wenewser-user

സ്വച്ഛദാഹി സേവാ ക്യാമ്പയിൻ: സ്വീകരണം നൽകി

കാവുംമന്ദം: കൃത്യമായ മാലിന്യ സംസ്കാരണത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് സ്വച്ഛദാഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത് സ്വീകരണം നൽകി. പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ…

Read More

ലോക ഹൃദയ ദിനം; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ അസീസ്,…

Read More

ഓണം സ്പെഷ്ൽ ഡ്രൈവ്: എക്സൈസ് വകുപ്പ് 121 കേസ് രജിസ്റ്റർ ചെയ്തു

കൽപറ്റ: ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ നടത്തിയ പ്രത്യേക എൻഫോഴ്സ് മെൻ്റ് പ്രവർത്തനങ്ങളിൽ എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ 553 റെയ്ഡുകളിലും , മറ്റു വകുപ്പുകളുമായി ചേർന്ന് നടത്തിയ 53 കമ്പെയ്ൻഡ് റെയ്ഡു കളിലുമായി ,15456 വാഹനങ്ങൾ പരിശോധന നടത്തിയിട്ടുള്ളതും 69 അബ് കാരി കേസുകളിൽ 62 പ്രതികളെയും 52 എൻ.ഡി.പി.എസ് കേസുകളിൽ 59 പ്രതികളെയും അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. കൂടാതെ 291 കോട്പ കേസുകൾ…

Read More

എം.എസ്. റാവുത്തര്‍ അനുസ്മരണം നടത്തി

കല്‍പ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി)സ്ഥാപക നേതാവ് എം.എസ്. റാവുത്തര്‍ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് എം.എസ്. റാവുത്തറെന്ന് അദ്ദേഹം അനുസ്മരിച്ചു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹര്‍ അധ്യക്ഷത വഹിച്ചു. പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എല്‍ദോ കെ. ഫിലിപ്പ്, എം.എം. ബോബിന്‍, കെ. അബ്ദുള്‍ അസീസ്, എം.കെ. സതീഷ്,…

Read More

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് കൊടുക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ പിടികൂടി

ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇ-മെഷീൻ മോഷണം പോയത്. കണ്ടക്ടർ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സിൽ വെച്ച ശേഷം കണ്ടക്ടർ ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബിജുവിന്റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ്…

Read More

കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

ബത്തേരി: പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ ജംഷീർ അലി (39)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്തു വാഹന പരിശോധന നടത്തി വരവേയാണ് കാറിൽ കടത്തുകയായിരുന്ന 586 ഗ്രാം കഞ്ചാവുമായി ജംഷീർ അലി പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറിലെ ഡ്രൈവർ സീറ്റിനടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കെ.എ 05 എം.എസ് 7164 നമ്പർ കാറും പോലീസ് പിടിച്ചെടുത്തു. മുൻപ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തിപ്പെട്ട് ജയിൽ…

Read More

ഉരുള്‍പൊട്ടല്‍ പ്രവചന സംവിധാനം: പിന്തുണയുമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍.

 കല്‍പ്പറ്റ: ജില്ലയില്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന 10 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നീക്കത്തിനു പിന്തുണയുമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍. ചേംബര്‍ മേപ്പാടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയാണ് സഹായ സന്നദ്ധത അറിയിച്ചത്. ഹിമാചല്‍ പ്രദേശിലെ ഐഐടി മണ്ഡിയിലെ വിദഗ്ധര്‍ വികസിപ്പിച്ച ഉരുള്‍പൊട്ടല്‍ പ്രവചന സംവിധാനമാണ് ജില്ലാ ഭരണകൂടവമായി സഹകരിച്ച്…

Read More

അബീഷ ഷിബിയെ ആദരിച്ച

കല്‍പ്പറ്റ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച അബീഷ ഷിബിയെ കിസാന്‍ കോണ്‍ഗ്രസും രമേശ് ചെന്നിത്തല ബ്രിഗേഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബെന്നി വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് തൃക്കൈപ്പറ്റ അധ്യക്ഷത വഹിച്ചു. ആര്‍സി ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് രോഹിത് ബോധി, കിസാന്‍ കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാതാ എന്നിവര്‍ മെമന്റോ സമ്മാനിച്ചു. ജെ.പി. ജസ്വിന്‍, ആല്‍ബര്‍ട്ട് ആന്റണി, ബീരാന്‍ ചെമ്പോത്തറ, പി.വി….

Read More

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

പുൽപ്പള്ളി : ദാസനക്കര വിക്കലം പാതിരി വനാതിർത്തിയിലെ രാജേഷിന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 20 വയസ് പ്രായം മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടതിനെ തുടർന്ന് ആന ഷോക്കേറ്റ് ചരിയുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.

Read More

വഖഫ് നിയമ ഭേദഗതി മുസ്ലിംകളോടുള്ള വെല്ലുവിളി: അഡ്വ:പി.വി.സൈനുദ്ദീൻ

കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ല് ഇന്ത്യൻ മുസ്ലിംകളോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ അഡ്വ:പി.വി.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു, എം എസ് എസ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം പ്രവാചകന്റെ കാലം മുതൽ ഇസ്ലാമിക വിശ്വാസികൾ തുടർന്ന് വരുന്ന വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഭരണകൂട വർഗ്ഗീയതയുടെ ഭാഗമായി ഫാസിസ്റ്റുകളെ ഏൽപ്പിക്കാനുള്ള നീക്കത്തെ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ…

Read More