wenewser-user

ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍

ബത്തേരി: മീനങ്ങാടിയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍.എല്‍പി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ജേതാക്കളായ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ നാലാംസ്ഥാനം നേടി. യുപി വിഭാഗം സാമൂഹിക ശാസ്ത്രമേള, ശാസ്ത്രമേള, ഐടി മേള എന്നിവയില്‍ ഒന്നാമതെത്തി. സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവമ്മേല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടോം ജോസ്, ഹെഡ്മാസ്റ്റര്‍ സ്റ്റാൻലി ജേക്കബ്, പിടിഎ…

Read More

പൊഴുതന ഗ്രാമപഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു

പൊഴുതന: ഭാരതീയ റിസേര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ വയനാട് ലീഡ് ബാങ്കുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. തിരുവന്തപുരം റീജിയണല്‍ ഓഫീസ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ് മുഖ്യാതിഥിയായി. സാമ്പത്തിക സാക്ഷരതാ, സമ്പാദ്യ ശീലം വളര്‍ത്തേണ്ട ആവശ്യകത, ആര്‍.ബി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഇടപാടുകള്‍നടത്തേണ്ട പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More

വിദ്യാര്‍ത്ഥി ശാക്തീകരണം; ലെസ്സണ്‍ പദ്ധതി തുടങ്ങി

തരിയോട് : വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലെസ്സണ്‍ പദ്ധതി തുടങ്ങി. പട്ടികവര്‍ഗ്ഗ പട്ടികജാതി കുട്ടികള്‍ക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷന്‍ ലൈഫ് സ്‌കില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളാണ് പദ്ധതിയിലൂടെ ലഭ്യമാവുക. തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍…

Read More

സ്റ്റെപ് അപ്പ് ക്യാംപയിൻ: ജില്ലാതല ഉദ്ഘാടനം നടത്തി

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന സ്റ്റെപ് അപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. കേരളത്തെ വൈജ്ഞാനിക സാമൂഹമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ അന്വേഷകർക്കയി നിർമ്മിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോമിൽ ജില്ലയിലെ തൊഴിൽ അന്വേഷകരെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാംപയിൻ സ്റ്റെപ് അപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തൊഴിൽ അന്വേഷകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എല്ലാ…

Read More

ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു….

Read More

ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് : സൈക്കിൾ റാലി സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ., എക്സൈസ്, എന്നിവരുടെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് എന്ന സന്ദേശവുമായി ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ മുതൽ കൽപറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക, മാലിന്യമുക്ത ചുറ്റുപാട് ഒരുക്കുക, വയനാട് ജില്ലയിലെ ടൂറിസം മേഖലകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Read More

ഷീ ഹെൽത്ത് ക്യാംപെയ്ൻ സംഘടിപ്പിച്ചു

എടവക: സംസ്ഥാന ആയുഷ് ഹോമിയൊ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് വാളേരി മാതൃകാ ഹോമിയൊ ഡിസ്പെൻസറി മാനന്തവാടി ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും വനിത സെല്ലിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ ഹെൽത്ത് ക്യാംപെയ്ൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ബീന ജോസ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി,…

Read More

പുഞ്ചിരി മുഖവൈകല്യ നിവാരണ ക്യാംപ് നവംബർ4ന്.

മാനന്തവാടി: പുഞ്ചിരി മുഖവൈകല്യ നിവാരണ ക്യാംപ് 4ന് മാനന്തവാടിയിൽ നടക്കും. ജ്യോതിർഗമയയും പോച്ചപ്പൻ ട്രസ്റ്റും ചേർന്ന് വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണിവരെ മാനന്തവാടി ബസ്സ്റ്റാന്റിന് എതിർ വശം മാതാ ഹോട്ടലിന് സമീപമുള്ള ഹോട്ടൽ&റസ്റ്റോറന്റ് അസോസിയേഷൻഹാളിലാണ് ക്യാംപ് നടക്കുക. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക്, അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച,…

Read More

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പ്; നേഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക് കരുത്ത് പകര്‍ന്ന് മാനന്തവാടിയില്‍ പുതിയ നഴ്സിംഗ് കോളേജ് തുടങ്ങി. ബി.എസ്. സി. നഴ്സിംഗിനായി 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. 2023 – 24 സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണിത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അനുവദിച്ച നേഴ്‌സിങ്ങ് കോളേജ് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. ആദ്യ…

Read More