Headlines

wenewser-user

മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു

തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ജനങ്ങളോട് മര്യാദയോടെ പെരുമാറണം; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെക്കുറിച്ച് പരാതികൾ ഉയർന്നുവരികയാണ്, ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഈ വിവരം പങ്കുവച്ചു. ഡ്രൈവിംഗ് സംബന്ധമായ ഉത്പന്നങ്ങളുടെയും കണ്ടക്ടർമാരുടെ ദുഷ്പ്രവൃത്തി സംബന്ധമായ പരാതികളാണ് കൂടുതലായി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. സ്വിഫ്റ്റ് ബസുകളുടെ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ, അവർ ചെയ്യുന്ന ആക്ഷണങ്ങൾ സംബന്ധിച്ച് വിലയിരുത്തിയതിൽ, നിരവധി പരാതികൾ രേഖപ്പെടുത്തപ്പെട്ടതായി മന്ത്രി വ്യക്തമാക്കുന്നു. “ദിവസം മുതൽ ദിവസത്തേക്ക്, സുരക്ഷിതമായ യാത്രയ്‌ക്കായി ബസുകളിലെ ഡ്രൈവർമാരെ സംബന്ധിച്ച് കാണുന്ന അപകടങ്ങൾ ഗണ്യമായ ഭേദഗതികളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം…

Read More

വയോജന ദിനാഘോഷം സംഘടിപ്പിച്ചു

ഒഴുക്കൻമൂല: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്‌സ് യൂണിയനും ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ്‌ ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, ഫ്രാൻസിസ് പി.സി,വി.ജെ ജോയ് , പി.ജെ വിൻസെന്റ്,ആർ. സുരേന്ദ്രൻ, പി. ടി ജോസ്…

Read More

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്.

കൽപ്പറ്റ :വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് .ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായിരുന്നു.

Read More

രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദ്വാരക: ദ്വാരക സേക്രെഡ് ഹാർട്ട്‌ ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫാദർ സെബാസ്റ്റ്യൻ പീക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ഷൈമ ടി ബെന്നി, പ്രോഗ്രാം ഓഫീസർ ജിബി പി വി, ദേവന്ദു, ഷാനു എന്നിവർ സംസാരിച്ചു.

Read More

റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുത്തൂര്‍വയല്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെളളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വി.എച്ച്.എസ്.ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.എസ് സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമഗ്രികള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, ക്രച്ചസ്, എയര്‍ബാഗ്, ബെഡ്ഷീറ്റ്…

Read More

വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂളിന് മുൻവശത്തുള്ള സീബ്ര ലൈനിൽ പോലീസിൻ്റെ സേവനം ലഭ്യമാക്കണം

വെള്ളമുണ്ട: കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ അമിത വേഗതയിൽ വന്ന കാർ കുട്ടികളെ ഇടിക്കതിരിക്കാനായി വെട്ടിച്ച് കടന്ന് പോയിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അത്പോലെ നിരവധി വാഹനങ്ങൾ വേഗതയിൽ കടന്ന് പോകുന്ന ഇവിടെ രാവിലെയും വൈകുന്നേരവും കുട്ടികൾ റോഡ് ക്രോസ് ചെയ്യുമ്പോൾ പോലീസിൻ്റെ സേവനം ലഭ്യമാക്കണം എന്ന് ജിയുപി സ്കൂൾ (1997 ബാച്ച്) ഏഴാംക്ലാസ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളായ കടന്നൊളി നൗഫൽ പാലോലി സിദ്ധീക് തുടങ്ങിയവർ…

Read More

ജെമീ

സമീർ എം എ പിലാക്കാവ്   അട്ടക്കുന്നിന് മുകളിൽ ഏറ്റവും ഉയരമുള്ള കർപ്പൂരക്കാട്ടിൽ ദേഹമാകെ വെണ്ണീർ തേച്ച് കീറിപ്പറിഞ്ഞ് മുഷിഞ്ഞ മുക്കാകഷ്ണം തുണിയിൽ മെലിഞ്ഞുണങ്ങിയ വെള്ള നിറമുള്ള മുടിയും പുരികവും നൊണ്ണൻ വായയിൽ ചുകന്ന നിറമുള്ള രക്തവും ഉറ്റിയൊലിച്ചു കൊണ്ട് നഖമില്ലാത്ത കാൽവിരലുകൾ മുതൽ മുകളിലോട്ട് ചോര കുടിച്ചു വീർത്ത അട്ടകൾ കൂട്ടത്തോടെ താഴേക്ക് ലഹരിയോടെ വീഴുമ്പോൾ പതിയെ കുന്നിന് താഴെക്കിറങ്ങും ജെമീ… മഴ തോരാതെ പെയ്തൊരു രാത്രിയിൽ ചോർന്നോലിക്കുന്ന മണിയൻകുന്നിലെ കുടിലിനുള്ളിൽ ഉപ്പുപ്പാന്റെ മടിയിൽ ആകാശം…

Read More

സ്വച്ഛദാഹി സേവാ ക്യാമ്പയിൻ: സ്വീകരണം നൽകി

കാവുംമന്ദം: കൃത്യമായ മാലിന്യ സംസ്കാരണത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് സ്വച്ഛദാഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത് സ്വീകരണം നൽകി. പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ…

Read More

ലോക ഹൃദയ ദിനം; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ അസീസ്,…

Read More