wenewser-user

ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’പ്രകാശനം ചെയ്തു

ദ്വാരക: ഹാംലെറ്റ്‌ ബുക്സ് പ്രസിദ്ധീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എഴുതിയ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ എന്ന പുസ്തകം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ പാറക്കടവ് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണന് നൽകി പ്രകാശനം ചെയ്തു. ഡബ്ല്യൂ.എൽ.എഫ് കോർഡിനേറ്റർ ഷാജൻ ജോസ് പുസ്തകപരിചയം നടത്തി. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി…

Read More

പുതുതലമുറയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യം ബേസിൽ ജോസഫ്

മാനന്തവാടി : എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്. വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, ‘വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’…

Read More

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു.

സുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍(78), മകന്‍ ജിജേഷ്(28)എന്നിവരാണ് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൈകുന്നേരത്തോടെ ജിജേഷാണ് ആദ്യം മരിച്ചത്. പിന്നാലെയായിരുന്നു വിജയന്റെ മരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബത്തേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിജയന്‍ പഞ്ചായത്ത്…

Read More

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണം നീക്കണം: റഷീദ് ഉമരി

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണം നീക്കണം – റഷീദ് ഉമരി മാനന്തവാടി : മാനന്തവാടി മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ കുറുവാ ദ്വീപിലേക്കുൾപ്പെടെയുള്ള പ്രവേശന നിയന്ത്രണം നീക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി. എസ്ഡിപിഐ മാനന്തവാടി മണ്ഡലം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മുൻപൊന്നും ഇല്ലാത്ത വിധം ആളുകളുടെ പ്രവേശനം നിജപ്പെടുത്തിയത് അവയെ ആശ്രയിച്ചു കഴിയുന്ന കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല നിയനന്ത്രണങ്ങളറിയാതെ ഇവിടങ്ങളിലേക്ക്…

Read More

വിഷമം കലർന്നുള്ള സന്തോഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അനുഭവപ്പെട്ടത്: പാർവ്വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്കുണ്ടായത് വിഷമം കലർന്നുള്ള സന്തോഷമാണെന്ന് നടി പാർവ്വതി തിരുവോത്ത് . വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിൽ “അവൾ ചരിത്രമെഴുതുകയാണ്” എന്ന സെഷനിൽ മാദ്ധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി അവർ സംസാരിക്കുകയായിരുന്നു. ആദ്യ പത്ത് വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചു തീർക്കണമെന്നും വയസ്സുകൂടുന്തോറും സ്ത്രീകൾക്ക് സിനിമയിൽ അവസരം കുറയുമെന്നാണ് സിനിമാമേഖലയിലേക്ക് കടന്നു വരുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്ന ഉപദേശമെന്ന് പാർവതി പറഞ്ഞു. സ്ത്രീകൾ “ഫ്രഷ്’” ആയിരിക്കണമെന്ന കാഴ്ചപ്പാട് പുരുഷ…

Read More

സംസ്ഥാനതല സർഗോത്സവം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി മന്ത്രി ഒ.ആർ കേളു

മാനന്തവാടി : ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 28, 29 തീയതികളിൽ നടക്കുന്ന സംസ്ഥാന തല സർഗോത്സവം ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചതായി മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെയും സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെയും നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ദു:ഖാചരണമായതിനാൽ ഡിസംബർ 28, 29 തീയതികളിൽ നടത്താനിരുന്ന ഉദ്ഘാടന പരിപാടികൾ, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവ റദ്ദാക്കിയതായും പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിവിധ മത്സരങ്ങൾക്കായി…

Read More

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം കോടതിവിധി സ്വാഗതാർഹം: സിപിഐ എം

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ കണ്ടെത്തിയ എസ്‌റ്റേറ്റ്‌ ഭൂമികൾ സർക്കാരിന്‌ ഏറ്റെടുക്കാമെന്ന കോടതിവിധി സിപിഐ എം ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്‌തു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സ്‌പെഷ്യൽ ഓഫീസറെ സർക്കാർ നിയമിച്ചതും സ്വഗതാർഹമാണ്‌. പുനരധിവാസ നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു എസ്‌റ്റേറ്റ്‌ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്‌. ഹാരിസണിന്റെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും ദുരന്തനിവാരണ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ്‌ ഹൈക്കോടതി അനുമതി നൽകിയത്‌. രണ്ടിടത്തായി ടൗൺഷിപ്പ്‌ നിർമിച്ച്‌ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. എസ്‌റ്റേറ്റ്‌ ഉടമകളുടെ ഹർജി…

Read More

എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് മൗന ജാഥ നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് പുൽപ്പള്ളി ടൗണിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി യൂണിറ്റ് പബ്ലിക് ലൈബ്രറി അംഗങ്ങൾ മൗന ജാഥ നടത്തി. വായനശാല ഭാരവാഹികളായ പി .യു . മർക്കോസ്, വിജയൻ. കെ.എസ്, എൻസത്യാനന്തൻ, എ .ശിവദാസൻ, ജമുന .ജി. മൗന ജാഥ ക്ക് നേതൃത്വം നൽകി.

Read More

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം, ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ചൂരൽമല- മുണ്ടക്കെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഹാരിസൺ മലയാളം, എൽസ്‌റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. ലാൻഡ് അക്വിസിഷൻ നിയമ പ്രകാരം നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.ഹർജികളിന്മേൽ നവംബർ 26നാണ് വാദം…

Read More

സഹപ്രവർത്തകർക്ക് കൈത്താങ്ങായി പൊലീസ് അസോസിയേഷൻ

മീനങ്ങാടി: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പെലീസ് ഓഫിസർ ബിൻസിയ നസ്റിൻ, കൽപറ്റ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനസ്, കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഇതിന് ആവശ്യമായ ഒമ്പത് സെൻ്റ് സ്ഥലം വീതം മീനങ്ങാടി…

Read More