പുത്തനറിവുകളും കൗതുകവും പകർന്ന് കുടുംബശ്രീ ബാലപാർലമെൻ്റ്
മാനന്തവാടി: വയനാട് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലപാർലമെന്റ് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകവും പുത്തനറിവുകളും സമ്മാനിച്ചു. കുട്ടികൾക്ക് പാർലമെന്ററി അവബോധം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബാലപാർലമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും നിരവധി തവണ വടകര എം എൽ എയുമായിരുന്ന സി കെ നാണു മുഖ്യാതിഥിയായി പാർലമെന്ററി കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ…
