wenewser-user

ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി.

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു. വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ് ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ…

Read More

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

കൽപറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍…

Read More

ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

Read More

എം. വിനീതയ്ക്ക് ജെൻഡർ സ്റ്റഡീസിൽ ഡോക്ടറേറ്റ്

കൽപ്പറ്റ: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നു ജെൻഡർ സ്റ്റഡീസിൽ പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശി എം വിനീതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. മലപ്പുറം ഇരുമ്പുഴി പരേതരായ എം ബാലകൃഷ്ണന്റെയും ശകുന്തളയുടെയും മകളാണ്. ഭർത്താവ്‌: എം. ബിജുലാൽ.

Read More

വയനാട് പുനരധിവാസം: 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം, 100 വീടുകൾ: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വയനാട് പുനരധിവാസം മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്ന് പേർക്കും വാഹനങ്ങൾ വാങ്ങിനൽകുമെന്നും ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം തുടങ്ങുമെന്നും ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സഹായങ്ങളും…

Read More

നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച്‌ ആദിവാസി വീട്ടമ്മ മരിച്ചു.

കൽപ്പറ്റ: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച്‌ ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കൂണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ പത്ത് പേർ സുല്‍ത്താൻ ബത്തേരി ആശുപത്രിയില്‍‌ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു. പൂർണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാൻ വേണ്ടത്. മഴ വെള്ളമോ മലിന ജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു….

Read More

ഉരുള്‍പൊട്ടല്‍ ദുരന്തം: വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയിലെ വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ദുരന്തത്തിനു ശേഷം ആശങ്കയിലായിരിക്കുന്നത്. വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് ഓരോ തലങ്ങളിലും ആവശ്യമായ അടിയന്തര ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പ് ഇനിയും നടത്താനുണ്ട്. ദുരിതത്തില്‍ നിന്നും അതിജീവിച്ച്‌ വിദ്യാർഥികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങളും ആരംഭിക്കേണ്ടതുണ്ട്. ദുരിത മേഖലയിലെ വിദ്യാർഥിയുടെ ക്ലാസുകള്‍ ഉടൻ ആരംഭിക്കണം, ഓണ്‍ലൈൻ ക്ലാസുകളില്‍…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്

തിരുവനന്തപുരം: വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കി തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്. ആശുപത്രി ശൃംഖലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീ. ശ്രീനാഥ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി തുക കൈമാറിയത്. തമിഴ്‌നാടും കർണാടകയുമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിച്ച്‌, ദക്ഷിണേന്ത്യയിലെ ആരോഗ്യസേവനരംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കാനുള്ള…

Read More

രുചിയിടം വിദ്യാർത്ഥികൾക്കുള്ള ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കൽപ്പറ്റ എച്ച്.ഐ.എം .യു .പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രുചിയിടം എന്നപേരിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പ്രഭാതഭക്ഷണവിതരണം, മറ്റു പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണവിതരണ നടത്താനുമാണ് രുചിയിടം. വിദ്യാർഥികൾക്ക് നല്കുന്ന ഇത്തരം കരുതലുകൾ അവർക്ക് കരുത്ത് പകരാൻ ഉപകരിക്കുമെന്ന് വയനാട് ജില്ലയിലെ ദുരന്തഭൂമിയിലെ കുട്ടികളെ ഓർത്ത് കൊണ്ട് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ മാനേജർ പയന്തോത്ത് മൂസ ഹാജി, പി.റ്റി.എ….

Read More

കോളറ പകർച്ചവ്യാധി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കൽപ്പറ്റ : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും ഉന്നതികളുടെ 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമം 2005- ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ്…

Read More