wenewser-user

വനത്തിനുള്ളില്‍ നാല് ബൂത്തുകള്‍

ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന ബൂത്ത് നമ്പര്‍ 93 ല്‍ 71 ഗോത്രവര്‍ഗ്ഗക്കാര്‍ വോട്ട് രേഖപ്പെടുത്തും.   ബൂത്ത് നമ്പര്‍ 115 ഗവ എല്‍ പി സ്‌കൂള്‍ ചെട്ടിയാലത്തൂര്‍ റൈറ്റ് വിങ്ങില്‍ 133 പേര്‍ വോട്ട് രേഖപ്പെടുത്തും. ചേകാടി ഗവ എല്‍ പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 26 ല്‍ 747 പേരും…

Read More

റബർ തോട്ടത്തിന് തീപിടിച്ചു.

മാനന്തവാടി: എടവക പഞ്ചായത്ത് വാർഡ് 20 ഇൽ പിള്ളേരി തലച്ചിറ പോൾ , ജോണി,ചാക്കോ എന്നിവരുടെ റബർ തോട്ടത്തിന് തീപിടിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേനയും,നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാ സേനാ അംഗങ്ങൾ ആയ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്,ഐ ജോസഫ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ബിനു എം ബി,ശ്രീകാന്ത് എ എസ്,അഭിജിത്ത് സി ബി,ലജിത്ത് ആർ സി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തീ നിയന്ത്രണമാക്കിയത്.

Read More

നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശം സന്ദര്‍ശിക്കുന്നു.

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. നീരുറവ സംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്നതാണ് നീരുറവ സംരക്ഷണ പദ്ധതി. നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ആര്‍. ആനന്ദ് രേഖകള്‍ പരിശോധിച്ചു. നീരുറവ സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, തടയണ നിര്‍മാണം, ജൈവവള നിര്‍മാണം തുടങ്ങിയ പദ്ധതി പ്രവര്‍ത്തങ്ങള്‍ നേരില്‍ക്കണ്ടു. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍,…

Read More

189 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ചൊവ്വാഴ്ച്ച 189 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന 169 പോസ്റ്ററുകള്‍,13 ബാനറുകള്‍, രണ്ട് മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന അഞ്ച് പോസ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 3793 പോസ്റ്ററുകള്‍, 353 ബാനറുകള്‍, 242 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 460…

Read More

പനമരത്ത് കെണിയിൽ കുടുങ്ങിയ പുലി ചത്തു.

പനമരം: പനമരം ഓടക്കൊല്ലിയിൽ നിന്നും ഇന്ന് രാവിലെ വനംവകുപ്പ് പിടികൂടിയ പുലി ചത്തു. പ്രദേശവാസികളെ ഏറെക്കാലമായി ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ ഇന്ന് പുലർച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ നിന്നും പിടികൂടിയത്.   പിടികൂടുമ്പോൾ തന്നെ പുലിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. പിടികൂടിയതിന് പിന്നാലെയാണ് പുലിയുടെ അന്ത്യം സംഭവിച്ചത്. പുലിയുടെ മരണകാരണം വ്യക്തമാക്കുന്നതിനായി വനംവകുപ്പ് കൂടുതൽ പരിശോധനകളും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.

Read More

കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.   ഹോട്ടൽ ആലിബാബ & 41 ഡിഷസ്, മലബാർ ബേക്ക്സ് & ഡ്രിങ്ക്സ്, കൽപ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവർക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ഹെൽത്ത് കാർഡ്, ജലപരിശോധന റിപ്പോർട്ട്…

Read More

യു.എ.ഇ ഇസ്ലാഹി സെന്റർ ‘മസ്കൻ’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

പിണങ്ങോട്: യു.എ.ഇ ഇസ്ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ‘മസ്കൻ’ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം പിണങ്ങോട് വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു.നിർദ്ധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2025-ലാണ് ‘മസ്കൻ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. യു ഐ സി മസ്കൻ പദ്ധതി കൺവീനർ സക്കീർ ഹുസൈൻ കളരിക്കൽ അധ്യക്ഷനായിരുന്നു….

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലുമായുള്ള 715 പോളിംഗ് സ്റ്റേഷനുകളിലേക്കും 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ നിശ്ചയിച്ചു. മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരേയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും വിന്യസിച്ചു. മാനന്തവാടിയില്‍ 570, സുല്‍ത്താന്‍ ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിംഗ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കും. ഇതില്‍ 20 ശതമാനം…

Read More

വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കണം

നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്‍ സ്ലിപ് കൈമാറി വിരളിലെ മഷിയടയാളം പരിശോധിക്കും.   വോട്ടര്‍ വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നതോടെ…

Read More

സി-വിജില്‍: 131 പരാതികള്‍ ലഭിച്ചു

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച്ച 131 പരാതികള്‍ ലഭിച്ചു. എല്ലാ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 4855 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി – വിജില്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

Read More