wenewser-user

പുഞ്ചിരിമട്ടം ദുരന്തം: സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണം: ആം ആദ്മി പാര്‍ട്ടി.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രതീക്ഷിത ചെലവിന്റെ കണക്കാണ് കോടതിക്കു ലഭ്യമാക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചു തയാറാക്കിയ പ്രതീക്ഷിത ചെലവുകള്‍ എന്നു സര്‍ക്കാര്‍ വിശദീകരിക്കുന്ന കണക്കുകള്‍ യാഥാര്‍ഥ്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. അജി കൊളോണിയ, മനു മത്തായി, പോള്‍സണ്‍ അമ്പലവയല്‍, ബാബു…

Read More

തുരങ്ക പാത: ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി

കല്‍പ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് തുരങ്ക പാത ആക്ഷന്‍ കമ്മിറ്റി പൊതുമരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. കെ.കെ. സഹദ്, സി. രാഘവന്‍, മുനീര്‍ പള്ളിയാല്‍, കെ.പി. ഹൈദര്‍ അലി, ടി.ആര്‍. പ്രമോദ്, സി.കെ. ജംഷീര്‍, കമാല്‍ വൈദ്യര്‍, എം.പി. രാജീവ്, കെ.പി. ഷെറീം, ഒ.ടി. അഷറഫ്, യാക്കൂബ് മുണ്ടക്കൈ, പി.എ. ഷമീല്‍ എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.

Read More

ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച സർക്കാരിന്റെ നടപടി തികച്ചും അപലപനീയം: ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച കേരള സർക്കാരിന്റെ നടപടി തികച്ചും അപലപനീയമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരുൾപ്പടെയുള്ളവരുടെ പേരിൽ വ്യാജ ചെലവ് കാണിച്ച് പണം തട്ടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങൾ ഉൾപ്പടെ എല്ലാ ആവശ്യവസ്തുക്കളും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും സംഭാവനായി ലഭിച്ചതാണ്. വിവിധ സന്നദ്ധസംഘടനങ്ങൾ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങൾ നൽകാൻ തയ്യാറായപ്പോൾ അത് തടഞ്ഞ മുഖ്യമന്ത്രി 11 കോടി രൂപയാണ് വസ്ത്രങ്ങൾ വാങ്ങാൻ ചെലവായതായി…

Read More

‘സ്വച്ഛതാ ഹി സേവ’ പ്രകൃതി സൗഹൃദസംഗമം സംഘടിപ്പിച്ചു

മക്കിയാട്: ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ സംഘടിപ്പിച്ച പ്രകൃതി സൗഹൃദ സംഗമവും പരിസര ശുചീകരണ യജ്ഞവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമാണ് സംഘാടകർ. സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു. ക്ലബ്‌…

Read More

എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല്‍ കോളേജിൽ യുവാവ് നിരീക്ഷണത്തിൽ

മലപ്പുറം: എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്….

Read More

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുനരാരംഭിച്ചു

വൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജില്ലയിലെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആർടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകർന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന്…

Read More

പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്‍കിയാല്‍ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്….

Read More

ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്.

കൽപ്പറ്റ: വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ക്യാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന്…

Read More

അവ്യക്തിനെ കാണാൻ ഓണ സമ്മാനവുമായി ഐഡിയൽ സ്കൂൾ വിദ്യാർത്ഥികൾ

മേപ്പാടി : മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ ജീവിതത്തിലേക്ക് തിരിച്ച് കയറിയ കുഞ്ഞ് അവ്യക്തിനെയും അമ്മ രമ്യയെയും കാണാൻ തിരുവോണദിനത്തിൽ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെത്തി. രാജ്യം നടുങ്ങിയ വൻ ദുരന്തത്തിൽ അവ്യക്തിന് നഷ്ടപ്പെട്ടത് സ്വന്തം അച്ഛനും കുഞ്ഞനുജത്തിയും വല്യച്ഛനും വല്യമ്മയുമടങ്ങുന്ന പ്രിയപ്പെട്ടവരെയാണ്. ചെറുപ്രായത്തിൽ വൻ ദുരന്തത്തിന് സാക്ഷിയായ അവ്യക്തിനെ കുറിച്ച വാർത്തകൾ കണ്ടാണ് ഐഡിയൽ വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞനുജന് സർപ്രൈസ് സ്നേഹ സമ്മാനം നല്കാൻ തീരുമാനിച്ചത്. തിരുവോണ ദിനത്തിൽ…

Read More

ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശനനിയന്ത്രണം തുടരും

കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നിലവിൽ പ്രദേശവാസികൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ദുരന്തമേഖല സന്ദർശിക്കുന്നത് തടയും. ഓണം അവധിയെ തുടർന്ന് ജില്ലയിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

Read More