Headlines

wenewser-user

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച KL 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

മാവോയിസ്റ്റ് ഭീഷണി; ഭീതി വേണ്ട; കൂടെയുണ്ട് പോലീസ്

മാവോയിസ്റ്റ് ഭീഷണി; ഭീതി വേണ്ട- കൂടെയുണ്ട് പോലീസ് കൽപ്പറ്റ: രക്തച്ചൊരിച്ചിലില്ലാതെയും, മാവോയിസ്റ്റുകൾ കടന്ന് കയറിയ വീട്ടിലെ അംഗങ്ങളെ സുരക്ഷിതരാക്കിയും പഴുതടച്ച ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തിലൂടെ, പാളിച്ചകളില്ലാതെ പദ്ധതി നടപ്പാക്കാനായതിനാലാണ് മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടാൻ വയനാട് പോലീസിനായതെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് പറഞ്ഞു. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയായിരുന്നു മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടിയത്. ഒരു മാസം മുൻപ് മാവോയിസ്റ്റുകൾ കമ്പമലയിൽ പട്ടാപ്പകൽ ആക്രമണം നടത്തിയയത് മുതൽ ജില്ലാ പോലീസ് ജാഗ്രതയോടെ…

Read More

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം

കൽപറ്റ : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ നമ്പര്‍ ചേര്‍ക്കാനും തെളിമ പദ്ധതിയൊരുങ്ങുന്നു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് തെളിമ പദ്ധതി നടപ്പാക്കുക. വൈത്തിരി താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെയും ഉടമകളുടെയും പേര്, വയസ്സ്, മേല്‍ വിലാസം, കാര്‍ഡ് ഉടമയുമായിട്ടുള്ള ബന്ധം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്താം. മതിയായ രേഖകളുമായി അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിക്കണം. അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, എ.എ.വൈ കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍, റേഷന്‍…

Read More

ശിശുദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവബംര്‍ 14 ന് പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വ്വഹിക്കും. കളരി പരിശീലകന്‍ ജയിന്‍ സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സെടുക്കും. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മുകാഭിനയം നടത്തും. ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരം, ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Read More

കണ്ണോത്ത്മല വാഹനാപകടം: ധനസഹായം കൈമാറി

തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ധനസഹായ നല്‍കികൊണ്ടുള്ള ഉത്തരവ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നല്‍കി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരുക്കേറ്റ 5 പേര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. ഓഗസ്റ്റ് 28 ന് തവിഞ്ഞാല്‍ വില്ലേജിലെ കണ്ണോത്ത് മലയില്‍ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍…

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, മെമ്പര്‍മാരായ ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, സുരേഷ്, ആന്റണി ജോര്‍ജ്, മുരളിദാസന്‍ തങ്കച്ചന്‍, അനില്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, പ്രധാനാധ്യാപിക കെ .എ അമ്മുജ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

നവകേരള സദസ്സ്; പ്രചാരണങ്ങളുമായി യുവജനകൂട്ടായ്മകള്‍

കൽപ്പറ്റ : നവകരേള സദസ്സിന്റെ പ്രചാരകരായി ജില്ലയില്‍ യുവജന കൂട്ടായ്മകളും രംഗത്തിറങ്ങും. നവകേരള നിര്‍മ്മിതിക്കായുള്ള നയ രൂപീകരണത്തില്‍ നവകേരള സദസ്സിലൂടെ യുവാക്കള്‍ക്കും പങ്കാളിയാകാം. ആശയ രൂപീകരണത്തില്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെയും സ്വാംശീകരിക്കും. നവംബര്‍ 23 ന് ജില്ലയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ പുരോഗമിക്കുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കല്‍പ്പറ്റ നിയോജക…

Read More

സൈബര്‍ തട്ടിപ്പ് ജാഗ്രത പുലര്‍ത്തണം; യുവജന കമ്മീഷന്‍

സൈബര്‍ ഓണ്‍ലൈന്‍ മേഖലയിലെ സാമ്പത്തിക തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോണ്‍ ആപ്പുകള്‍ തുടങ്ങി ഓണ്‍ലൈന്‍ മേഖലയിലെ കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ യുവജന കമ്മീഷന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. തട്ടിപ്പിന് ഇരയാകുന്ന ഭൂരിഭാഗം പേരും അപമാനം ഭയന്ന് വിവരങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നു. ഈ സാഹചര്യം മാറണം. ഇത്തരം കേസുകള്‍ യുവജന കമ്മീഷനേയോ പൊലിസിനേയോ…

Read More

പ്രീയദര്‍ശിനി ഹൈക്സ്; ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് ഉദ്ഘാടനം ചെയ്തു

പ്രീയദര്‍ശിനി ഹൈക്സ്; ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് ഉദ്ഘാടനം ചെയ്തു പ്രീയദര്‍ശിനി കുഞ്ഞോം യൂണിറ്റില്‍ ഹൈക്സ് ടീ ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ കുഞ്ഞോം യൂണിറ്റില്‍ പ്രീയദര്‍ശിനി ഹൈക്സ് എന്ന പേരില്‍ ടൂറിസം പദ്ധതി തുടങ്ങിയത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റിലെ തേയില തൊഴിലാളികളോടൊപ്പം തേയിലനുളളിയാണ് കളക്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ…

Read More

യുവസംവാദം സംഘടിപ്പിച്ചു

മാനന്തവാടി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ്‌ത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്രയുടെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ മാനന്തവാടി ക്യാമ്പസ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യ @2047 യുവ സംവാദ് സംഘടിപ്പിച്ചു. മാനന്തവാടി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ് ഡയറക്ടര്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. എസ്. എസ്….

Read More