wenewser-user

എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പിടിയില്‍

കല്‍പ്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാര്‍ക്കാട്, ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെ(28)യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 01.12.2023 തീയതി വൈകിട്ടോടെയാണ് കല്‍പ്പറ്റ, റാട്ടക്കൊല്ലിയില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്. 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ കെ.എ.അബ്ദുള്‍ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

ഡി.വൈ.എഫ്‌.ഐ മാർച്ച് നടത്തി

പടിഞ്ഞാറത്ത: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കാതെ കാപ്പുംകുന്ന് എഫ്എച്ച്‌സി പരിസരത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നതെന്നും മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കാൻ തുടങ്ങിയതായും പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് തയ്യാറായിട്ടില്ലെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അധികൃതരോട്…

Read More

കര്‍ഷകസംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

മാനന്തവാടി: കര്‍ഷക സംഘം പ്രവര്‍ത്തകര്‍ വരയാല്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. വനം ഉദ്യോഗസ്ഥര്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വര്‍ക്കി ഉദ്ഘാടനം ചെയ്തു. കൈപ്പാണി റഫീഖ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്, ബാബു ഷജില്‍കുമാര്‍, ടി.കെ. അയ്യപ്പന്‍, സി.ടി. പ്രേംജിത്ത്, വി.ആര്‍. വിനോദ്, കണ്ണന്‍ നായര്‍, ഷിജി ഷാജി, ആനിബസന്റ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ആന്റണി സ്വാഗതവും ഇ.എം. പിയൂസ് നന്ദിയും പറഞ്ഞു.

Read More

കുളമ്പ് രോഗ പ്രതിരോധകുത്തിവെപ്പ് തുടങ്ങി

കാവുംമന്ദം: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.  തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍  ബീന റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കേണ്ടതിന്റെ ആവശ്യകത, കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡോ.കെ.എം സീന ക്ലാസ്സെടുത്തു. ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.ബി ബബിത തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ബ്രഹ്മഗിരി: തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

  കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. 10 മാസത്തെ വേതനക്കുടിശിക അനുവദിക്കുക, മലബാര്‍ മീറ്റ് ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കുക, ജോലി ഉറപ്പുവരുത്തുക, പിഎഫ്, ഇഎസ്‌ഐ കുടിശിക അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടത്തിയ ധര്‍ണ കൂട്ടായ്മ കണ്‍വീനര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഷിബു കുര്യന്‍, പുരുഷോത്തമന്‍, പ്രമോദ്, സുനില്‍ബാബു, ബിന്ദു സുരേഷ്, മുനീര്‍, പവീഷ് എന്നിവര്‍…

Read More

ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി: ആശയശേഖരണം തുടങ്ങി

കൽപ്പറ്റ : ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷന്‍ പോര്‍ട്ടലിലൂടെ ആശയ ശേഖരണം നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ നൂതനാശയ ധാതാക്കളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായിട്ടാണ് ആശയശേഖരണം നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമായ നൂതന ആശയം ഉണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയാണ് പോര്‍ട്ടലില്‍…

Read More

ലോക എയ്ഡ്‌സ് ദിനം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും നടന്നു

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും കല്‍പ്പറ്റയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. റെഡ് റിബണ്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന് നല്‍കി നിര്‍വ്വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍…

Read More

എയ്ഡ്‌സ് ദിനാചരണം നടത്തി

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ വിദ്യ അധ്യക്ഷത വഹിച്ചു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഇംഹാന്‍സ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.വിവിന്‍ മാത്യൂ, ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്,…

Read More

‘സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ വിതരണോദ്ഘാടനം നടത്തി.

തരുവണ:പുതിയ തലമുറയ്ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി നൽകുക എന്ന ഉദ്ദേശത്തോടെ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ എ.ഡി ഗ്രൂപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ‘സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ വിതരണ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തരുവണ ഗവ.യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. എ.ഡി ഗ്രൂപ്പ് ഡയറക്ടർ…

Read More

ജില്ലാ കലോത്സവത്തിന് തിരശീല വീണു

സർഗ്ഗ പ്രതികൾ മാറ്റുരച്ച നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വേക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. നാല് ദിവസങ്ങളിലായി 3296 മത്സരാർത്ഥിൾ കലോത്സവത്തിൽ പങ്കെടുത്തു. സർവജന വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോഫസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി…

Read More