wenewser-user

    ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു

    ബത്തേരി:അസംപ്ഷൻ യു .പി സ്കൂളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്ക് ആരംഭം കുറിച്ചു. “സാർദ്ധം – ലഹരിക്കെതിരെ വിദ്യാലയ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് ” എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു . സ്കൂൾ മാനേജർ ഫാദർ തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഷോജി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ലഹരി വിരുദ്ധ ബാഡ്ജുകളണിഞ്ഞ് പി.ടി.എ…

    Read More

      അനുമോദനവും, സഹായ വിതരണവും നടത്തി

      കൽപറ്റ:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഡ്രൈവേഴ്സ് ചങ്ക് ബോസ് (KDCB) വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും, അപകടത്തിൽ അരയ്ക്ക് താഴെ തളർന്ന കൽപറ്റ സ്വദേശിയായ ഷഫീഖിന് ഓട്ടോറിക്ഷയും, സംഘടനാംഗമായ അർജുന്റെ ഡി.എം.ഡി. രോഗബാധിതനായ മകൻ വിശ്വജിത്തിന് ഇലക്ട്രിക് വീൽചെയറും കൈമാറി. കൽപറ്റ ഇസാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കൂടെയുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നതിൽ കെ.ഡി.സി.ബി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന്…

      Read More

        ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

        കല്ലുവയൽ: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., എൻ.എം.എം.എസ്., യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.   ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ അമൽ ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്രഹാം സി.എം. അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങൾ സ്കൂളിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്നും ഇത്തരം വിജയങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ പ്രചോദനമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.   സ്കൂൾ മാനേജർ കെ.ആർ. ജയറാം,…

        Read More

          നാട്ടു കലാകാരക്കൂട്ടം;കലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു

          കൽപ്പറ്റ: നാടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും ചരിത്രത്തിൽ നിന്നും മാഞ്ഞു പോയെന്നും അവ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തമാണ് കലാകാര കൂട്ടായ് മക്കുള്ളതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു.   ജില്ലയിലെ നാട്ടു കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷനിൽ നാട്ടു കലാകാരക്കൂട്ടം കലാകാരന്മാർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു   കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ, മുൻസിപ്പൽ വൈസ് ചെയർമാൻ സൗമ്യ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ചെറു വയൽ രാമൻ…

          Read More

            വീടുകൾക്ക് തറക്കല്ലിട്ടു

            മാടക്കുന്ന്: സംസ്ഥാന സർക്കാരിന്റെ അംബേദ്ക്കർ ഊരുവികസന പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് ഉന്നതിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് രജിത സി സി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ജോസഫ് അധ്യക്ഷം വഹിച്ചു. ജനപ്രതിനിധികളായ വി ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക് , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ…

            Read More

              വനമഹോത്സവം 2026: കല്ലുമുക്കിൽ വിദ്യാർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

              സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ചായിരുന്നു ക്യാമ്പ്. സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അംബിക വി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലുമുക്ക് സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച്…

              Read More

                വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

                ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി. കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ. വി. അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി. പി ആലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കസ്തൂർബാ ഗാന്ധി…

                Read More

                  ഓപ്പറേഷൻ തൂഫാൻ: 171 പേരെ അറസ്റ്റ് ചെയ്തു: 151 കേസുകളെടുത്തു.

                  കൽപ്പറ്റ: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 171 പേർ അറസ്റ്റിലായി. 151 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 40 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറു കേസുകളും കൊമേഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാലു കേസുകളും 27 എൻഡിപിഎസ് പ്രകാരം 101 കേസുകളും കൂടാതെ കോട്പ (COTPA) പ്രകാരം 110 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 56.380 ഗ്രാം എം.ഡി.എം.എയും 32.472 കി.ഗ്രാം…

                  Read More

                    കെഎസ്‌ആർടിസി സ‍ൗജന്യയാത്രയിൽ സ‍്വകാര്യ ബസ്സ്‌ പ്രതിസന്ധി; വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

                    കൽപറ്റ: കെഎസ്‌ആർടിസിയിലെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ. സ്വകാര്യ ബസ്സുകളിൽ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കിൽ നിന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉയരുമെന്നും തീരുമാനത്തിൽ നിന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പിൻമാറണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

                    Read More

                      വയനാട് ജില്ലയിൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണം: കെ.എസ്.റ്റി.സി

                      കൽപ്പറ്റ: വയനാട് ജില്ലയിലെ ഹയർസെക്കൻഡറി മേഖലയിൽ കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.റ്റി.സി.) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്ലസ്ടു പ്രവേശനം നേടുന്ന ആദിവാസി വിദ്യാർത്ഥികളിൽ 25 ശതമാനത്തിലധികം പേർ പരീക്ഷയ്ക്ക് മുൻപ് പഠനം നിർത്തുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ഹ്യൂമാനിറ്റീസിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതും, സ്പെഷ്യൽ അലോട്ട്മെന്റുകൾ വൈകുന്നതുമാണ് ഇതിന് പ്രധാന കാരണം. വൈകി പ്രവേശനം ലഭിക്കുന്നവർക്കാകട്ടെ, കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതും കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്നു. ഹൈസ്കൂൾ…

                      Read More