷം ട്രാൻസ്‌ഫറായി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി.കെ, ഡോ. ഗീതു, ക്ലർക്ക് ജ്യോതിലക്ഷ്‌മി, ഡ്രൈവർ പ്രകാശൻ എന്നിവർക്ക്‌ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിവ്യ സ്വാഗതം ആശംസിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു സ്ഥലം മാറി പോകുന്നവർക്ക് യോഗത്തിൽ വെച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു. ആശംസ അറിയിച്ചുകൊണ്ട്…

Read More

ആബേൽ എം.എസ് ഓൾ കേരളാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെസ്സ് ചാമ്പ്യനായി

മീനങ്ങാടി: പാലായിൽ വെച്ച് നടന്ന ഓൾ കേരളാ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡൻ്റസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആബേൽ എം എസ് ചാമ്പ്യനായി. ഈ വിജയത്തോടെ കേരളത്തിന് വേണ്ടി നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും ആബേൽ യോഗ്യത നേടി. കഴിഞ്ഞ മാസം പഞ്ചാബിലെ ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യ സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ ആബേൽ പ്രതിനിധീകരിച്ചിരുന്നു. വയനാട് മീനങ്ങാടി സ്വദേശിയാണ് ആബേൽ.എം.എസ്.

Read More

സ്വപ്ന ഭവന പദ്ധതിയുമായി എ എ ഡബ്ലിയു കെ

കൽപ്പറ്റ: അസോസിയേൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി മുട്ടിൽ പരിയാരം ചെലഞ്ഞിച്ചാലിൽ ആറ് സ്വപ്നഭവങ്ങൾ നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപന കർമ്മം എ എ ഡബ്ലിയു കെ യുടെ ആദരണീയനായ സംസ്ഥാന പ്രസിഡൻ്റ് കെ ജി ഗോപകുമാർ നിർവഹിച്ചു. 100 ദിവസം കൊണ്ട് 6 ഭവനങ്ങൾ നിർമ്മിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, സംസ്ഥാന ട്രഷറർ സുധീർ മേനോൻ, വൈസ് പ്രസിഡന്റ്‌ മീരാണ്ണൻ, സെക്രട്ടറി ഗോപൻ…

Read More

‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതി: ആരോഗ്യ – പോഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു

മേപ്പാടി: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി ആരോഗ്യ – പോഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പാടി വെള്ളപ്പൻകണ്ടി, കള്ളാടിയിൽ നടന്ന പരിപാടിയിൽ ഹൈജീനിക്സ് ലൈഫ് അക്കാദമി സ്ഥാപകനും പ്രവർത്തകനുമായ സനൂപ് നരേന്ദ്രൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശീലങ്ങളുടെ പരിശീലന ക്ലാസ്സും, പോഷക സമ്പുഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പാചക പരിശീലനവും നടത്തി. വിവിധ പോഷകങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. സർവകലാശാല ദത്തെടുത്ത ഗ്രാമങ്ങളിലെ ആളുകളുടെ ആരോഗ്യശീലങ്ങൾ…

Read More

എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിപ്രൗഢമായി പ്ലാറ്റിനം സഫർ

കൽപ്പറ്റ:വയനാട്ടിൽ ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്ത് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫറിൻ്റെ ഒന്നാം ദിനം പ്രൗഢമായി. ജില്ലാ പ്രസിഡണ്ട് ബഷീർ സഅദി നെടുങ്കരണയുടെ നേതൃത്വത്തിൽ നടന്ന യാത്ര ഇന്നലെ കാലത്ത് ചേലോട് മഖാം സിയാറത്തോടെ ആരംഭിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് കെ.ഒ അഹ്മദ് കുട്ടി ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു.വൈത്തിരി, ചുണ്ട, മേപ്പാടി, വടു വഞ്ചാൽ, അമ്പലവയൽ, ചുള്ളിയോട് ,കല്ലൂർ, സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ എന്നിവിടങ്ങളിൽ മനുഷ്യപ്പറ്റിൻ്റെ…

Read More

ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

പുൽപ്പള്ളി: മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മരക്കടവ് സ്വദേശികളായ പുളിക്കപ്പറമ്പിൽ ഷിബു (47), കണ്ടത്തിൻപടി മാണി ( ജിൻ്റോ 40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ സംഘത്തിലുണ്ടായിരുന്ന പഴയതോട്ടം കോളനിയിലെ ചിന്നു (30) ഒളിവിലാണ്. കോളനിക്ക് സമീപത്തുള്ള നാല് ചന്ദന മരങ്ങളിലൊന്നാണ് പ്രതികൾ മുറിച്ചുകടത്താൻ ശ്രമിച്ചത്. മരം മുറിക്കുന്ന ശബ്‌ദം കേട്ട്…

Read More

വയനാട് മുസ്‌ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ ഒൻപതിന്.

കൽപ്പറ്റ : വയനാട് മുസ്‌ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് യതീംഖാന ക്യാമ്പസ്സിൽ ജമാലുപ്പ നഗറിൽ നടത്തും. വയനാട് മുസ്‌ലിം ഓർഫനേജിന്റെ ആരംഭ കാലമായ 1967 മുതൽ വിവിധ കാലങ്ങളിൽ യതീംഖാനയിൽ താമസിച്ച് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ആണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്. യതീം ഖാനയിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളായവരും പ്രസ്തുത സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

പാവപ്പെട്ടവർക്കൊപ്പമാണ് എൽ ഡി എഫ്: മുഖ്യമന്ത്രി

കൽപ്പറ്റ: മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ് മുനമ്പത്തെ പ്രശ്‌നം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. വോട്ടെടുപ്പിനു ശേഷം യോഗം ചേർന്ന് പ്രശ്‌നത്തിന് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധരാത്രി പാലക്കാട്ട് പൊലീസ് നടത്തിയ റെയ്‌ഡിനെക്കുറിച്ചോ കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്രസർക്കാരിരെയും രാഹുൽ ഗാന്ധിയേയും വിമർശിച്ച അദ്ദേഹം…

Read More

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; ഉദ്യാഗസ്ഥരുടെ അഭാവമില്ല

കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിത ബാധിതര്‍ക്കായി ഇവിടെ…

Read More

ഉപതെരഞ്ഞെടുപ്പ് അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു

  കൽപ്പറ്റ : വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സേവന വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഉറപ്പാക്കിയതായി പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ അവശ്യ സേവന വിഭാഗത്തിലുള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നവംബര്‍ 8 മുതല്‍ 10 വരെ അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച പോസ്റ്റല്‍ വോട്ട് കേന്ദ്രങ്ങളിലെത്തിരാവിലെ 9 മുതല്‍…

Read More