wenewser-user

അഷ്ക്കറലിക്ക് ജന്മനാടിന്റെ സ്നേഹാദരം

മാനന്തവാടി : കേരള പി എസ് സി എച്ച് എസ് ടി സോഷ്യൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ അഷ്ക്കറലിക്ക് സ്നേഹാദരം നൽകി. കല്ലിയോട്ട് കുന്ന് ഗ്രൗണ്ടിൽ നടന്ന ചടങ് പി വി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാബു പുളിക്കൽ അദ്യക്ഷത വഹിച്ചു. കബീർ മാനന്തവാടി, ശക്കീർ പുനത്തിൽ, അൻഷാദ് മാടുമ്മൽ എന്നിവർ ഉപഹാരം നൽകി. എ എം നിഷാന്ത്, അഡ്വ: റഷീദ് പടയൻ, അബ്ദുൽ ആസിഫ്, സുനിൽകുമാർ, ലേഖ രാജീവൻ സിന്ദു സെബാസ്റ്റ്യൻ, സിൽവി തോമസ്റ്റ്…

Read More

ഇബ്‌നു ബാസിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

മീനങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് ഉണര്‍വ് ഏകദിന കാമ്പയിനിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ആരോഗ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇബ്‌നു ബാസിനു ലഭിച്ചു. ആരോഗ്യ, വ്യാപാര മേഖലകളിലെ വ്യത്യസ്തങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മൂന്നാനക്കുഴി വാളവയല്‍ ശാന്തിധാരയില്‍ നടത്തിയ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്് പ്രസിഡന്റ് ഡോ.തോമസ് മാത്യു പുരസ്‌കാര സമര്‍പ്പണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍, യൂത്ത് വിംഗ്…

Read More

വയനാടൻ കാടുകളിലെ കടുവകളുടെ വർധനവിൽ അന്വേഷണം വേണം; കെ.പി.സി.സി സംസ്ക്കാര സാഹിതി

കൽപറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ഒ.ജെ മാത്യു, ഡോ….

Read More

സബ് ഇൻസ്‌പെക്ടറായി ചാർജെടുത്ത കെ.മൊയ്തുവിനെ ആദരിച്ചു.

തൊണ്ടർനാട്: പോലീസ് സബ് ഇൻസ്‌പെക്ടറായി സ്ഥാനകയറ്റം ലഭിച്ച് തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ എസ്.ഐ. ആയി ചാർജെടുത്ത മക്കിയാട് സ്വദേശിയായ കെ.മൊയ്തുവിനെ മക്കിയാട് ഹിദായത്തുൽ ഉലൂം മഹല്ല് കമ്മറ്റിയുടെയും മദ്രസ പി.ടി.എ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു. മഹല്ല് ഖത്തീബ് സയ്യിദ് അഹ്‌മദ് സയീദ് ജിഫ്രി തങ്ങൾ മെമന്റോ കൈമാറി. ചടങ്ങിൽ മഹല്ല് കമ്മറ്റി പ്രസിഡണ്ട് ടി.മൊയ്തു അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എ.കെ. സുബൈർ, ഭാരവാഹികളായ എം.ഇല്യാസ്,അലി തുമ്പോളി, മദ്രസ പി.ടി.എ പ്രസിഡണ്ട് സി.റഷീദ് മാസ്റ്റർ, ഇസ്മായിൽ.എം,ടി. മുജീബ്,…

Read More

വാകേരിയിലെ കർഷകന്റെ മരണം; തിരുനെല്ലിയിൽ അധികൃതർ ജാഗ്രത പുലർത്തണം: എ.ഐ.വൈ.എഫ്

തിരുനെല്ലി: കടുവയുടെ ആക്രമണത്തിൽ വാകേരിയിലെ കർഷകൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തിരുനെല്ലിയിൽ അധികൃതർ ജാഗ്രത പാലിക്കണമെന്ന് എ.ഐ.വൈ.എഫ്.വനമേഖലകൾ കൂടുതലുള്ള തിരുനെല്ലി പഞ്ചായത്തിൽ കടുവാ സാന്നിധ്യം വ്യാപകമാണ്. പനവല്ലി, തിരുനെല്ലി, ചക്കിണി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വനംവകുപ്പു മന്ത്രിയും , വനം വകുപ്പ് അധികാരികളും മുൻകരുതലെടുക്കണമെന്നും അല്ലാത്തപക്ഷം എഐവൈഎഫ് ശക്തമായ പ്രതിഷേധങ്ങളും, സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തിരുനെല്ലി മേഖല കമ്മിറ്റി അറിയിച്ചു. തിരുനെല്ലി മേഖല സെക്രട്ടറി…

Read More

സ്പെഷൽ എൻറിച്ച്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു

കൽപറ്റ : സംസ്ഥാനത്തെ തിരഞ്ഞെടുത്ത 50 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികളെ എല്ലാ ദിവസവും ക്ലാസിലെത്തിക്കുക, കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ ക്കുറിച്ച് ബോധവൽക്കരണം നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പട്ടികവർഗ വിഭാഗം രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വയനാട് നീതി വേദി അംഗം ജയിംസ് തോമസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളായ ഷമീം പാറക്കണ്ടി,…

Read More

ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ.

ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം. എസ്.ഡി.പി.ഐ. കൽപ്പറ്റ:- ജില്ലയില് വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്ക്ക ഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി ക്ഷീര കര്ഷയകനായ മരോട്ടിതറപ്പിൽ പ്രജീഷ്(36)പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികൾ ഇവിടെ ആക്രമിക്കപ്പെടുകയും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ആറ് വർഷം മുമ്പ്…

Read More

മികവുത്സവം സാക്ഷരത പരീക്ഷ നടത്തി

നെന്മേനി : കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിമൂല പകൽവീട്ടിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ മുതിർന്ന പഠിതാവ് തങ്കക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ…

Read More

മനുഷ്യജീവന് വില കൽപ്പിക്കാത്ത സാഹചര്യം വേദനജനകം – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: മനുഷ്യജീവന് ഇത്രയും വില കൽപ്പിക്കാത്ത സാഹചര്യം ഏറെ വേദന ജനകവും ഗൗരവതരവുമാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. കടുവ പച്ചമനുഷ്യനെ വലിച്ച് കൊണ്ട് പോയി കൊന്ന് തിന്നുന്ന സാഹചര്യം ഭയമുളവാക്കുന്ന ഒന്നാണ്. ഇനി ഇതിൽപരം എന്ത് നമ്മുടെ ജില്ലയിൽ നടക്കണം. എറെ വിഷമവും സങ്കടവും സഹിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള സാഹചര്യമാണ് വയനാട്ടിൽ നിലനിൽക്കുന്നത് . വകേരി മൂടക്കൊല്ലി കൂടലൂരിലുള്ള ക്ഷീരകർഷൻ പ്രജീഷാണ് പശുകൾക്ക് പുല്ലരിയുന്നതിന് പോയ സമയത്ത് കടുവ ആക്രമണത്തിൽ ഗുരുതരമായി…

Read More

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് -നൈപുണ്യ പരിശീലന സ്ക്കോളർഷിപ്പ് ബാച്ചിന് ആരംഭം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരളയും ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കം കുറിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.    കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് ഷഹന കെ.എസ് പ്രൊജക്ട് വിശദീകരണം നടത്തി.കാസർഗോഡ് ലിങ്ക്…

Read More