എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ ഇരകളുടെ താത്കാലിക പുനരധിവാസം വേഗത്തിലാക്കുക, ലോൺ തിരിച്ചടവിന്റെ പേരിൽ ഇരകളെ ബുദ്ധിമുട്ടിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങളുയർത്തി എസ്ഡിപിഐ കല്പറ്റ മണ്ഡലം കമ്മിറ്റി മേപ്പടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം മണ്ഡലം സെക്രട്ടറി സുബൈർ കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ, ജോയിന്റ് സെക്രട്ടറി ടിഎം അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആഷിഖ് പി,മൂപൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
