wenewser-user

എയ്ഡ്സ് ദിനാചരണം: സംഘാടക സമതിയോഗം ചേര്‍ന്നു

കൽപ്പറ്റ : എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല സംഘാടക സമിതി യോഗം കല്‍പ്പറ്റ നഗരസഭയില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍ വിഷയാവതരണം നടത്തി. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സര്‍ക്കാരേതര സംഘടനകളുടെയും പൊതു -സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ നവംബര്‍ 30 നും ഡിസംബര്‍ 1…

Read More

മാനന്തവാടി ഉപജില്ല കലോത്സവം നിതാന്ത ജാഗ്രതയിൽ പ്രോഗ്രം കമ്മിറ്റി

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം കണ്ണിലെണ്ണ ഒഴിച്ചുള്ള പ്രവർത്തനമാണ് പ്രോഗ്രം കമ്മിറ്റി നടത്തിയത്. ആറായിരത്തിലധികം മത്സരാർത്ഥികളുടെ എൻട്രി മുതൽ 20 വേദികണ്ടെത്തൽ ജില്ലക്ക് പുറത്ത് നിന്ന് നൂറ് കണക്കിന് വിധികർത്താക്കളെ എത്തിക്കുക, സമയബന്ധിതമായി മത്സരം പൂർത്തിയാക്കി വിജയികളെ കണ്ടെത്തുക തുടങ്ങിയ ശ്രമകരമായ പ്രവർത്തനങ്ങളാണ് പ്രോഗ്രാം കമ്മിറ്റി പൂർത്തിയാക്കിയത്. മാനന്തവാടി ഉപജില്ല കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് രൂപം നല്കിയത്.കൺവീനറായി പ്രദീപ് കുമാർ.എം റോബി.ടി.ജെ, മുരളീദാസ്.പി, ബിജു .കെ.ജി, വിൽസൻ.ടി.എം, പ്രേംദാസ്, രമോശൻ ഏഴോക്കാരൻ, അശോകൻ.എം,…

Read More

മുട്ടക്കോഴി വിതരണം നടന്നു

പനമരം :പനമരം ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. കോഴിമുട്ടയുടെ സ്വയം പര്യാപ്തത നേടുക, കുട്ടികളിലും മുതിരന്നവരിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക, ഗുണമേന്മയുള്ളതും വിഷ രഹിതവുമായ മുട്ട ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, സ്വയം തൊഴിലും നിത്യ വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡ് മെമ്പര്‍ ശാന്ത, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ജയ്‌സന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Read More

മെഡിക്കൽ ക്യാമ്പ് നടത്തി.

തൊണ്ടാര്‍നാട് : തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിമെഡിക്കല്‍ ക്യാമ്പ് നടത്തിന്റേയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വഞ്ഞോട് എടമുണ്ട എഫ്.ആര്‍.സി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിനി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരിശോധനകള്‍ നടത്തി മരുന്ന് വിതരണം ചെയ്തു. എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ഡോ: കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി കട്ടിൽ വിതരണം ചെയ്തു

പെരിക്കല്ലൂർ : മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റിംഗ് സെന്ററിൽ എത്തുന്ന ദീർഘ ദൂര KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കട്ടിലുകളും ബെഡ്‌ഡുകളും നല്കി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ്, മെമ്പർമാരായ പി.കെ.ജോസ് , പി.എസ്. കലേഷ്, KSRTC ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ മുസ്്‌ലിം കോ ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ ഭീകരതക്കും കൂട്ടക്കൊലക്കുമെതിരെയും ഫലസ്തീനിലെ കൊലചെയ്യപ്പെടുന്ന കുട്ടികളടക്കമുള്ള നിസഹായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കല്‍പ്പറ്റ നഗരത്തില്‍ റാലി സംഘടിപ്പിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്ക് വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി, ചെറിയ പള്ളി ഖതീബ് സയ്യിദ് മുഹമ്മദ് ഫള്‌ല് ജിഫ്രി, കെ.എന്‍.എം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സി. സൈതലവി സ്വലാഹി, ജമാഅത്തേ ഇസ്്‌ലാമി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്, പി.കെ അബൂബക്കര്‍,…

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കണിയാമ്പറ്റ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മില്ല്മുക്കിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് റോഡ് മുറിച്ച് കടക്കുകയായിരുന്ന ജെറാൾഡ് (ബേബി 55) എന്ന വെള്ളച്ചിമൂല പന്തലാടി സ്വദേശിയായ മധ്യവയസ്കന് ബൈക്കിടിച്ച് പരിക്കേൽക്കുകയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബേബി.തുടർന്ന് ഇന്ന് മരണസംഭവിക്കുകയും ചെയ്തു.

Read More

കളക്ടറേറ്റ് പടിക്കല്‍ ‘ആക്ട’ ധര്‍ണയും ഒപ്പുശേഖരണവും 20ന്

  കല്‍പ്പറ്റ: വയനാട് ടൂറിസം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 20ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണയും മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും നടത്തുമെന്ന് ഭാരവാഹികളായ രമിത് രവി, മനു മത്തായി, അനീഷ് വരദൂര്‍, കെ. ദിലീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ടിക്കറ്റ് നിയന്ത്രണമില്ലാതെ തുറന്നു പ്രവര്‍ത്തിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ പുരോഗതിക്ക് ഉതകുന്ന ഇടപെടല്‍ ആവശ്യപ്പെട്ട് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്തിക്കു നല്‍കുക. ഒപ്പുശേഖരണത്തിന്റെ…

Read More

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു

മേപ്പാടി : എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ ഉദ്ഘാടനം നിർവഹിച്ച ഫാസ്റ്റ് ട്രാക്ക് ഒ പി യിൽ എമർജൻസി ഫീസിഷ്യൻ ആദ്യം കണ്ടതിനു ശേഷം ആവശ്യമെങ്കിൽ മറ്റു ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. അനാവശ്യമായി ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകുകയും ഒപ്പം രോഗിക്ക് പെട്ടെന്ന് ചികിത്സ നൽകാനും ഇതുവഴി സാധ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 8111881234 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Read More

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികവുകാട്ടി സെന്റ് റോസല്ലോസ്.

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്വല പ്രകടനവുമായി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍. കേള്‍വി പരിമിതിയുളളവരുടെ വിഭാഗത്തിലാണ് റോസല്ലോസിലെ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 50ല്‍ 50 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50ല്‍ 46 പോയിന്റ് നേടി രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എച്ച്എസ് നാടോടി നൃത്തത്തില്‍…

Read More