wenewser-user

അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി

മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന് തോറ്റെങ്കിലും രണ്ട് വിക്കറ്റും പുറത്താകാതെ 46 റൺസുമായി മിന്നു മണി അന്ന് മതിപ്പുളവാക്കി. തുടർന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ വയനാട്ടിൽ ജനിച്ച താരം പങ്കെടുത്തിരുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും രേണുക സിങ് താക്കൂറും ഇല്ലാത്ത 15…

Read More

കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു.

വാകേരി: കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി പ്രകാശൻ നിർവ്വഹിച്ചു. ഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ ശ്രീ. ടി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ ജിജു ചാക്കോ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പ്രഭാകരൻ, പനമരം ബ്ലോക്ക് മെമ്പർ ശ്രീ ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ…

Read More

‘വിജ്ഞാൻ ജ്യോതി’ ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള ‘വിജ്ഞാൻ ജ്യോതി’ ‘ഗോത്ര ദീപ്തി’അധിക പഠന ക്യാമ്പുകളുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വെള്ളമുണ്ട ഗവ.ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ടി. വി എൽദോസ് അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം…

Read More

അവിശ്വാസ പ്രമേയം പാസ്സായി; പനമരം പഞ്ചായത്തിൽ സി പി എമ്മിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി

പനമരം: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവും ആയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി അംഗം വിട്ടു നിന്നിരുന്നു. നറുക്കെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ പി.എം.ആ സ്യയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ തോമസ് പാറക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനും, ബിജെപിയും വിട്ടു നിന്നപ്പോൾ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി…

Read More

സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി.

മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില…

Read More

കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും. മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് എരുമത്തെരുവ് മിനി ബൈപ്പാസ് ഇരുമല ഷിബുവിന്റെയും ജിൻസിയുടെയും മകളാണ് അഞ്‌ജലിന കുര്യൻ.

Read More

ഇന്ത്യയിലും എച്ച്‌എംപിവി; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്, വിദേശ യാത്രാ പശ്ചാത്തലമില്ല

ബംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ…

Read More

പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് ബസ് സ്റ്റാൻഡിന് സമീപം പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ.കേളു ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം വി.പി. കുഞ്ഞികൃഷ്ണൻ , മാനന്തവാടി നഗരസഭാ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ ,കെ…

Read More

കമനീയം കാവുംമന്ദം, ഹരിത നഗര പ്രഖ്യാപനം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: പുതുവർഷത്തിൽ ശുചിത്വ രംഗത്ത്  പുതിയൊരു കാൽവെപ്പിലേക്ക് കടക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ കാവുംമന്ദം ടൗൺ കമനീയം കാവുംമന്ദം എന്ന പേരിൽ ഹരിത നഗര പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഹരിത നഗര സന്ദേശം നൽകി. വ്യാപാരികൾ, വിവിധ സ്ഥാപനങ്ങൾ,…

Read More

പുതുവത്സരാഘോഷവും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.

എടവക : പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശ്രീ. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി തുളസീധരൻ ആദരിച്ചു. പഴശ്ശി നഗർ റസി: അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കെ.എം.ഷിനോജ് സ്വാഗതം ആശംസിച്ചു. .പി. കാദർ, എം.കെ. അനിൽകുമാർ, കെ.എം. രാജു , സി എം.ജോസ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കപ്പച്ചേരി കുഞ്ഞാലി,…

Read More