Headlines

wenewser-user

പുലിശല്യം: എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചു

കല്‍പ്പറ്റ: നഗരപരിധിയിലെ പെരുന്തട്ടയിലും സമീപങ്ങളിലും ശല്യം ചെയ്യുന്ന പുലിയ പിടിക്കുന്നതിനു കൂട് സ്ഥാപിച്ചു. കാടുപിടിച്ചുകിടക്കുന്ന എല്‍സ്റ്റന്‍ എസ്റ്റേറ്റിലാണ് കൂടുവച്ചത്. ടി. സിദ്ദിഖ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. ആഴ്ചകളായി പെരുന്തട്ടയിലും പരിസരങ്ങളിലും പുലിശല്യമുണ്ട്. മുന്‍പ് പലപ്പോഴായി മൂന്നു പുലികളെ പെരുന്തട്ടയില്‍ കൂടുവച്ച് പിടിച്ചിരുന്നു.

Read More

ഡോ: കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്

കൽപറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ. എ. എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ. ശിവപ്രസാദിന്റെ ഭാര്യയും വയനാട് കുറുമ്പാലക്കോട്ട കുറ്റിയേരി ശശിധരൻ-രാഗിണി ദമ്പതികളുടെ മകളും ആണ്.

Read More

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കട്ടിപ്പാറ ആര്യംകുളം ഉബൈദ്(23), കട്ടിപ്പാറ മലയില്‍ മുഹമ്മദ് ഷാദില്‍(23), വയനാട് മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട് കുന്നത്ത് സഅ്ജീദ് അഫ്‌നാബ്(22) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിലായിരുന്നു സംഭവം. ചുരം ഏഴാം വളവില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കിനിടെ ലോറി തെറ്റായ ദിശയില്‍ പ്രവശേിച്ച്‌ കാറിന് തടസ്സം സൃഷ്ടിച്ചുവെന്നും ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു അക്രമം.അഞ്ചോളം പേരാണ്…

Read More

ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്….

Read More

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി.

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍…

Read More

40 പേർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

കൽപ്പറ്റ : ചൂരൽമല,മുണ്ടക്കൈ പ്രദേങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന വ്യക്തികളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐ.ടി. മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ ദിനം 40 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. മൊബൈല്‍ പാസ്പോര്‍ട്ട് വാനില്‍ സജ്ജീകരിച്ച സംവിധാനത്തിലുടെയാണ് ദുരിതബാധിതര്‍ക്ക് സേവനം നല്കിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം…

Read More

വെള്ളമുണ്ട 8/4 ടൗണിലെ കൈ വരികൾ മുറിച്ചു മാറ്റുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ്ഡിപിഐ.

വെള്ളമുണ്ട: എം ഐ ഷാനവാസ് എംപി യുടെ എംപി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് വെള്ളമുണ്ട 8/4ടൗണിൽ നിർമ്മിച്ച കൈവരികൾ മുറിച്ചു മാറ്റുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വെള്ളമുണ്ട 8/4 ബ്രാഞ്ച് കമ്മിറ്റി. ഫുട്‌പാത്തിൽ ഉണ്ടായിരുന്ന കൈവരികൾ നിരവധി തവണ ചില വ്യക്തികൾ മുറിച്ച് മാറ്റുകയുണ്ടായി.ഈ സമയത്തൊക്കെ അതികൃതർ മൗനം പാലിച്ചു.ഇപ്പൊൾ വീണ്ടും കൈവരികൾ മുറിച്ച് മാറ്റിയിരിക്കുന്നു.പൊതു ജനങ്ങൾക്ക് ടൗണിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്ന ഫുട്‌പാത്ത് കയ്യേറുന്നത് പഞ്ചായത്ത് കാര്യാലയത്തിൻ്റെ മൂക്കിനു മുൻപിൽ വെച്ചാണ് എന്നതാണ് ഏറ്റവും…

Read More

പ്രദേശിക കുടിവെള്ള വിതരണ പദ്ധതി മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ് മർകസ്-ആർ.സി.എഫ്.ഐ ചാരിറ്റി ഫണ്ട് കൊണ്ട് നിർമിച്ച പൊതുകിണർ-ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. കിണറിനുള്ള സ്ഥലം സൗജന്യമായി നൽകിയ എടവെട്ടൻ അമ്മദ് ഹാജിയെ ആദരിച്ചു. വാർഡ് മെമ്പർ ഇ. മുഹമ്മദ് ബഷീർ, റവ.ഫാദർ ബാബു നീറ്റുങ്കര, മുഹ്യുദ്ധീൻ സഅദി,ഉബൈദുള്ള സഖാഫി, സയ്യിദ് മിസ്ഹബ് നൂറാനി, സതീഷ്കുമാർ എം.ജി, നൗഫൽ.കെ, ജോൺബേബി, ഹംസ ദാരിമി, കോമ്പി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 2024 നീറ്റ്…

Read More

കേരള പോലീസ് അസോസിയേഷൻ സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാംഗങ്ങൾക്കായി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന പഠന ക്യാമ്പിൻ്റെ ഉദ്ഘാടനം വയനാട് അഡീഷണൽ എസ്.പി ശ്രീ. ടി.എൻ. സജീവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ 2024 വർഷത്തെ ബഹു.കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം മലയാള ഭാഗമാക്കിയ “വല്ലി” യുടെ രചയിതാവ് ശ്രീ. സിജു സി മീനയെയും ആദരിച്ചു. ചടങ്ങിൽ…

Read More

തോൽപ്പെട്ടിയിൽ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

തോൽപ്പെട്ടി: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തോൽപ്പെട്ടി യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ‘ഷൈൻ ഓഫ് മദീന’മീലാദ് സമ്മേളനത്തിന്റെ ഭാഗമായി തോൽപ്പെട്ടിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജമാൽ സഅദി പള്ളിക്കൽ നബിദിന സന്ദേശം നൽകി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് സഅദി പ്രാർത്ഥന നിർവഹിച്ചു. ശശി കെ, ശ്രീനിവാസൻ പി….

Read More