wenewser-user

ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്

കൽപ്പറ്റ : വയനാട് ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉന്നത നേതാക്കളെയും ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ നേതാക്കളെയും എത്തിച്ചുള്ള പ്രചാരണത്തിനാണ് പാർട്ടി നീക്കം. തെര‍ഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന-രാഷ്ട്രീയ വിഷയങ്ങളും പ്രിയങ്ക ഉന്നയിച്ചേക്കും. 2019 ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ 4,30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അതും പ്രിയങ്ക ആദ്യമായി മത്സരിക്കുമ്ബോള്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്തി റെക്കോർഡ് തീർക്കാനുള്ള…

Read More

ചുമട്ടുകാരുടെ തൊഴില്‍ സംരക്ഷിക്കണം: ഐഎന്‍ടിയുസി

കല്‍പ്പറ്റ: ചുമട്ടുതൊഴിലാളി മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷന്‍(ഐഎന്‍ടിയുസി)ജില്ലാ ജനറല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴില്‍ ഇല്ലാതാക്കുന്ന നടപടികളാണ് കോടതി ഉത്തരവിനു മറവില്‍ വ്യാപാരി സമൂഹത്തില്‍നിന്നു ഉണ്ടാകുന്നതെന്നു യോഗം കുറ്റപ്പെടുത്തി. 21ന് എറണാകുളം ടൗണ്‍ഹാളില്‍ നടത്തുന്ന തൊഴിലാളി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു.സി.പി. വര്‍ഗീസ്, കെ.യു. മാനു, വി.പി. മൊയ്തീന്‍, മാടായി ലത്തീഫ്, മനോജ് ഉതുപ്പാന്‍, എല്‍ദോ…

Read More

ബാലസംഘം ജില്ലാ സമ്മേളനം: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ: 20ന് കല്‍പ്പറ്റയില്‍ നടത്തുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗം കെഎസ്‌കെടിയു ജില്ലാ ട്രഷറര്‍ എം.ഡി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കണ്‍വീനര്‍ കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍. നിര്‍മല, പി.കെ. അബു, എ. ഗിരീഷ്, കെ.എം. നവാസ്, ബെന്നി ലൂയിസ്, കെ. രാജന്‍, കെ.പി. സരുണ്‍, വി.എം. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. കെ. അശോക് കുമാര്‍ സ്വാഗതവും എം.എം. ഗണേഷ് നന്ദിയും പറഞ്ഞു….

Read More

പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

കൂനംതേക്ക്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ പത്മശ്രീ ചെറുവയൽ രാമൻ ആദരിച്ചു. കൂനംതേക്ക് റോസ് വാലി റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസദസ്സിൽ വെച്ചായിരുന്നു ആദരം. പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെയും ആശീർവാദത്തിന്റെയും പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച് സമഗ്രമായ വികസനവും,സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. റോസ്…

Read More

അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം. ആശുപത്രിയിൽ 2024 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പിന് ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, കൺസൾട്ടന്റ് ഡോ.രജ്ന രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പക്ഷാഘാതം മൂലമോ , നട്ടെല്ലിന് ക്ഷതമേറ്റോ , അപകടങ്ങൾ മൂലമോ , മസ്തിഷ്ക ക്ഷതമേറ്റോ കിടപ്പിലായവർ, അംഗവൈകല്യമുള്ളവർ , തുടർച്ചയായി ശരീര വേദനയുള്ളവർ, സെറിബ്രൽ പാൾസി, ഡയബറ്റിക്…

Read More

24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൽപറ്റ: 24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ്‌ പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ ജോയ് വർഗീസ് അധ്യക്ഷതയും വഹിച്ചു. വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ…

Read More

പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി

പനമരം: പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോറുകൾ നൽകി. വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. നെൽകർഷകർക്ക് നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നതിന് വേണ്ടി ജല സൗകര്യം ഒരുക്കുന്നതിന് സഹായമാകുന്നതിനു ഇതു കാരണം കഴിയും. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു

മുള്ളന്‍കൊല്ലി: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ കാലാവസ്ഥാധിഷ്ഠിത കാര്‍ഷിക പുനര്‍ജനി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം നടത്തി. റൈസ് മില്ല്-ഒന്ന്, ചാഫ് കട്ടര്‍-ഒന്ന്, ഡ്രം സീഡര്‍-ഒന്ന്,കോണോ വീഡര്‍-10, സ്പ്രയര്‍-ഒന്ന്, പമ്പ്‌സെറ്റ്-മൂന്ന്, വീഡ് കട്ടര്‍-രണ്ട് എന്നിവയാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുമിന പ്രസംഗിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ…

Read More

അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ കസേരകൾ കൈമാറി

നല്ലൂർനാട്: അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്ക്‌ വിശ്രമിക്കാനായി കസേരകൾ കൈമാറി. വയനാട് ജില്ലാ യോഗക്ഷേമസഭ യുവജന വിഭാഗ പ്രസിഡണ്ട് ശ്രീനാഥ് പി.എസ് മെഡിക്കൽ ഓഫീസർ രമ്യക്ക് കസേരകൾ കൈമാറി.യോഗത്തിൽ ജില്ലാ യോഗക്ഷേമസഭ പ്രസിഡണ്ട് മധു എസ് നമ്പൂതിരി, പീനിക്കാട് ഈശ്വരൻ നമ്പൂതിരി ,കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീരാഗ് പുതിയില്ലം, ദീരജ് മാങ്കുളം, രാകേഷ് പി.ടി, മഞ്ജുനാഥ് കീഴ്പാട്ടില്ലം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Read More

ലോക കാഴ്ച ദിനാചരണവും, ജില്ലാതല ഉദ്ഘാടനവും, പോസ്റ്റർ പ്രദർശനവും, നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ബത്തേരി : ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രദർശനവും നേത്ര പരിശോധന ക്യാമ്പും ബത്തേരി അസംപ്‌ഷൻ ഹൈസ്കൂളിൽ നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി മുഖ്യ പ്രഭാഷണവും എൻ പി സി ബി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പ്രിയ സേനൻ ദിനാചരണ സന്ദേശവും നൽകി. ഒക്ടോബർ 8…

Read More