തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി
കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…
