wenewser-user

വെള്ളമുണ്ടയിൽ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

വെള്ളമുണ്ട: നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയിൽ ഔപചാരിക തുടക്കമായി. തരുവണ എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോസഫ് കെ ജോബ്, യുവജനക്ഷേമ ബോർഡ്‌ ബ്ലോക്ക്‌ കോർഡിനേറ്റർ അഷ്‌റഫ്‌ കൊമ്പൻ,…

Read More

സ്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന്: വയനാട് ജില്ലാ സ്കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ റവന്യൂ ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് റെന്‍ഷി ഷിബു കുറുമ്പേമഠം ഉദ്ഘാടനം ചെയ്തു. ബൗട്ട് ഉദ്ഘാടനം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡണ്ടുമാരായ റെന്‍ഷി ചന്ദ്രന്‍ പി.ആര്‍,റെന്‍ഷി രൂപേഷ് പണിക്കര്‍,സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റെന്‍ഷി…

Read More

നീര്‍ച്ചാല്‍ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

കോട്ടത്തറ : നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി കോട്ടത്തറ പഞ്ചായത്തില്‍ തുടങ്ങി. കോട്ടത്തറ ചെറുകണകുന്ന് തോടില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ…

Read More

ജൈനവിഭാഗക്കാർക്ക് വിദ്യാഭ്യാസ ആനുകൂല്യം; മൂന്നു മാസത്തിനകം നടപടിക്ക് നിര്‍ദ്ദേശം നൽകി അഡ്വ. എ.എ റഷീദ്

കൽപ്പറ്റ : ജൈന വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതിയില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കാന്‍ നിര്‍ദ്ദേശം. ജൈനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദ്ദേശം നല്‍കിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന പരാതി പരിഹാര സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷൻ. കമ്മീഷന്റെ മുൻപിൽ വന്ന മറ്റു…

Read More

ആരോഗ്യ ഗ്രാമം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു. ഒരു വീട്ടില്‍ ഒരാളെങ്കിലും…

Read More

ലിബർട്ടഡ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി മാനന്തവാടി വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് ലിബർട്ടഡ് യൂണിയൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഭദ്രദീപം കൊളുത്തി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, സോഹൻ സീനുലാൽ,  ബിനു തൃക്കാക്കര തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന വേളയിൽ കോളജിലെ ശുചീകരണ തൊഴിലാളികളായ ശശി വി.എം, ഇബ്രായി.കെ,സജീവൻ എൻ.കെ, ടെൽമ.ജെ,റംലത്ത്,ബിജു.എം.ടി,ബാബു.പി.കെ, വസന്ത കുമാരി, രമേശൻ, സദാനന്ദൻ.പി,ദിലീഷ് ഡൊമനിക്,ബിനി.കെ.സി, ഫൗസിയ, സിന്ധു, ശ്രീലാൽ കാക്കനാട്ട് തുടങ്ങിയവരെയും ഉന്നത…

Read More

കലോത്സവ നഗരിയില്‍ ഹരിത കര്‍മ സേനയുടെ ഫ്‌ളാഷ് മോബ്

ബത്തേരി : മാലിന്യ മുക്തം നവകേരളം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കര്‍മ സേനയുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നവരിലേക്ക് കലോത്സവ വേദി മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന സന്ദേശം എത്തിക്കുന്നതിനായാണ് ഹരിത…

Read More

ദീപ്തി ബ്രെയില്‍ സാക്ഷരത; ഡിജിറ്റില്‍ സര്‍വ്വേ തുടങ്ങി

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ദീപ്തി ബ്രെയില്‍ സാക്ഷരത സര്‍വ്വേ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക,…

Read More

ടാറിൽ വീണ് ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി അനിമൽ റെസ്ക്യൂ ടീം

കമ്പളക്കാട് : കമ്പളക്കാട് മടക്കിയിൽ ഒരാഴ്ച ത്തോളമായി ടാറിൽ വീണു ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി ആനിമൽ റെസ്ക്യൂടീം. ടാറിൽ വീണ് പ്രയാസം അനുഭവിക്കുന്ന നായയെ കഴിഞ്ഞ ഞായറാഴ്ച പിടിക്കാൻ ശ്രമിച്ചിരുന്നുപക്ഷെ വലയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് നായയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ താഹിർ പിണങ്കോടിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിന്റെ കഠിന ശ്രമത്തിന്റെ ഭാഗമായി പൂർണ്ണമായും ടാറിൽ മുങ്ങിയ നായയെ രക്ഷപ്പെടുത്തി. ടീമിൽ ഷൈല കൽപ്പറ്റയും സഹായത്തിന് ഉണ്ടായിരുന്നു.

Read More

വയോജന സംഗമം സംഘടിപ്പിച്ചു.

ഒഴുക്കൻ മൂല: സർഗ ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മയും, ബോധവൽക്കരണ ക്ലാസുകളും, സൗജന്യ പ്രഷർ – ഷുഗർ പരിശോധനകളും സംഘടിപ്പിച്ചു. സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. മംഗലശേരി നാരായണൻ, ഷീജ പീറ്റർ എന്നിവർ ക്ലാസ്സ് എടുത്തു. ജോസ് പി. ടി അധ്യക്ഷത വഹിച്ചു. ജോയി വിജെ, പി. ജെ വിൻസെന്റ്, പി.സി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

Read More