wenewser-user

പാതയോരത്ത് മലർവാടി തീർക്കാൻ പൂപ്പാതയുമായി പഴശ്ശി നഗർ

മാനന്തവാടി: കാട് പിടിച്ച് കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലർവാടി തീർക്കാൻ ‘പൂപ്പാത’ പദ്ധതിയുമായി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ. മാനന്തവാടി -കല്ലോടി റോഡിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന കൊണിയൻ മുക്ക് മുതൽ പന്നിച്ചാൽ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികൾ നട്ട് പരിപാലിക്കുക. ആദ്യപടിയായി പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് ചടികൾ നടുന്നത്. പഴശ്ശി നഗറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ അവാർഡ്…

Read More

കമ്പളക്കാട് ടൗൺ ബസ്റ്റോപ്പിൽ സിസിടിവി ക്യാമറ സ്ഥാപിക്കണം:എം എസ് എഫ്. ഹരിത കമ്പളക്കാട് കമ്മിറ്റി

കമ്പളക്കാട് : കമ്പളക്കാട് ടൗണിലിലേ ബസ്റ്റോപ്പ് നിരവധി വിദ്യാർത്ഥികളും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബസ്റ്റോപ്പാണ്. ജില്ലയിൽ തന്നെ ഏറ്റവും അധികം അതിഥി തൊഴിലാളികൾ ഉള്ള പ്രദേശമാണ് കമ്പളക്കാട് .കഴിഞ്ഞ ആഴ്ചയിൽ ഒരു വിദ്യാർത്ഥിനിക്ക് നേരെ അതിഥി തൊഴിലാളിയുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ഇത്തരം സാഹചര്യത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായി കമ്പളക്കാട് ബസ്റ്റോപ്പിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പോലീസിന്റെ നിരീക്ഷണം ഉണ്ടാകുന്നതിനുള്ള നടപടികൾ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹരിത ഭാരവാഹികൾ പണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ…

Read More

ആയുര്‍വ്വേദ പെയിന്‍ പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ആയുര്‍വ്വേദ പെയിന്‍ & പാലിയേറ്റീവ് വയോജന പരിചരണ മാതൃകാ പദ്ധതി തുടങ്ങി. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ആയുര്‍വ്വേദ ഔഷധങ്ങളും യോഗ, ഫിസിയോതെറാപ്പി സേവനങ്ങളും നല്‍കുന്ന പ്രൈമറി പാലിയേറ്റീവ് കെയറും അര്‍ഹരായ രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയറും…

Read More

യു.എസ്.ജി മെഷീന്‍ കൈമാറി

മാനന്തവാടി : ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ നടത്തുന്ന സി.എസ്.ആര്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജിന് അനുവദിച്ച യു.എസ്.ജി മെഷീന്‍ ഒ.ആര്‍ കേളു എം.എല്‍ കൈമാറി. 27 ലക്ഷം രൂപ ചെലവിലാണ് ഐ.സി.ഐ.സി.ഐ മെഡിക്കല്‍ കോളേജിന് യു.എസ്.ജി മെഷീന്‍ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് വി.പി രാജേഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ പ്രൊജക്ട് മാനേജര്‍ വി.എസ് സജിത്ത് പദ്ധതി വിശദീകരണം നടത്തി. ഗര്‍ഭിണികളുടെ സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് യു.എസ്.ജി മെഷീന്‍…

Read More

ബാസ്ക്കറ്റ്ബോൾ ചലഞ്ച് നടത്തി

പനമരം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പനമരം ഗവ.ഹൈസ്കൂളിലെ എസ്.പി.സി കുട്ടി പോലീസ് ബാസ്ക്കറ്റ്ബോൾ ചലഞ്ച് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചലഞ്ചിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി സുബൈർ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് മെഹബൂബ് പി. സിദ്ധിഖ് കെ , നവാസ് ടി . രേഖ കെ , സനിൽ എസ് എന്നിവർ പങ്കെടുത്തു. ഒരോ ബാൾ എറിയുന്നതിന് മുൻപായി ഓരോ വിദ്യാർത്ഥിയും ലഹരി…

Read More

ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൽപറ്റ: കഴിഞ്ഞ 11 മാസമായി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമ പെൻഷനും, ധനസഹായങ്ങളും നൽക്കാത്തതിലും പ്രസവ ആനുകൂല്യം, വിവാഹ ധനസഹായം, ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം ഉൾപ്പെടെ വിവിധ ധനസഹായങ്ങൾ നൽക്കാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.എൻ.ടി.യു.സി ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി ധർണ്ണ സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. ജോണി നന്നാട്ട് സാലി…

Read More

കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര സംഘാടകസമിതി രൂപീകരിച്ചു

തിരുവമ്പാടി :കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയുടെ സ്വീകരണ സമ്മേളനത്തിനുള്ള സംഘാടകസമിതിയും സ്വാഗത സംഘവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത സമിതിയുടെയും വിവിധ മേഖല പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. കേരളത്തിലെ ക്രിസ്ത്യൻ സമുദായം ഇന്ന് വലിയ വിവിധ തരത്തിലുള്ള അവഗണകളിലൂടെ കടന്നു പോകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് പ്രീണന…

Read More

രുചിമേളം പലഹാരപ്രദർശനവുമായി ഒന്നാം ക്ലാസുകാർ

തരുവണ: ജി.യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പലഹാര മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ. വി.പി വിജയൻ , എട്ടാം വാർഡ് മെമ്പർ സീനത്ത് വൈശ്യൻ, പി.ടി.എ. അംഗങ്ങളായ കുഞ്ഞമ്മദ് മുണ്ടാടത്തിൽ, തസ്ലീമ , അധ്യാപകരായ അശ്വതി പി.പി, മനോജ്ഞ സി.എം., അമ്പിളി. വി.എസ് എന്നിവർ സംസാരിച്ചു.

Read More

വയനാട്‌ തുരങ്കപാതയ്‌ക്ക്‌ കൊങ്കൺ റെയിൽവേ ടെൻഡർ ക്ഷണിച്ചു

മുക്കം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ–- കള്ളാടി –-മേപ്പാടി തുരങ്കപാത നിർമാണത്തിന് കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ഇതോടെ കടമ്പകൾ ഓരോന്നായി മറികടന്ന് കോഴിക്കോട്, -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാറിന്റെ അഭിമാന പദ്ധതി യാഥാർഥ്യത്തോടടുക്കുകയാണ്. 1643.33 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന ഇരട്ട തുരങ്കപാത നിർമാണം, 93.12 കോടി ചെലവ് കണക്കാക്കുന്ന ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ മേജർ ആർച്ച് പാലം–-നാലുവരി സമീപന റോഡ് നിർമാണം എന്നിങ്ങനെ രണ്ട് സീരീസായാണ് ടെൻഡർ ക്ഷണിച്ചത്. പാലത്തിന്റെയും സമീപന റോഡിന്റെയും…

Read More