wenewser-user

വയനാട് മെഡിക്കൽ കോളേജിന് രാഹുൽ ഗാന്ധി എം.പി. ആംബുലൻസ് നൽകി

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിന് എം.പി.രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം അദ്ദേഹത്തിൽനിന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഐ.എ.എസ് ഏറ്റുവാങ്ങി. എം.എൽ.എ. മാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടർ ഡോ.രേണുരാജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡി.എം.ഒ. ഡോ. ദിനേഷ്, എൻ.എച്ച്.എം. ഡി.പി.എം. ഡോ. സമീഹ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് എന്നിവർ സന്നിഹിധരായിരുന്നു. ആശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പുതിയ ആംബുലൻസ് സഹായകമാകും.

Read More

വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു.

കൽപ്പറ്റ : വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ , അഡ്വ.ടി.സിദ്ദിഖ്, ഡോ.രേണു രാജ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ ഡിപ്പാർട്ട്മെൻറുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അതോടൊപ്പം എംപി.യുടെ പ്രാദേശിക വികസന നിധി പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിലയിരുത്തി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളുടെ…

Read More

സൗഹൃദ ക്ലബ്ബ് ജില്ലാതല റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തി

മാനന്തവാടി : സൗഹൃദ ക്ലബ്ബിന്റെ സ്‌കൂള്‍ കോർഡിനേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസത്തെ പരിശീലനം. ഒ.ആര്‍.കേളു എം.എല്‍.എ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോർഡിനേറ്റര്‍ സി.ഇ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍, ജോയിന്റ് കോർഡിനേറ്റര്‍ മനോജ് ജോണ്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി…

Read More

രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി

മാനന്തവാടി : 218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തിരാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടീരത്തിലെ മ്യൂസിയവും രാഹുൽ ഗാന്ധി സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, അഡ്വ ടി. സിദ്ധീഖ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, നഗരസഭ വൈസ് ചെയർമാൻ…

Read More

നാടിന്റെ വികസന മുന്നേറ്റം പരസ്പര സഹകരണം അനിവാര്യം: രാഹുല്‍ ഗാന്ധി എം.പി

തെളിനീര് അമൃത് 2.0 കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു മാനന്തവാടി : നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദ്ദവും സഹകരണവും അനിവാര്യമാണ് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഇ-ഹെല്‍ത്ത് പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയാരിരുന്നു അദ്ദേഹം. ജനക്ഷേമ പദ്ധതികളിലൂടെയാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നത്. വയനാട്ടുകാര്‍ എനിക്ക് എന്നും പ്രീയപ്പെട്ടവരും എന്റെ…

Read More

ജൈവ കാലിത്തീറ്റ നിരോധനം- കര്‍ണാടക മുഖ്യമന്ത്രിയേയും, സ്പീക്കറേയും നേരില്‍ കണ്ടു നിവേദനം നൽകി ടി സിദീക്ക് എം എൽ എ

  കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയേയും, സ്പീക്കര്‍ യുടി ഖാദറിനേയും നേരില്‍ കണ്ട് കൂടികാഴ്ച നടത്തി. വയനാട് ജില്ലയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുകളാണ് കൂടുതലുള്ളത്. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവ…

Read More

സ്‌പോര്‍ട്‌സ് ഫോര്‍ സേഫ് ടൂറിസം’: ഫുഡ്‌ബോള്‍ മത്സരം നടത്തി

നല്ലൂർനാട് : ബാലാവകാശ വാരാചരണത്തിന്റെയും ലിംഗാധിഷ്ഠിത അതിക്രമങ്ങളില്ലാത്ത ലോകസൃഷ്ടിക്കായി സംഘടിപ്പിക്കുന്ന 16 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളുടെയും ഭാഗമായി ഇക്വിറ്റബിള്‍ ടൂറിസം ഓപ്ഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ് – ജ്വാല എന്നിവര്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി വിദ്യാലയവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പനങ്കണ്ടി ഗവ.ഹയര്‍ സെക്കണ്ടറി വിദ്യാലയവും ചാമ്പ്യന്മാരായി. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 90…

Read More

പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരം: ഡോ പി മോഹന്‍ദാസ്

മാനന്തവാടി : വീരകേരളവര്‍മ്മ പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരമാണെന്ന് ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ. പി മോഹന്‍ദാസ്. 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് പഴശ്ശി സമരങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വര്‍ഷങ്ങള്‍ നീണ്ട ചെറുത്ത് നില്‍പ്പ് പഴശ്ശി സമരങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നു. ദക്ഷിണേന്ത്യയില്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്ന സമര പോരാട്ടങ്ങള്‍ക്ക് പഴശ്ശി നടത്തിയ പോരാട്ടങ്ങള്‍…

Read More

കളിമണ്ണില്‍ കവിത രചിച്ച് വിദ്യാര്‍ഥികള്‍; കൗതുകമായ് കളിമണ്‍ ശില്‍പ്പങ്ങൾ

മാനന്തവാടി : 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് കളിമണ്ണില്‍ കവിത രചിക്കാനായി പഴശ്ശി കുടീരത്തില്‍ എത്തിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അമ്മയും കുഞ്ഞും, ഭക്ഷണം കഴിക്കുന്ന നായ, തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. എല്‍.പി വിഭാഗത്തില്‍ അല്‍ക്ക രമേഷ്,…

Read More

പഴശ്ശി അനുസ്മരണം നടത്തി

മാനന്തവാടി : പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ അനുസ്മരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികള്‍ പഴശ്ശികുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. മാനന്തവാടിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും പഴശ്ശി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സ്മൃതി യാത്ര നടത്തി. മാനന്തവാടി ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര ടൗണ്‍ ചുറ്റി പഴശ്ശി…

Read More