wenewser-user

തിരുനെല്ലി കാട്ടിൽ മുളംതൈകൾ നട്ടു.

തിരുനെല്ലി: പഴശ്ശഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് HDFC ബേങ്ക് കൽപ്പറ്റ ബ്രാഞ്ചുമായി സഹകരിച്ച് തിരുനെല്ലിയിൽ സെന്ന നിർമ്മാർജ്ജനം ചെയ്ത പ്രദേശത്ത് മുളം തൈകൾ നട്ടു. കാടിൻ്റെ ഘടനയെത്തന്നെ മാറ്റി മറിക്കുന്ന രീതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സെന്നയുടെ വളർച്ചയെ തടഞ്ഞ് വനത്തിൻ്റെ സ്വാഭാവികത തിരിച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ ആവുംവിധം നടപ്പിലാക്കുമെന്ന് ഗ്രീൻലവേഴ്സ് അഡ്വൈസർ നീതുവിൻസെൻറ് അറിയിച്ചു. HDFC സീനിയർ മാനേജർ ഓപ്പറേഷൻ അനിൽ പൗലോസ് , ജിൻസി മോൾ വിഷ്ണു കെ, രാഹുൽ രാജീവൻ ജോബിൻ ജോസ് ,അനുരാഗ് വി.എം തുടങ്ങിയവർ…

Read More

മുണ്ടക്കൈ ചൂരൽമല പുനരധിവാസ സഹായം പണമായ് നൽകണം: എസ്.ഡി.പി.ഐ

മേപ്പാടി :- മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലകപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ സാമ്പത്തീക സഹായം നൽകുകയാണ് വേണ്ടതെന്നും ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം സഹായധനമായി അനുവദിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. പുത്തുമല ദുരന്തത്തിലകപ്പെട്ടവരിൽ പലർക്കും ഇന്നും പുരധിവാസം സാധ്യമായിട്ടില്ല. സർക്കാർ നിർണ്ണയിക്കുന്നിടത്തേക്ക് മാറിത്താമസിക്കാൻ നിർബന്ധിക്കുകയല്ല ബാധിക്കപ്പെട്ടവരുടെ താൽപ്പര്യത്തിന് മുൻഗണന നൽകുകയാണ് ചെയ്യേണ്ടത്. പുനരധിവാസത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചിട്ടുണ്ട് എന്നിരിക്കേ പദ്ധതി നടത്തിപ്പിലെ കാലതാമസവും ഉദ്യോഗസ്ഥ-ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കുന്നതിനും സഹായധനം ഇരകളെ…

Read More

‘ഒരുദിന വരുമാനം ദുരന്ത ബാധിതർക്ക്’ക്യാമ്പയിൻ നടത്തി.

തരുവണ: ഒരു ദിവസത്തെ എൻ്റെ വരുമാനം ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നർക്ക് എന്ന തലവാചകത്തിൽ തരുവണ യൂണിറ്റ് ഓട്ടോ-ടാക്സി-സി.ഐ.ടി.യു യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായ സ്വരൂപണ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. മണി, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, ജംഷീർ കെ. കെ, അഷ്‌റഫ്‌ എം. കെ, അബ്ദുള്ള എം. കെ, ഹാരിസ് സി.എച്ച്‌, ഹാഷിം വി തുടങ്ങിയവർ സംബന്ധിച്ചു.

Read More

വ്യാപാരി വ്യവസായി കോൺഗ്രസ് കൈതാങ്ങ് ഭക്ഷ്യവസ്തുക്കൾ കൈമാറി

കൽപറ്റ: ദുരന്ത ബാധിതർക്കായി വ്യാപാരി വ്യവസായി കോൺഗ്രസ് കൈതാങ്ങ് പരിപാടിയുടെ ഭാഗമായി സ്വരുപിച്ച ഭക്ഷ്യവസ്തുക്കൾ വേണുഗോപാൽ എം. കിഴിശ്ശേരി ഡിസിസി പ്രസിഡൻ്റ് എൻ. ഡി. അപ്പച്ചന് കൈമാറി. ജില്ലാ പ്രസിഡൻ്റ് ഫൈസൽ വാപ്പിന, വൈസ് പ്രസിഡൻ്റ് അജയ്.സി. പോപ്പുലർ, ജില്ലാ ജനറൽ സെക്രട്ടറി ഷിജു ഗോപാൽ, ഗിരീഷൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി ജിനു തോമസ് എന്നിവർ പങ്കെടുത്തു.

Read More

ദ്വിദിന മിനി ക്യാംപ് ‘ജ്വാല’ ആരംഭിച്ചു.

കൽപറ്റ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ദ്വിദിന മിനി ക്യാംപ് ‘ജ്വാല’ ആരംഭിച്ചു. ക്യാപിന്റെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് “സുഖദം” ആയുർവേദ മെഡിക്കൽ ക്യാംപും നടത്തി. ദ്വിദിന ക്യാംപ് ജ്വാലയുടെ ഉദ്ഘാടനം കൽപറ്റ മുൻസിപ്പൽ കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ അധ്യക്ഷത വഹിച്ചു. വി എച് എസ് ഇ പ്രിൻസിപ്പൽ ദേവകൃഷ്ണൻ ഡി, പ്രോഗ്രാം ഓഫിസർ സിന്ധു…

Read More

ക്ലെയിം തുകയുടെ വിതരണവും; മില്‍മയുടെ വിവാഹ സമ്മാന വിതരണവും നടത്തി

പുല്‍പള്ളി: മില്‍മയുടെയും സീതാമൗണ്ട് ക്ഷീരസംഘത്തിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം സംഘത്തിലെ 162 കര്‍ഷകരുടെ 200 പശുക്കള്‍ക്ക് ഒരു പശുവിന് 400 രൂപ പ്രകാരം ലഭിച്ച ക്ലെയിം തുകയുടെ വിതരണവും മില്‍മയുടെ വിവാഹ സമ്മാന വിതരണവും ക്ഷീര സംഘം ഹാളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിഹ സമ്മാന വിതരണം മില്‍മ വയനാട് ജില്ലാ…

Read More

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

തരുവണ: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. 895 പോയിന്റ് നേടിയ ആതിഥേയ ഡിവിഷന്‍ വെള്ളമുണ്ട കിരീട ജേതാക്കളായി. 827 പോയിന്റ് നേടിയ മാനന്തവാടി ഡിവിഷന്‍ രണ്ടാം സ്ഥാനവും 672 പോയിന്റോടെ കല്‍പറ്റ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. കല്‍പറ്റ ഡിവിഷനിലെ അഹ്‌മദ് ഹാദിയും മാനന്തവാടിയിലെ മിദ്‌ലാജും കലാപ്രതിഭാ പട്ടം പങ്കിട്ടു. മാനന്തവാടി ഡിവിഷനിലെ അഹ്‌മദ് സയാനാണ് സര്‍ഗപ്രതിഭ. ഇന്നലെ (ഞായര്‍) വൈകിട്ട് നടന്ന സാഹിത്യോത്സവ് സമാപന സംഗമം കെ ഒ അഹ്‌മദ് കുട്ടി ബാഖവി…

Read More

മെന്റർ അധ്യാപകരെ സ്ഥിരപ്പെടുത്തണം: സംസ്ഥാന കൺവൻഷൻ. _സെപ്‌റ്റംബർ 19ന്‌ സെക്രട്ടേറിയറ്റ്‌ മാർച്ച്‌_

കൽപറ്റ: ഗോത്രബന്ധു പദ്ധതി പ്രകാരമുള്ള മെന്റർ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും സ്‌പെഷൽ റിക്രൂട്ട്‌മെന്റ്‌ വഴി കൂടുതൽ നിയമനങ്ങൾ നടത്തണമെന്നും എകെഎസ്‌ നേതൃത്വത്തിൽ നടന്ന മെന്റർ അധ്യാപകരുടെ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. മറ്റ്‌ അധ്യാപകർക്കു നൽകുന്നതുപോലെ മെന്റർ അധ്യാപകരുടെ വേതനം എല്ലാമാസവും രണ്ടിനു മുമ്പായി നൽകണം. ഇതിൽ കാലതാമസം വരുത്തുന്ന പട്ടികവർഗ വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണ്‌. ദിവസവേതനത്തിന്‌ പകരം മാസശമ്പളം നിശ്ചയിക്കണം. ഈ ആവശ്യം ഉന്നയിച്ച്‌ സെപ്റ്റംബർ 19ന്‌ സെക്രട്ടേറിയറ്റ്‌ മാർച്ച്‌ നടത്താൻ തീരുമാനിച്ചു. കൺവൻഷൻ എകെഎസ്‌ സംസ്ഥാന ജോയിന്റ്‌…

Read More

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29ന്.

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.

Read More

200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി. പുനർനിർമ്മിക്കുന്ന 400 വീടുകളിലേക്ക് അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതിക്ക് തയടക്കം കുറിച്ചത്. പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക്…

Read More