wenewser-user

സബ്ജൂനിയർ ടെന്നി കൊയ്റ്റ് മത്സരത്തിൽ പിണങ്ങോടും പനമരവും ജേതാക്കൾ

പനമരം: എച്ചോം സർവ്വോദയ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല സബ്ജൂനിയർ ടെന്നി കൊയ്റ്റ് (റിംഗ്) മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ( WOHS) ഡബ്ലിയു ഒ എച്ച് എസ്, പിണങ്ങോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരവും ജേതാക്കളായി. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ സുനേഷ് വി, ലൂയിസ് പി, സാജിദ് എൻ സി,ജിജോ മത്തായി എന്നിവർ പങ്കെടുത്തു.

Read More

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു.

മേപ്പാടി : മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍…

Read More

ജില്ലയില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 285 പേർ.

കൽപ്പറ്റ : ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്‍മാരും 106 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടെ 285 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 5 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ 97 കുടുംബങ്ങളിലെ 103 പുരുഷന്മാരും 101 സ്ത്രീകളും 71 കുട്ടികളുമാണ് ഉള്ളത്.

Read More

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻകാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്,…

Read More

ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

പനമരം : പനമരത്ത് ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. അഞ്ച്കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24), വരദൂർ ചീങ്ങാടി ഉന്നതിയിലെ സുനേഷ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ പനമരം പാലത്തിന് സമീപമാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരു വരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശി പ്പിക്കുകയും, വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

ശിൽപ്പശാല സംഘടിപ്പിച്ചു

പനമരം: പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടേയും ബൂത്ത് ലെവൽ ഏജന്റ് മാരുടെയും ശിൽപ്പശാല സംഘടിപ്പിച്ചു നാലാം മൈൽജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി കെ.കെ വിശ്വനാഥൻ മാസ്റ്റർ, അഡ്വ:എൻ കെ വർഗീസ്, എം ജി ബിജു, അഡ്വ: ശ്രീകാന്ത് പട്ടയൻ, നിസി അഹമ്മദ്, ചിന്നമ്മ ജോസ്, കമ്മന മോഹനൻ, വിനോദ് തോട്ടത്തിൽ. ഉഷാ…

Read More

ആയുഷ്ഗ്രാമം-ജീവിതശൈലി രോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ: നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി ജീവിതശൈലിരോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ചുണ്ടമുക്ക് രണ്ടേനാലിൽ സാംഗ ക്ലബിൽ ആരംഭിച്ചു. വയനാട്ടിലെ നാഷണൽ ആയുഷ് മിഷൻ്റെ ആദ്യ സംരംഭമാണ് ഈ ക്ലനിക്ക്. ഈ ക്ലിനിക്കുകളിലൂടെ ജീവിതശൈലിയുടെ മാറ്റങ്ങളാൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ചികിത്സിക്കുന്നതിനും അവ വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളും, യോഗപരിശീലനങ്ങളും നൽകുന്നു. ആയുർവേദത്തിൽ പ്രതിപാതിച്ചിട്ടുള്ള നല്ല ആഹാരശീലങ്ങളും ജീവിതശൈലികളും സമൂഹത്തിൽ ഇതിലൂടെ പ്രചരിപ്പിക്കുന്നു….

Read More

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി

കൽപ്പറ്റ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയുടെ ഡി.ഡി. പ്രസിഡൻ്റ് കെ.ആർ. ശിവശങ്കരൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ.സി. കുര്യാക്കോസ്, കെ. മാമുക്കുട്ടി, സുരേഷ് ബാബു, സേതു മാധവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്. തത്സസമയം വരക്കുന്ന ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാ സത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യുകയും ആദ്യ വിൽപ്പന ടി.കെ രമേശ് നിർവ്വഹിക്കുകയും ചെയ്തു.

Read More

പേര്യ ചുരം റോഡിലെ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണ പ്രവർത്തി ആരംഭിച്ചു

പേരിയ: ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂർ ഭാഗത്തെ നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുന്നത് . നിലവിൽ കൊട്ടിയൂർ – പാൽചുരം വഴിയാണ് ഇപ്പോൾ കണ്ണൂരിൽനിന്ന് മാനന്തവാടിയി ലേക്ക് വാഹനങ്ങൾ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ പാൽചുരം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷ മാണ്. ഭാരവാഹനങ്ങൾ പാൽ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്. രണ്ട് ഘട്ടങ്ങളായാണ് നിർമാണം നടത്തുക. വിള്ളലു ണ്ടായ ഭാഗത്തെ മണ്ണ് പൂർണമായും നീക്കും. സംരക്ഷണഭിത്തിയും പുനർനിർ മിക്കും. അടിഭാഗം മുതൽ പ്രവ്യ ത്തി നടത്തുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ട്…

Read More