മിഴി ബഡ്‌സ് സ്‌കൂൾ കലോത്സവം സമാപിച്ചു; തിരുനെല്ലി ബഡ്സ് പാരഡൈസ് ചാമ്പ്യൻമാർ
കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റ ആഭിമുഖ്യത്തിൽ വിഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മിഴി ബഡ്‌സ് സ്‌കൂൾ കലോത്സവം സമാപിച്ചു. വയനാട് ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നുള്ള 200 ഓളം കൂട്ടികൾ 22 മത്സര ഇനങ്ങളിലായി വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രച്ഛന്ന വേഷം,ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം,നാടൻപാട്ട് സംഘനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങൾ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറി. മത്സരത്തിൽ 93 പോയിന്റ് നേടി തിരുനെല്ലി ബഡ്സ് പാരഡൈസ് ചാമ്പ്യൻമാരായി. ആറാം തവണയാണ് സ്ഥാപനം ചാമ്പ്യൻമാരാകുന്നത്. 40…
