wenewser-user

പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ. എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് . സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത് മാഷാണ്…

Read More

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

  കൽപ്പറ്റ: പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ, യാത്ര…

Read More

സംഭരകത്വ പരിശീലനം നല്‍കി

മാനന്തവാടി : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴില്‍ വായ്പയെടുക്കുന്നവര്‍ക്കായി സംരംഭകത്വ പരിശീലനം നല്‍കി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാന്‍ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഭാഗമായി ഡബ്ല്യു.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ്, പാലത്തടത്തില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ്…

Read More

സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി

പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹോപഹാരം ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,പിടി എ പ്രസിഡണ്ട് മുനീർ സി കെ,സീനിയർ അസിസ്റ്റൻ്റ് ബെറ്റി, സിനി കെയു നവാസ് ടി , രേഖ കെ എന്നിവർ പങ്കെടുത്തു.

Read More

സുൽത്താൻ ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ”ഫ്ലയിങ് സ്റ്റാർസ് ”സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ശ്രീ. ടി കെ രമേശ് നിർവഹിച്ചു.. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലിഷ ടീച്ചർ , ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി. ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ബെവ്‌കോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തുക: ഐ എന്‍ ടി യു സി

കല്‍പ്പറ്റ : ബെവ്‌കോ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുക, പ്രഖ്യാപിത ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, സര്‍ക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തുക, കല്‍പ്പറ്റ വെയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളികള്‍ക്കുള്ള അരിയര്‍ ഉടന്‍ നല്‍കുക, എഗ്രിമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് INTUC ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി (INTUC)…

Read More

തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി:ബോച്ചേ ഉദ്ഘാടനം ചെയ്തു ..തൊഴിലാളികള്‍ക്കിടയില്‍ ക്യാന്‍സര്‍ കിഡ്‌നി സംബന്ധമായ മാരകലോകങ്ങള്‍ പിടിവെട്ടവരെയും ജോലിക്കിടെ അപകടം സംഭവിച്ചവരേയും സഹായിക്കുകഭക്ഷ്യ കിറ്റ് വിതരണം രക്തദാനം സാമൂഹിക സേവനം തുടങ്ങിയ സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഒരു തൊഴിലാളി കൂട്ടായ്മ എന്നത് എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടുസൊസൈറ്റിയുടെ മെമ്പര്‍മാരായ ആളുകളില്‍ നിന്നുംരക്തം ദാനം ചെയ്യാന്‍…

Read More

ഉരുൾപ്പൊട്ടൽ: ഗോ- നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്നാരംഭിക്കും

മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്ന് (ജനുവരി 7) ആരംഭിക്കും. ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക. പുഴയിൽ ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ…

Read More

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

താലൂക്ക് – പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ പേര്, ഫോട്ടോ, വയസ്, ജനന തിയതി, കുടുംബ വിവരങ്ങൾ എന്നിവ പരിശോധിച്ച് വിവരങ്ങൾ ഉറപ്പാക്കാം. ബി.എൽ.ഒമാർ മുഖേനയും പട്ടിക പരിശോധിക്കാം. പട്ടികയുടെ പകർപ്പ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. അന്തിമ പട്ടിക ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

Read More

ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര ജീവൻ. തുടർച്ചയായ മൂന്നാം വർഷവും ചിത്രരചനയിൽ A ഗ്രേഡ് നേട്ടം കൈവരിച്ച ആർദ്ര സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപുകുമാർ, വരദ ചിത്ര വിദ്യാലയത്തിലെ എം.ജെ. സിൽവസ്റ്റർ എന്നിവരുടെ കീഴിലാണ് ആർദ്ര ചിത്രകലാ പഠനം നടത്തിയത്.

Read More