wenewser-user

കോഫി ബോർഡ് തീരുമാനം അഭിനന്ദനാർഹം: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ.*

കൽപറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ട ഭൂരിപക്ഷം സബ് സിഡികളും അനുവദിച്ച കോഫി ബോർഡിനെയും അതിനു പ്രയത്നിച്ച കോഫി ബോഡ് മെംബർമാരായ സുരേഷ് അരിമുണ്ട, മനോജ്, കോഫി ബോഡ് ജോ: ഡയറക്ടർ കറുത്തമണി എന്നിവരെ വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. അനൂപ് പാലുകുന്ന്, ബൊപ്പയ്യ, അലി ബ്രാൻ, ജൈനൻ, മോഹൻ രവി, ജി കെ പ്രസാദ്, സ്വപ്ന എന്നിവർ സംസാരിച്ചു.

Read More

ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷൈജു പഞ്ഞി ഞ്ഞോപ്പിൽ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പുഷ്പവല്ലി നാരായണൻ അദ്ധ്യഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ സൗമ്യ, ജമുന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

നിറപുഞ്ചിരിയോടെ ആയിഷയും വാടക വീട്ടിലേക്ക് മടങ്ങി

മേപ്പാടി: 14 ദിവസത്തെ ഐസിയു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായി നീണ്ട 46 ദിവസത്തെ ചികിത്സക്ക് ശേഷം ആയിഷ എന്ന 69 കാരിക്ക് ഇതൊരു പുനർജൻമം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആയിഷ കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിൽ കുടുംബത്തിൽ ഉണ്ടായിരുന്ന 9 ആളുകളെ ആയിഷയ്ക്ക് നഷ്ട്ടമായി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആയിഷയെ ആദ്യ ദിവസം…

Read More

മുണ്ടക്കൈ ദുരിതബാധിതരെ ചേർത്ത് പിടിച്ച് ഓണാഘോഷം നടത്തി.

വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചുവരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായ ദനവും ഓണവിരുന്നും സമ്മാനിച്ച് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ,മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്,…

Read More

മുണ്ടക്കൈ ദുരന്ത ബാധിതർക്ക് കൈ കൊടുത്ത് കേരള കാർഷിക സഹകരണ ബാങ്ക്:മുഴുവൻ വായ്പയും എഴുതി തള്ളും

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തി നൂറ്റി ഇരുപത്തിയെട്ട് രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും…

Read More

ഡോ.ഒ.സൂര്യനാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

പുൽപള്ളി: പുൽപള്ളി പഴശ്ശിരാജ കോളേജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണന്റെ വിയോഗത്തിൽ പഴശ്ശിരാജ കോളേജ് സ്റ്റാഫ്‌ അനുശോചനം രേഖപ്പെടുത്തി.അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ കെ കെ അബ്ദുൽ ബാരി, സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, പ്രൊഫ. ഷെൽജി മാത്യു, കെ പി വിമ്യ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കോളേജിലെ അദ്ധ്യാപക പ്രതിനിധികളും അനദ്ധ്യാപകരും പങ്കെടുത്തു. മലബാറിന്റെ സ്വാതന്ത്ര്യ സമരചരിത്രകാരനും, ഗവേഷകനുമായിരുന്ന അദ്ദേഹം തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്,കണ്ണൂർ എസ്. എൻ. കോളേജ്, ആലുവ…

Read More

“സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ” സെമിനാർ സംഘടിപ്പിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ “സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ വിമൺ സെൽ സീനിയർ ഓഫീസർ സ്മിത ഇ.എസ് വിഷയാവതരണം നടത്തി. പരിപാടിയും, 2024 -25 വർഷത്തെ വിമൻസ് സെല്ലിന്റെ ഉദ്ഘാടനവും കല്പറ്റ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജാൻസി ജോസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് കൊല്ലംമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്,ഐശ്വര്യ ലക്ഷ്മി, അധ്യാപകരായ ഫാ. ഡോ.കുര്യാക്കോസ് വി സി,…

Read More

പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റുകൾവിതരണംചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയര്‍മാര്ക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോക്ടർ ഷൗഖീൻ എം സി. മെമ്പർ അനീഷ്. സി ഇ ഹാരിസ്, ജോസ്…

Read More

ശിശു സൗഹൃദ ഗ്രാമം, പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു

കാവുംമന്ദം: കുട്ടികളുടെ വളർച്ചയിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശുക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. തരിയോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാ പുലിക്കോട് പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി വിഭവങ്ങൾ…

Read More

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

കൽപ്പറ്റ: 2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. 23 ന് രാവിലെ 10 മുതല്‍ 5വരെ…

Read More