wenewser-user

ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍

മാനന്തവാടി : ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് കര്‍ണ്ണാടകയില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച 10 വര്‍ഷം പഴക്കമുള്ള ആനക്കൊമ്പും, വയനാട്ടുകാരായ രണ്ട് പേരേയും കര്‍ണ്ണാടക സ്വദേശികളായ 3 പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്, കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണ്ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്, കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന

Read More

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞവറാൻ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാൻ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. എളയലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമ ണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടർ നട പടികൾ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Read More

ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം തൃശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ നടന്നു. സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന തീരുമാനമായ ഒരു ലക്ഷം പൊതിച്ചോർ വിതരണ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിൽ വെച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ‘മനസ്സുരുകുന്നവരുടെ വയറെരിയാതിരിക്കാൻ’ എന്ന പേരിൽ തുടക്കം കുറിച്ച പദ്ധതി സമൂഹത്തിലെ അഗഥി അനാഥ മന്ദിരങ്ങളിലും…

Read More

വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കൽപ്പറ്റ : വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ അഞ്ചിന് രാവിലെ 7 മണിക്ക് ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി പഥംസിംഗ് ഫ്ലാഗ് ഓഫ് ചെയ്യും.മുട്ടിൽ, മീനങ്ങാടി, കൊളഗപ്പാറ, അമ്പലവയൽ, മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചലഞ്ച് സമാപിക്കും. പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടക്കുന്ന സമാപന…

Read More

നീര്‍ച്ചാല്‍ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

എടവക : നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പെയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി തുടങ്ങി. എടവക ചെറുവയലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായിരുന്നു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്…

Read More

ശിശുദിനാഘോഷം: കുട്ടികളുടെ പാര്‍ലമെന്റ് ഒരുങ്ങി

കൽപ്പറ്റ : ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന നടത്തുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നയിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തു. ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി പി.എസ്. ഫൈഹയാണ് കുട്ടികളുടെ പ്രധാനമന്ത്രി. മാനന്തവാടി ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എയിലിന്‍ റോസ് റോയ് പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എമില്‍ഷാജ് സ്പീക്കറുമാകും. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അച്വുത്…

Read More

വ്യാജ ആധാർ നിർമിച്ച് ഫാൻസി സിം നമ്പർ കരസ്ഥമാക്കി തട്ടിപ്പ്; തട്ടിപ്പുകാരനെ കുടുക്കി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ നിർമിച്ച് അയാളുടെ പേരിലുള്ള ഫാൻസി സിം നമ്പർ കരസ്ഥമാക്കി ലക്ഷങ്ങൾ വിലയിട്ട് മറിച്ചു വിൽപ്പന നടത്തിയ തട്ടിപ്പുകാരനെ വയനാട് പോലീസ് വലയിലാക്കി. കർണാടക ചിക്ക്ബെല്ലപ്പൂർ സ്വദേശിയായ ഹാരിഷ്(27)നെയാണ് കർണാടകയിൽ നിന്നും വയനാട് സൈബർ പോലീസ് പിടികൂടിയത്. കൽപ്പറ്റ ബി.എസ്.എൻ.എൽ അധികൃതരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു തട്ടിപ്പുകാരനെ പോലീസ് പിടികൂടിയത്. രേഖകളിൽ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയെടുത്താണ് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള BSNL സിം നമ്പർ…

Read More

ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം “പാത്ത് വേ” തുടക്കമായി

വെള്ളമുണ്ട : സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി വയനാട് സംഘടിപ്പിക്കുന്ന ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം പാത്ത് വേ വെള്ളമുണ്ട സിദ്ര കോളേജ് ഓഫ് ലിബറൽ ആർട്സിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാൾ യൂസഫ് സി മുഖ്യ പ്രഭാഷണം നടത്തി. പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറും പ്രോഗ്രാം കോർഡിനേറ്ററുമായ ഷബീർ.എൻ.കെ…

Read More

ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍

ബത്തേരി: മീനങ്ങാടിയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍.എല്‍പി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ജേതാക്കളായ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ നാലാംസ്ഥാനം നേടി. യുപി വിഭാഗം സാമൂഹിക ശാസ്ത്രമേള, ശാസ്ത്രമേള, ഐടി മേള എന്നിവയില്‍ ഒന്നാമതെത്തി. സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവമ്മേല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടോം ജോസ്, ഹെഡ്മാസ്റ്റര്‍ സ്റ്റാൻലി ജേക്കബ്, പിടിഎ…

Read More

പൊഴുതന ഗ്രാമപഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു

പൊഴുതന: ഭാരതീയ റിസേര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ വയനാട് ലീഡ് ബാങ്കുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. തിരുവന്തപുരം റീജിയണല്‍ ഓഫീസ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ് മുഖ്യാതിഥിയായി. സാമ്പത്തിക സാക്ഷരതാ, സമ്പാദ്യ ശീലം വളര്‍ത്തേണ്ട ആവശ്യകത, ആര്‍.ബി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഇടപാടുകള്‍നടത്തേണ്ട പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More